Monday, September 27, 2021

രോഗിയുമായിപോയ 108 ആംബുലൻസ് തിട്ടയിലിടിച്ച് മറിഞ്ഞ് രോഗിയടക്കം ആറുപേർക്ക് പരിക്കേറ്റു

Must Read

രോഗിയുമായിപോയ 108 ആംബുലൻസ് തിട്ടയിലിടിച്ച് മറിഞ്ഞ് രോഗിയടക്കം ആറുപേർക്ക് പരിക്കേറ്റു. ആംബുലൻസ് ഡ്രൈവർമാരായ കോഴിക്കോട് കളരിക്കൽ വീട്ടിൽ അതുൽ (25), ഇടുക്കി കരുണാപുരം കല്ലിടയിൽ സെബിൻ (28), നഴ്സ് ഏലപ്പാറ കരിന്തരുവി, വാഴക്കാലയിൽ ഗ്രീഷ്മ (29), ആംബുലൻസിലുണ്ടായിരുന്ന രോഗി പാമ്പനാർ പട്ടുമല പ്രയ്സ് ഭവനിൽ രുക്‌മിണി (60) ഇവർക്കൊപ്പമുണ്ടായിരുന്ന, പീരുമേട് പട്ടുമല എസ്റ്റേറ്റിലെ വനജ (35), പാമ്പനാർ കൊടുവാക്കരണം സ്വദേശി സിജി (36) എന്നിവരെ പരിക്കുകളോടെ മുണ്ടക്കയം എം.എം.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊട്ടാരക്കര-ദിണ്ഡികൽ ദേശീയപാതയിലെ പെരുവന്താനം ജങ്ഷനിൽ ബുധനാഴ്ച രാവിലെ 9.40-ഓടെയായിരുന്നു അപകടം. പെരുവന്താനം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആംബുലൻസ് പീരുമേട് താലൂക്ക് ആശുപത്രിയിൽ നിന്നു ഹൃദ്രോഗിയായ രുക്മിണിയുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുംവഴിയായിരുന്നു അപകടം. എതിർദിശയിൽനിന്നു മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറിയിൽ ഇടിക്കാതെ വെട്ടിച്ച ആംബുലൻസ് തിട്ടയിലിടിച്ച് റോഡിൽ വട്ടംമറിയുകയായിരുന്നു. അപകടത്തെ തുടർന്ന് അര മണിക്കൂർ ഗതാഗതം സ്തംഭിച്ചു

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News