ബംഗളൂരു: കർണാടകയിൽ ക്വാറിയിലുണ്ടായ പൊട്ടിത്തെറിയിൽ ആറു പേർ മരിച്ചു. ചിക്കബല്ലാപുരയിൽ സ്വകാര്യ വ്യക്തിയുടെ ക്വാറിയിലാണ് സ്ഫോടനമുണ്ടായത്. തിങ്കളാഴ്ച അർധരാത്രിയിലാണ് പൊട്ടിത്തെറിയുണ്ടായത്. പത്തോളം പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്.
സ്ഫോടനത്തിന് ഉപയോഗിക്കുന്ന ജെലാറ്റിൻ സ്റ്റിക്കുകൾ ഒരു വാഹനത്തിൽ കടത്തുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞമാസം ശിവമോഗയിൽ ക്വാറിയിലുണ്ടായ പൊട്ടിത്തെറിയിൽ ആറു പേർ മരിച്ചിരുന്നു.
English summary
Six killed in quarry blast in Karnataka