സംപൗളോ: ബ്രസീല്‍ ക്ലബ്ബ് ഫുട്ബോള്‍ ടീം പാൽമാസ് സഞ്ചരിച്ച ചെറു വിമാനം തകര്‍ന്ന് ആറു പേർ മരിച്ചു. ക്ലബ് പ്രസിഡന്റും നാലു കളിക്കാരും പൈലറ്റും മരിച്ചവരിൽ ഉൾപ്പെടുന്നു.
ടൊക്കാന്റിനൻസ് ഏവിയേഷൻ അസോസിയേഷനിലെ റൺവേയിൽ നിന്ന് ഗോയാനിയയിലേക്ക് പോകുകയായിരുന്ന വിമാനം പറന്നുയർന്ന ഉടൻ തകർന്നു വീഴുകയായിരുന്നു.
ക്ലബ് പ്രസിഡന്റ് ലൂക്കാസ് മീര, കളിക്കാരായ ലൂക്കാസ് പ്രാക്സെഡസ്, ഗിൽഹെർ നോ, റാനുലെ, മാർക്കസ് മോളിനാരി, പൈലറ്റ് വാഗ്നർ എന്നിവരാണ് മരിച്ചത്.
അതേസമയം, ഏതു തരത്തിലുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് ക്ലബ് അറിയിച്ചിട്ടില്ല. തിങ്കളാഴ്ച കോപ വെർഡെയിൽ പാൽമാസ് കളിക്കാനിരിക്കെയാണ് ദുരന്തമുണ്ടായിരിക്കുന്നത്.
English summary
Six people have been killed after a small plane carrying the Brazilian club football team Palmas crashed