Monday, September 27, 2021

വാഹനത്തിൽ വിൽപ്പനയ്ക്കു പോയി കൊണ്ടുവന്ന തുകയിൽ കുറവു കണ്ടത് ചോദ്യംചെയ്ത കടയുടമയെ തൊഴിലാളികൾ സംഘംചേർന്ന് ആക്രമിച്ചതായി പരാതി

Must Read

മൂവാറ്റുപുഴ: വാഹനത്തിൽ വിൽപ്പനയ്ക്കു പോയി കൊണ്ടുവന്ന തുകയിൽ കുറവു കണ്ടത് ചോദ്യംചെയ്ത കടയുടമയെ തൊഴിലാളികൾ സംഘംചേർന്ന് ആക്രമിച്ചതായി പരാതി. മൂവാറ്റുപുഴ കുടിയിൽ ഏജൻസിസ് ഉടമ നിബിൻ ബഷീറിനാണ് മർദനമേറ്റത്. തലയ്ക്കും കൈക്കും പരിക്കേറ്റ നിബിൻ, മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാത്രിയാണ് സംഭവം. വിൽപ്പനയ്ക്കു പോയ വണ്ടിയിൽ 70,000 രൂപ കുറവ് വന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരെ ചോദ്യംചെയ്തത് ബുധനാഴ്ച രാവിലെ തർക്കത്തിനിടയാക്കിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് രാത്രി 10-ഒാടെ സംഘമായി വന്ന് ആക്രമിക്കാൻ കാരണമെന്ന് നിബിൻ പറഞ്ഞു. മൂവാറ്റുപുഴ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കീച്ചേരിപ്പടിക്കു സമീപം വഴിവക്കിലായിരുന്നു ആക്രമണമെന്നും അക്രമികൾക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മർച്ചന്റ്സ്‌ അസോസിയേഷൻ പരാതി നൽകിയിട്ടുണ്ടെന്നും പ്രസിഡന്റ് അജ്മൽ ചക്കുങ്ങൽ പറഞ്ഞു.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News