ശിവശങ്കര്‍ പുസ്തകമെഴുതിയത് മുന്‍കൂര്‍ അനുമതിയില്ലാതെ:മുഖ്യമന്ത്രി പിണറായി വിജയന്‍

0


എം.ശിവശങ്കര്‍ പുസ്തകമെഴുതിയത് മുന്‍കൂര്‍ അനുമതിയില്ലാതെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമ സഭയെ അറിയിച്ചു. നജീബ് കാന്തപുരത്തിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള മറുപടി.

കോടതിയുടെ പരിഗണനയിലിരിക്കുന്ന സ്വര്‍ണക്കടത്തു കേസിനെക്കുറിച്ചാണ് പുസ്തകത്തില്‍. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരേയുള്ള രൂക്ഷവിമര്‍ശനവും ഇതിലുണ്ട്. അഖിലേന്ത്യ സര്‍വീസ് ചട്ടപ്രകാരം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് പുസ്തകരചന നടത്തുന്നതില്‍ നിയന്ത്രണങ്ങളുണ്ട്.

മുന്‍ ഡിജിപി ജേക്കബ് തോമസ് മുന്‍കൂര്‍ അനുമതിയില്ലാതെ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിന് അനുമതിയില്ലാതെയാണ് എഴുതിയതെന്നും സര്‍വീസ് ചട്ടലംഘനമുണ്ടെന്നും ചീഫ് സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് നല്കിയിരുന്നു.

 
‘എന്തിന് കൊന്നു നിലവിളികളില്ല, ഒരു കാവിക്കൊടിയും പറിച്ചെറിഞ്ഞില്ല’, പ്രകോപനം കോണ്‍ഗ്രസ്സിനെതിരെയും,സഹകരണം ആര്‍.എസ്.എസിനോടുമെന്ന് ഷാഫി പറമ്പില്‍

ശിവശങ്കര്‍ പുസ്തകമെഴുതിയത് മുന്‍കൂര്‍ അനുമതിയില്ലാതെ:മുഖ്യമന്ത്രി പിണറായി വിജയന്‍

ഇനി ഇവര്‍ക്ക് ഒരു തിരിച്ചുവരവ് ഇല്ല, വിലയിരുത്തലുമായി ഇതിഹാസ താരം

Leave a Reply