Sunday, November 28, 2021

ദീപാവലി പ്രതീക്ഷയോടെ മിനി ജപ്പാൻ; അവസാനഘട്ട തയ്യാറെടുപ്പിൽ ശിവകാശി

Must Read

തെന്മല : ദീപാവലിക്ക് ഒരാഴ്ചമാത്രം ശേഷിക്കേ തമിഴകത്തിൽ തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിൽ. പടക്കവിപണിയും വസ്ത്രവ്യാപാരകേന്ദ്രങ്ങളും സജീവമായിട്ടുണ്ട്. വിൽപ്പനയ്ക്കാവശ്യമായ സാമഗ്രികൾ ഇതിനകം വ്യാപാരികൾ എത്തിച്ചുതുടങ്ങിയിട്ടുണ്ട്.

ശിവകാശിയിൽ പടക്കനിർമാണശാലകൾ സജീവം ദീപാവലിയെന്നാൽ ശിവകാശിയാകും ഏവരുടെയും മനസ്സിലേക്ക് ഓടിയെത്തുക. പടക്കനിർമാണത്തിന്റെ കേന്ദ്രമെന്നറിയപ്പെടുന്ന ശിവകാശി അതിനാൽത്തന്നെ മിനി ജപ്പാൻ എന്നാണ് അറിയപ്പെടുന്നത്. ദീപാവലിക്ക് മാസങ്ങൾക്കുമുൻപുതന്നെ ശിവകാശിയിൽ പടക്കനിർമാണശാലകൾ സജീവമാകുകയാണ് പതിവ്. തയ്യാറാക്കിയ പടക്കങ്ങൾ രാജ്യത്തിന്റെ പലഭാഗങ്ങളിലേക്കും കയറ്റിയയയ്ക്കുന്ന തിരക്കിലാണ് നിർമാണകേന്ദ്രങ്ങൾ. കഴിഞ്ഞതവണത്തേക്കാൾ 10 മുതൽ 20 വരെ ശതമാനം വില ഉയർന്നിട്ടുള്ളതായി മൊത്തവിപണിയിലെ കച്ചവടക്കാർ പറയുന്നു. കോവിഡ് പ്രതിസന്ധി ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞതവണ വിൽപ്പനയിൽ വലിയ ഇടിവുണ്ടായിരുന്നില്ല. അതിനാൽ ഇത്തവണ ഉത്പാദനവും സാധാരണഗതിയിലെത്തിയിട്ടുണ്ട്.

ആയിരത്തോളം പടക്കനിർമാണകേന്ദ്രങ്ങൾ

:ശിവകാശിയിൽ ആയിരത്തോളം പടക്കനിർമാണകേന്ദ്രങ്ങളുണ്ട്. പല വർണത്തിലും ശബ്ദത്തിലും പൊട്ടിവിടരുന്ന പൂത്തിരിയിലും പടക്കത്തിലും ഓരോതവണയും പുതിയ കണ്ടുപിടിത്തങ്ങൾ നടത്താനുള്ള മത്സരത്തിലാണ് കമ്പനികൾ. ഓരോവർഷവും വ്യത്യസ്തവും ആകർഷണീയമായ പൂക്കുറ്റികളും പൂത്തിരികളും പതിവാണ്.

നിർമാണഘട്ടങ്ങൾ അപകടമേറിയത്

:ആകാശത്ത് വർണങ്ങൾ തീർക്കുന്ന പൂത്തിരികൾ കണ്ണിനു കുളിർമയുള്ള കാഴ്ചയാണെങ്കിലും നിർമാണപ്രക്രിയ പ്രയാസകരവും ഒപ്പം അപകടമേറിയതുമാണ്. ജോലികളിൽ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ഏർപ്പെടുന്നുണ്ട്. പൂക്കുറ്റി, പൂത്തിരി, ചെറുപടക്കങ്ങൾ എന്നിവ തയ്യാറാക്കുന്നതും തിരികൾ വയ്ക്കുന്നതും സ്ത്രീത്തൊഴിലാളികളുടെ ജോലിയാണ്. വലിയ പടക്കങ്ങൾ തയ്യാറാക്കുന്നതിനൊപ്പം ആവശ്യത്തിനുള്ള കരിമരുന്നു കൂട്ടുന്നതും ഉണക്കുന്നതുമെല്ലാം പുരുഷ തൊഴിലാളികളുടെ ജോലിയും. സ്ത്രീത്തൊഴിലാളികൾക്ക് ഒരുദിവസത്തെ കൂലി 300 മുതൽ 400 വരെയും പുരുഷന്മാർക്ക് 500 മുതൽ 1000 രൂപവരെയുമാണ്. കരിമരുന്നു കൂട്ടുന്ന തൊഴിലാളികൾക്ക് കൂലി കൂടുതലാണ്

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News