വിരമിക്കലിനായി ശിവശങ്കർ നൽകിയ അപേക്ഷ തള്ളി

0


തിരുവനന്തപുരം: സ്വയം വിരമിക്കലിനായി എം. ശിവശങ്കര്‍ നല്‍കിയ അപേക്ഷ ചീഫ് സെക്രട്ടറി തള്ളി. ഒരാഴ്ച മുൻപാണ് അപേക്ഷ തള്ളിയത്. കേന്ദ്ര ഏജന്‍സികളുടെ കേസുകള്‍ ഉള്ളതിനാലാണ് നടപടി. 2023 ജനുവരിവരെയാണ് ശിവശങ്കറിന്‍റെ സർവീസ് കാലാവധി.

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​യ ശി​വ​ശ​ങ്ക​ര്‍ ഒ​ന്ന​ര​വ​ര്‍​ഷ​ത്തി​നു​ശേ​ഷം തി​രി​കെ സ​ര്‍​വീ​സി​ല്‍ പ്ര​വേ​ശി​ച്ചി​രു​ന്നു. സ​സ്പെ​ൻ​ഷ​ൻ കാ​ലാ​വ​ധി തീ​ർ​ന്ന​തി​നാ​ൽ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യു​ടെ ശി​പാ​ർ​ശ അം​ഗീ​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി​യാ​ണ് ഉ​ത്ത​ര​വി​ട്ട​ത്.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലൈ 16നാണ് ശിവശങ്കറിനെ സസ്പെന്‍റ് ചെയ്തത്.

Leave a Reply