ബുള്ളറ്റ് ട്രെയിനുകൾക്ക് സമാനമായ രൂപകൽപന, അതിവേഗം സഞ്ചരിക്കും: വന്ദേഭാരത് ട്രെയിനുകൾ കൃത്യമായി ഉപയോഗപ്പെടുത്തിയാൽ സിൽവർലൈൻ കേരളത്തിന് ആവശ്യം വന്നേക്കില്ല

0

തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളുമായി വേഗത്തിൽ കുതിക്കുന്ന വന്ദേഭാരത് ട്രെയിനുകൾ കേരളത്തിനും കിട്ടുമെന്ന് പ്രതീക്ഷ. ബംഗളൂരു-എറണാകുളം, ഹൈദരാബാദ്-എറണാകുളം, ചെന്നൈ-എറണാകുളം, കണ്ണൂർ-തിരുവനന്തപുരം റൂട്ടുകളിലാണ് പ്രതീക്ഷിക്കുന്നത്. ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് മംഗളൂരുവിലേക്കും വന്നേക്കാം. 130കിലോമീറ്റർ വേഗത്തിൽ ഓടിക്കുന്നതിന് പ്രധാന തടസ്സം ട്രാക്കുകളിലെ വളവുകളാണ്. ട്രാക്കിൽ 36ശതമാനം നിവർത്തിയെടുക്കണം. നഗരമദ്ധ്യത്തിലാണ് വളവുകളേറെയും. നിരവധി സ്റ്റേഷനുകൾ മാറ്റിസ്ഥാപിക്കേണ്ടിയുംവരും.ബഡ്‌ജറ്റ് കഴിഞ്ഞ് സോണിയയും രാഹുലും പുറത്തേക്കിറങ്ങിയപ്പോൾ അപ്രതീക്ഷിതമായി മോദി ഒരു കാര്യം ചെയ്തു, പ്രതിപക്ഷം ഞെട്ടി
മൂന്നുവർഷത്തിനകം 400 ട്രെയിനുകൾ ഓടിക്കുമെന്നാണ് പ്രഖ്യാപനം. ആസാദി കി അമൃത് മഹോത്സവിന്റെ ഭാഗമായി 75ആഴ്ച കൊണ്ട് 75വന്ദേഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. 300നഗരങ്ങളെ വന്ദേഭാരത് ട്രെയിനുകളിലൂടെ ബന്ധിപ്പിക്കുമെന്നാണ് കേന്ദ്രത്തിന്റെ പ്രഖ്യാപനം.

500കിലോമീറ്റർ ദൈർഘ്യമുള്ള സർവീസുകൾക്കാണ് വന്ദേഭാരത്. 180കിലോമീറ്റർ വരെ വേഗം കൈവരിക്കാമെങ്കിലും പ്രഖ്യാപിത വേഗം 160കിലോമീറ്ററാണ്. നിലവിൽ ഓടുന്ന ഡൽഹി-വാരണാസി ട്രെയിനിന് 81കിലോമീറ്ററും ‌ഡൽഹി-കത്ര (ജമ്മു,കാശ്മീർ) ട്രെയിനിന് 94കിലോമീറ്ററുമാണ് ശരാശരി വേഗം. കേരളത്തിൽ 80കിലോമീറ്ററിനു മേൽ വേഗം കൈവരിക്കാനാവില്ലെന്ന് കെ-റെയിൽ അധികൃതർ പറയുന്നു. എറണാകുളം-ഷൊർണൂർ പാതയിൽ 80കിലോമീറ്ററാണ് ശരാശരി വേഗമെങ്കിലും ഷൊർണൂർ-മംഗലാപുരം പാതയിൽ 110കിലോമീറ്റർ സാദ്ധ്യമാണ്. മറ്റു ട്രെയിനുകൾ പിടിച്ചിട്ട് കടത്തിവിടേണ്ടിവരും.നിലവിൽ എക്സ്‌പ്രസ് ട്രെയിനുകളുടെ ശരാശരിവേഗം 45കി.മീ മാത്രമാണ്. ജനശതാബ്ദി, രാജധാനി ട്രെയിനുകളെക്കാൾ വേഗത്തിൽ വന്ദേഭാരത് കേരളത്തിൽ ഓടിക്കാനാവില്ലെന്ന് കെ-റെയിൽ എം.ജി വി.അജിത്കുമാർ പറഞ്ഞു.സൂപ്പർ ട്രെയിൻചെയർ കാർ. കറങ്ങുന്ന സീറ്റുകൾ, മോഡുലാർ ബയോ ടോയ്‌ലെറ്റ്എ.സി. കോച്ചുകൾ, വിശാലമായ ജനലുകൾ, സ്ലൈഡിംഗ് ഡോർ,എൻജിൻ കോച്ചില്ല. ഒന്നിടവിട്ട് കോച്ചുകൾക്കടിയിൽ 250കിലോവാട്ടിന്റെ നാല് മോട്ടോറുകൾ.16കോച്ചുകളിൽ രണ്ട് എക്സിക്യുട്ടീവ് കോച്ച്.മേക്ക് ഇൻ ഇന്ത്യമേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ തദ്ദേശീയമായി നിർമ്മിക്കുന്നു. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലും ഉത്തർപ്രദേശ് റായ്ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറിയിലും 44ട്രെയിനുകൾ നിർമ്മാണത്തിലാണ്.100 കോടിഒരു ട്രെയിനിന്റെ നിർമ്മാണച്ചെലവ്മൂന്നുവർഷത്തിനുള്ളിൽ 400 വന്ദേഭാരത് ട്രെയിനുകൾ സർവീസ് നടത്തും.നിലവിൽ ഡൽഹിയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയിലേക്കും ജമ്മുകാശ്മീരിലെ കത്രയിലേക്കും രണ്ട് ട്രെയിനുകൾ ഓടുന്നുണ്ട്.അലുമിനിയത്തിൽ നിർമ്മിച്ചതിനാൽ ഭാരക്കുറവും ബുള്ളറ്റ് ട്രെയിനുകൾക്ക് സമാനമായ എയ്റോഡൈനാമിക് രൂപകൽപന മൂലം അതിവേഗവും സഞ്ചരിക്കും. ഇന്ത്യയിൽ 180 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാമെന്ന് തെളിഞ്ഞിട്ടുണ്ട്.

Leave a Reply