Monday, August 10, 2020

സംസ്ഥാനത്ത് ഇന്ന് ആറ് കോവിഡ് മരണം

Must Read

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം...

പറവൂരിൽ അമ്മയും കുഞ്ഞും കായലിൽ ചാടി

കൊച്ചി: പറവൂരിൽ അമ്മയും കുഞ്ഞും കായലിൽ ചാടി.  വടക്കേക്കര പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. മത്സ്യത്തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് കായലിൽ തെരച്ചിൽ തുടങ്ങി.ഫയർഫോഴ്സും...

മണർക്കാട് ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി; ഡ്രൈവർ മരിച്ച നിലയിൽ; അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹം പുറത്തെടുത്തു

കോട്ടയം: മണർക്കാട് ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി. കാറിൽ നിന്ന് അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹം പുറത്തെടുത്തു. കാറിന്റെ ഗ്ലാസ് തകർത്താണ് മൃതദേഹം പുറത്തെടുത്തത്....

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് കോവിഡ് മരണം. ആലുവ കീഴ്മാട് സ്വദേശിക്ക് പുറമേ 11 മാസം പ്രായമുളള കുഞ്ഞ് ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ ചികിത്സയില്‍ കഴിഞ്ഞ അഞ്ചുപേര്‍ കൂടി കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന് വ്യക്തമാക്കുന്ന പരിശോധനാ ഫലം പുറത്തുവന്നു.

മലപ്പുറത്ത് പനി ബാധിച്ച് മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിനാണ് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം പുളിക്കല്‍ സ്വദേശി റമീസിന്റെ 11 മാസം പ്രായമുള്ള കുഞ്ഞ് ആസ്യ അമാനയാണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രിയോടെയായിരുന്നു മരണം. മരണ ശേഷം നടത്തിയ ആന്റിജന്‍ പരിശോധനയിലും പിസിആര്‍ പരിശോധനയിലും കുട്ടിക്ക് കോവിഡ്് ബാധ സ്ഥിരീകരിക്കുകയായിരുന്നു.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്ന കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി അസൈനാര്‍ ഹാജിയാണ് മരിച്ച മറ്റൊരാള്‍. 78 വയസായിരുന്നു. കടുത്ത ശ്വാസതടസത്തെ തുടര്‍ന്നാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ അസൈനാര്‍ ഹാജിയെ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുന്‍പാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതിന് പുറമേ കണ്ണൂരില്‍ ചക്കരക്കല്‍ തലമുണ്ടയില്‍ സ്വദേശി സജിത്ത്(41), കാസര്‍കോട് ഉപ്പള സ്വദേശിനായ ഷഹര്‍ ബാനു (73), ആലുവ കീഴ്മാട് സ്വദേശി സി കെ ഗോപി (70), വെളളിയാഴ്ച മരിച്ച ഇടുക്കി നെടുങ്കണ്ടം തൂക്കുപാലം സ്വദേശി ഏലിക്കുട്ടി ദേവസ്വ (58) എന്നിവരും കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന് പരിശോധനാഫലം വ്യക്തമാക്കുന്നു.

English summary

Six Kovid deaths in the state today. In addition to the Aluva native, five more people, including an 11 – month – old baby, who had been treated in various districts, have died of covid.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം...

പറവൂരിൽ അമ്മയും കുഞ്ഞും കായലിൽ ചാടി

കൊച്ചി: പറവൂരിൽ അമ്മയും കുഞ്ഞും കായലിൽ ചാടി.  വടക്കേക്കര പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. മത്സ്യത്തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് കായലിൽ തെരച്ചിൽ തുടങ്ങി.ഫയർഫോഴ്സും മൽസ്യത്തൊഴിലാളികളും ചേർന്നാണ് പരിശോധന. 

മണർക്കാട് ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി; ഡ്രൈവർ മരിച്ച നിലയിൽ; അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹം പുറത്തെടുത്തു

കോട്ടയം: മണർക്കാട് ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി. കാറിൽ നിന്ന് അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹം പുറത്തെടുത്തു. കാറിന്റെ ഗ്ലാസ് തകർത്താണ് മൃതദേഹം പുറത്തെടുത്തത്. പുലർച്ചെ രണ്ടുമണിയോടയായിരുന്നു അപകടം. വാഹനം സുരക്ഷിതമായ...

ആന്ധ്ര– ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ആന്ധ്ര– ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടു. കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴയ്ക്ക് വഴിയൊരുക്കുന്നതാണ് പുതിയ സാഹചര്യം.ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ വളരെയേറെ ജാഗ്രത...

നാൽപ്പത് കിലോ മാനിറച്ചിയുമായി  നായാട്ട് സംഘം പിടിയിൽ; മൂന്നു പേർ പിടിയിൽ; ഒരാൾ ഓടി രക്ഷപെട്ടു

തൃശൂർ: നാൽപ്പത് കിലോ മാനിറച്ചിയുമായി  നായാട്ട് സംഘം പിടിയിൽ. മച്ചാഡ് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ  വിവരത്തേ തുടർന്ന് നടത്തിയ അന്വേഷണത്തിതിലാണ് മാൻ ഇറച്ചി കണ്ടെത്തിയത്. നായാട്ടുകാരായ നാലംഗ സംഘത്തിലേ മൂന്നു പേരെ...

More News