Thursday, July 29, 2021

പിണറായി വിജയനെതിരെ ഉള്ള ലാവ്‌ലിൻ കേസിനും എം എ ബേബിയുടെയും , തോമസ് ഐസക്കിന്റെയും അനധികൃത സ്വത്തു സമ്പാദനത്തിന്റെയും തെളിവുകൾ അന്വേഷണ സംഘത്തിന് നല്കിയതുമുതൽ എന്നെയും എന്റെ സ്ഥാപനത്തിന്റെയും സർക്കാർ പ്രവർത്തിക്കാൻ അനുവദിക്കാത്ത വിധം ആക്രമിക്കുകയാണെന്ന് ക്രൈം നന്ദകുമാർ

Must Read

ക്രൈം ഓഫീസ് റെയ്ഡ് , പിണറായി വിജയൻറെ പ്രതികാരം വീട്ടലെന്ന് നന്ദകുമാർ.പിണറായി വിജയനെതിരെ ഉള്ള ലാവ്‌ലിൻ കേസിനും എം എ ബേബിയുടെയും , തോമസ് ഐസക്കിന്റെയും അനധികൃത സ്വത്തു സമ്പാദനത്തിന്റെയും തെളിവുകൾ അന്വേഷണ സംഘത്തിന് നല്കിയതുമുതൽ എന്നെയും എന്റെ സ്ഥാപനത്തിന്റെയും സർക്കാർ പ്രവർത്തിക്കാൻ അനുവദിക്കാത്ത വിധം ആക്രമിക്കുകയാണെന്ന് ക്രൈം നന്ദകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.

പിണറായി വിജയൻ എന്നോട് പ്രതികാരം വീട്ടുകയാണ്,പിണറായി വിജയൻ പ്രതിയായ ലാവ്‌ലിൻ കേസ് അടക്കമുള്ള അന്വേഷണ റിപ്പോർട്ടുകൾ പുറത്തുകൊണ്ടു വന്നു സത്യത്തിന്റെ ഭാഗത്തു നിലകൊണ്ടു എന്നുള്ളതിനാൽ എക്കാലവും വേട്ടയാടപ്പെട്ട ആളാണ് ഞാൻ . വേട്ടയാടപ്പെട്ട മാധ്യമ സ്ഥാപനമാണ് ഞാൻ ചീഫ് എഡിറ്റർ ആയിരിക്കുന്ന ക്രൈം മാഗസിനും ചാനലും . 2021 ജൂലായ് 8 നു കൊച്ചിയിൽ ഡയറക്ടറേറ് ഓഫ് എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ ഞാൻ അഞ്ചാമതും പിണറായി വിജയനെതിരെ ആയിരം കോടിയുടെ അനധികൃത സ്വത്തു സമ്പാദനത്തിന്റെയും ലാവ്‌ലിൻ കോഴ പണത്തിന്റെയും കാര്യത്തിൽ രേഖകൾ നൽകി മൊഴി നൽകിയിരുന്നു. അതിന്റെ തൊട്ടടുത്ത ദിവസം മറ്റൊരു വാർത്തയുടെ പേരിൽ പരാതിക്കാരനില്ലാത്ത പരാതിയുടെ പുറത്തു എന്റെ ഓഫീസിൽ റെയ്ഡ് എന്ന പേരിൽ മൂന്നു ജീപ്പിൽ എത്തിയ ഒരു വൻ പോലീസ്സംഘം ഇരച്ചു കയറുകയുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു . ഓഫീസിലെ രേഖകൾ എല്ലാം തന്നെ അവർ എടുത്തു പരിശോധിക്കുകയും പിണറായി വിജയനുമായും മകൾ വീണയുമായും ബന്ധപ്പെട്ട സുപ്രധാന രേഖകളും സ്ഥാപനത്തിന്റെ പ്രവർത്തനത്തെ മുഴുവനായും സ്തംഭിപ്പിക്കുന്ന തരത്തിൽ മാസ്റ്റർ കംപ്യൂട്ടറും മെമ്മറി കാർഡുകളും അടക്കം അവർ കടത്തിക്കൊണ്ടു പോയി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കേരളത്തിൽ കോവിഡ് ചികിത്സയുടെ പേരിൽ നടക്കുന്ന ഗുരുതരമായ വീഴ്ചകളെ കുറിച്ചും മരണങ്ങളെ കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ മാധ്യമങ്ങളിലും ക്രൈമും പുറത്തുവിട്ട വീഡിയോകളും പത്രവാർത്തകളും വച്ച് പരാതി നൽകിയിരുന്നു . അതിൽ പരിയാരം മെഡിക്കൽ കോളജിൽ നടന്ന അത്യാസന്ന നിലയിൽ ഉള്ള കോവിഡ് രോഗികളോട് ചെയ്യുന്ന ക്രൂരതകളെ കുറിച്ചും റിപ്പോർട് ചെയ്തിരുന്നു . മുഖ്യമന്ത്രി ഈ കാര്യത്തിൽ അന്വേഷണത്തിന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഉത്തരവിട്ടിരുന്നു. ഇതിനെ ആസ്പദമാക്കി ആണ് ക്രൈം വാർത്ത പുറത്തുവിട്ടത് . എന്നാൽ ഇത് ഭീതി ജനിപ്പിക്കുന്നു എന്ന പേരിൽ ക്രൈമിന്റെ ന്യൂസ് എഡിറ്ററായ പ്രദീപ് പാലക്കലിന്റെ പേരിൽ സ്വമേധയാ കേസ് എടുക്കുകയും തിരുവനന്തപുരത്തു സൈബർ സെല്ലിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും രേഖകൾ കൈമാറുകയും ചെയ്തിരുന്നു. പരിയാരം മെഡിക്കൽ കോളജിൽ സംഭവം നടന്ന സമയത്തു ബന്ധപ്പെട്ടു വാർത്ത തന്ന സാമൂഹ്യ പ്രവർത്തകരുടെ വിവരങ്ങളും നൽകിയിരുന്നു. എന്നാൽ അവരെ വിളിച്ചു അന്വേഷിക്കുന്നതിന് പകരം എന്നെയും സ്ഥാപനത്തെയും ഉപദ്രവിക്കാൻ വേണ്ടി മനഃപൂർവം പിണറായി വിജയൻ പ്രതികാരം വീട്ടുന്നതിനാണ് ഒരു വൻ പോലീസ് സംഘത്തെ ഓഫീസിലേക്കയച്ചു ഭീകരമായ തേർവാഴ്ച നടത്തി ജീവനക്കാരെ പ്രവർത്തിക്കാൻ സമ്മതിക്കാതെയും പേടിപ്പിച്ചും വിലപ്പെട്ട രേഖകളും ഇലൿട്രോണിക് തെളിവുകളും കടത്തിക്കൊണ്ടു പോയത് . ഇത് പത്ര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നു കയറ്റമാണ് , ഫാസിസ്റ്റു നടപടിയാണ്. സുപ്രീംകോടതി വിധിയുടെ ലംഘനമാണ് . ഇതുകൊണ്ടൊന്നും ഞങ്ങളെ പേടിപ്പിച്ചു നിർത്താമെന്നു പിണറായി വിജയൻ കരുതണ്ട. ഞങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടം തുടരുക തന്നെ ചെയ്യും.അനുവാദമില്ലാതെ എന്റെ ഫോൺ ചോർത്തുന്നുണ്ട് എന്ന വ്യക്തമായ വിവരങ്ങൾ എനിക്ക് ലഭിച്ചിട്ടുണ്ട്. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്വം പിണറായി വിജയന് ആയിരിക്കും. നിയമ നടപടിയുമായി ഞങ്ങൾ മുന്നോട്ടു നീങ്ങും , മാത്രമല്ല പ്രധാനമന്ത്രി അടക്കമുള്ളവർക്ക്‌ പിണറായി വിജയൻറെ പ്രതികാര നടപടിയെ കുറിച്ച് കൃത്യമായി അറിയിക്കുകായും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതായിരിക്കും .

Leave a Reply

Latest News

ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് 70 മില്യൺ പേർ പിന്തുടരുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഏറ്റവുമധികം...

More News