Wednesday, July 28, 2021

“ലളിത ജീവിതം കാതോലിക്കാ ബാവയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കി:” മോറോൻ മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്ത

Must Read

തിരുവല്ല: മലങ്കര ഓർത്തഡോക്സ് സഭയുടെ മേലധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ ലളിത ജീവിതം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കിയെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷ്യൻ മോറോൻ മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്ത.

74 വർഷത്തെ കാലയളവിൽ പരിശുദ്ധ പിതാവിന്റെ ത്യാഗപൂർണ്ണമായ ജീവിതവും ഒരു ശ്രേഷ്ഠ ഇടയൻ എന്ന നിലയിൽ തിരുമേനിയുടെ ഭരണപാടവവും വിസ്മരിക്കാനാകുന്നതല്ലയെന്നും ഓർക്കുവാൻ ഒരുപാട് നല്ല സ്മരണകൾ ബാക്കിവെച്ചുകൊണ്ടാണ് പിതാവ് കടന്നുപോയിരിക്കുന്നതെന്നും പറഞ്ഞു.

പകലോമറ്റം കുടുംബ യോഗത്തിൽ ശ്രേഷ്ഠ കാതോലിക്കാ ബാവ വിശിഷ്ടാതിഥിയായി എത്തിയതും ഒരിമിച്ചു വേദി പങ്കിട്ടതും വളരെ സന്തോഷകരമായ സൗഹൃദ സംഭാഷണങ്ങൾ നടത്തിയതും ഇപ്പോൾ ഓർത്തെടുക്കുവാൻ കഴിയുന്നുവെന്നും പിതാവിന്റെ ലളിതമായ ഇടപെടലും സ്നേഹവും ഇന്നലെയെന്നപോലെ ഓർക്കുവാൻ സാധിക്കുന്നു. മറ്റ് സഭകളോടും ഉള്ള സമീപനത്തിലും കാതോലിക്കാ ബാവ കാണിച്ച സ്നേഹവും ബഹുമാനവും വളരെ ചിന്തനീയമാണ്.

ലളിതമായ ജീവിതവും, സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് വേണ്ടി ചെയ്യുന്ന സഹായവും, അനാഥരോട് കാണിച്ച കരുതലുമെല്ലാം പരിശുദ്ധ പിതാവ് കാണിച്ചു തന്ന നല്ല മാതൃകകളാണെന്ന് മെത്രാപോലീത്ത ഫേസ്ബുക്കിൽ കുറിച്ചു.

Leave a Reply

Latest News

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊൻപത് കോടി അൻപത്തിയൊൻപത് ലക്ഷം പിന്നിട്ടു

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊൻപത് കോടി അൻപത്തിയൊൻപത് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വേൾഡോമീറ്ററിന്റെ...

More News