Tuesday, January 18, 2022

ഒന്ന് ഇരുന്ന് ഭക്ഷണം കഴിച്ചോട്ടെ…

Must Read

കോട്ടയം: നിയന്ത്രണംപാലിച്ച്‌ ഇളവുകൾ പ്രഖ്യാപിച്ചു. സ്‌കൂളും കോളേജും തുറക്കാനും തീരുമാനമായി. എന്നിട്ടും ഹോട്ടലുകളിൽ ഇരുന്ന് ‌കഴിക്കാൻ അനുമതി വൈകുന്നതിൽ കടുത്ത നിരാശയിലാണ്‌ ഹോട്ടലുടമകൾ.

കഴിഞ്ഞ ഒന്നരവർഷമായി സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് ‌കടന്നുപോകുന്നതെന്ന്‌ ജില്ലയിലെ ഹോട്ടലുടമകൾ പറയുന്നു.

ആദ്യ ഡോസ്‌ വാക്‌സിൻ വിതരണം 80 ശതമാനത്തിലധികം പൂർത്തിയാക്കിയപ്പോൾ ഹോട്ടലുകളുടെ പ്രവർത്തനം സാധാരണതോതിലാക്കാൻ അനുമതി നൽകുമെന്ന പ്രതീക്ഷയിലായിരുന്നു ഉടമകൾ. ഇളവുകൾ വരുമെന്ന്‌ പ്രതീക്ഷിച്ച്‌ തൊഴിലാളികളെ പല ഹോട്ടലുടമകളും മുറിയെടുത്തുനൽകി താമസിപ്പിക്കുകയായിരുന്നു.

വഴിയോരങ്ങളിലെ പല അനധികൃത ഭക്ഷണശാലകളിലും രാത്രികടകളിലും ആളുകളെ ഇരുത്തി ഭക്ഷണം കൊടുക്കുന്നുണ്ട്‌. കോവിഡ്‌ മാർഗനിർദേശം ലംഘിക്കുന്ന ഇവർക്കെതിരേ ഒരു നടപടിയും അധികൃതർ എടുക്കുന്നില്ലെന്ന്‌ ഹോട്ടലുടമകളുടെ സംഘടന ആരോപിക്കുന്നു.

ജില്ലയിൽ 1200-ഓളം ഹോട്ടലുകളുണ്ട്‌. ഇതിൽ 30 ശതമാനത്തോളം കടകൾ പൂട്ടിപ്പോയെന്നാണ്‌ സംഘടനയുടെ കണക്ക്‌. പാഴ്‌സൽ സർവീസ്‌ കുറവായതിനാൽ വെജിറ്റേറിയൻ ഹോട്ടലുകൾ വലിയ നഷ്‌ടത്തിലാണ്‌.

സർക്കാർ കാന്റീനുകളിൽ ഇരുന്ന്‌ ഭക്ഷണം കഴിക്കാൻ അനുവാദമുണ്ടെന്നിരിക്കെ തങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന്‌ ഹോട്ടലുടമകൾ പറയുന്നു.

Leave a Reply

Latest News

സംസ്ഥാനത്ത് കോളേജുകൾക്ക് പൂട്ട് വീണേക്കും; അന്തിമ തീരുമാനം മറ്റന്നാൾ നടക്കുന്ന അവലോകന യോഗത്തിൽ

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കോളേജുകൾ അടച്ചേക്കും. വിഷയത്തിൽ അന്തിമ തീരുമാനം മറ്റന്നാൾ നടക്കുന്ന കോവിഡ് അവലോകന യോഗത്തിൽ എടുക്കും. അജൻഡയിൽ കോളേജ്...

More News