Sunday, January 23, 2022

പത്തപ്പിരിയത്ത് ഒന്നര വയസുകാരൻ ഷോക്കേറ്റ് മരിച്ചു

Must Read

മലപ്പുറം: പത്തപ്പിരിയത്ത് ഒന്നര വയസുകാരൻ ഷോക്കേറ്റ് മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളായ ഫൊയ്ജു റഹ്മാൻ – ജാഹിദ ബീഗം ദമ്പതിമാരുടെ മകൻ മസൂദലോം ആണ് മരിച്ചത്. കോഴിഫാമിൽ നിന്നാണ് കുട്ടിക്ക്‌ അബദ്ധത്തില്‍ ഇലക്ട്രിക്‌ ഷോക്കേറ്റത്‌. രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ കുട്ടിയെ ഉടനെതന്നെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക്‌ മാറ്റി.

Leave a Reply

Latest News

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ലെന്ന് പരാതി

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ലെന്ന് പരാതി. പരതയുമായി എത്തിയത് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരാണ്. ആശുപത്രിയിൽ നിന്നാണ് കൊവിഡ് പകർന്നതെന്ന് തെളിയിച്ചാൽ അവധി നൽകാമെന്നാണ്...

More News