Friday, July 30, 2021

പന്നിയെ പിടികൂടാൻ പാടത്തുവെച്ച വൈദ്യുതക്കമ്പിയിൽനിന്ന്‌ ഷോക്കേറ്റ് യുവാവ് മരിച്ച സംഭവം; നാലു പേർ പിടിയിൽ

Must Read

കണ്ണമ്പ്ര: മഞ്ഞപ്ര പന്നിക്കോട്ടെ വയലിൽ യുവാവിനെ ഷോക്കേറ്റുമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നാലുപേർ പിടിയിലായതായി സൂചന. മഞ്ഞപ്ര പന്നിക്കോട് നാലുസെന്റ് കോളനിയിൽ കൃഷ്ണന്റെമകൻ അഭയനെ (35) യാണ് വെള്ളിയാഴ്ചരാവിലെ വയലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

മൃതദേഹത്തിന്റെ വലതുകാലിൽ പൊള്ളലേറ്റ് കരിവാളിച്ച പാടുണ്ടായിരുന്നു. മരണത്തിൽ ദുരൂഹതയുയർന്നതിനെത്തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടം നടത്തി. ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്ന് ശനിയാഴ്ചനടന്ന പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിച്ചതോടെ പോലീസ് അന്വേഷണം തുടങ്ങി. പ്രദേശവാസികളെ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ നാലുപേരെ പോലീസ് പിടികൂടിയതായി സൂചനയുണ്ട്. പന്നിയെ പിടികൂടാൻ പാടത്തുവെച്ച വൈദ്യുതക്കമ്പിയിൽനിന്ന്‌ ഷോക്കേറ്റാണ് അഭയൻ മരച്ചിതെന്നാണ് പോലീസിന് കിട്ടിയിരിക്കുന്ന വിവരം. സംഭവംനടന്ന സ്ഥലത്തുനിന്ന് ഷോക്കേൽക്കുന്നതരത്തിലുള്ള കമ്പിയോ, വയറോ ഒന്നുംതന്നെ കണ്ടെത്തിയിരുന്നില്ല. ആൾ മരിച്ചെന്നറിഞ്ഞപ്പോൾ തെളിവ് നശിപ്പിക്കുന്നതിനായി വയറുംമറ്റും നീക്കംചെയ്തിരിക്കാനാണ് സാധ്യത. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News