Friday, September 18, 2020

ഉപതെരഞ്ഞെടുപ്പ്; ചവറ നിയോജക മണ്ഡലത്തിൽ ആർ.എസ്.പി സ്ഥാനാർത്ഥി ഷിബു ബേബി ജോൺ

Must Read

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഈ മാസം 25 ന് ഭാരതബന്ദിന് ആഹ്വാനം

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഈ മാസം 25 ന് ഭാരതബന്ദിന് ആഹ്വാനം. ഓൾ ഇന്ത്യ കിസാന്‍ സംഘര്‍ഷ്...

ചട്ടം ലംഘിച്ച് മതഗ്രന്ഥങ്ങള്‍ കേരളത്തില്‍ വിതരണം ചെയ്തതിന് കസ്റ്റംസ് കേസെടുത്തു

കൊച്ചി : ചട്ടം ലംഘിച്ച് മതഗ്രന്ഥങ്ങള്‍ കേരളത്തില്‍ വിതരണം ചെയ്തതിന് കസ്റ്റംസ് കേസെടുത്തു. യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസെടുത്തത്. ഈ കേസില്‍ മന്ത്രി...

സ്വര്‍ണക്കടത്ത് കേസില്‍ 160 സാക്ഷികളില്‍ ഒരാള്‍ മാത്രമാണ് താനെന്ന് മന്ത്രി കെടി ജലീല്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ 160 സാക്ഷികളില്‍ ഒരാള്‍ മാത്രമാണ് താനെന്ന് മന്ത്രി കെടി ജലീല്‍. കേസിലെ ചില പ്രതികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ്...

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ ചവറ നിയോജക മണ്ഡലത്തിലെ ആർ.എസ്.പി സ്ഥാനാർത്ഥിയായി ഷിബു ബേബി ജോണിനെ പാർട്ടി സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. ഇന്ന് ചേർന്ന ആർ.എസ്.പി കേന്ദ്ര കമ്മിറ്റി യോഗം അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം അംഗീകരിച്ചു. ഇതു സംബന്ധമായ കത്ത് യു.ഡി.എഫ് ചെയർമാനും കൺവീനർക്കും നൽകിയതായി പാർട്ടി സംസ്ഥാന സെക്രട്ടറി എ.എ അസീസ് അറിയിച്ചു.

ഒമ്പതാം തീയതിക്ക് മുമ്പേ യു.ഡി.എഫ് യോഗം ചേർന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായി ഷിബു ബേബി ജോണിനെ ഔദ്യോഗികമായി പ്രഖ്യാപിക്കും. തദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടക്കുന്ന പ്രവർത്തനങ്ങളും പാർലമെന്റ് തിരഞ്ഞെടുപ്പിലെ മുന്നേറ്റവും ആണ് യു.ഡി.എഫ് പ്രതീക്ഷ. സി.എം.പി സ്ഥാനാർത്ഥിയായി മത്സരിച്ച് പിന്നിട് സി.പി.എമ്മിനൊപ്പം കൂടിയ ചവറ എൻ.വിജയൻ പിള്ളയുടെ മരണത്തെ തുടർന്നാണ് നിയമസഭാമണ്ഡലം ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്.

1977ൽ മണ്ഡലം രൂപികരിച്ചതിന് ശേഷം ഇടത് വലതു പക്ഷങ്ങളെ മാറി മാറി പിന്തുണച്ച സ്വഭാവമാണ് ചവറയിലെ വോട്ടർമാർക്കുള്ളത് കഴിഞ്ഞ തവണ 6189 വോട്ടുകൾക്കാണ് വിജയൻ പിള്ള മുൻ മന്ത്രി ഷിബുബേബി ജോണിനെ പരാജയപ്പെടുത്തിയത്. വിജയൻ പിള്ളയുടെ മകൻ സുജിത് വിജയൻ ചവറ ഏരിയ സെക്രട്ടറി മനോഹരൻ എന്നിവരുടെ പേരുകളാണ് ഇടതുമുന്നണി പരിഗണിക്കുന്നത്. എന്നാൽ ഇവർക്ക് വിജയ സാദ്ധ്യതയില്ലെന്ന് പാർട്ടിയിൽ തന്നെ അഭിപ്രായം ഉയരുന്നുണ്ട്. അങ്ങനെയെങ്കിൽ അവസാന നിമിഷം ഒരു സംസ്ഥാന നേതാവിനെ തന്നെ സി.പി.എം ചവറയിൽ പരീക്ഷിച്ചേക്കും.

എൻ.ഡി.എ യോഗവും ഉടൻ ചേരുമെന്നാണ് നേതാക്കൾ പറയുന്നത്. ബി.ജെ.പിയുടെ സ്ഥാനാർത്ഥി ആയിരിക്കും മത്സരിക്കുക. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വളരെ നേരത്തെ തന്നെ വാർഡ് തല പ്രവ‍‍ർത്തനം തുടങ്ങിയെന്നാണ് ബി.ജെ.പി നേതാക്കൾ പറയുന്നത്. അഞ്ച് പഞ്ചായത്തുകളും കൊല്ലം കോർപ്പറേഷനിലെ ഏഴ് ഡിവിഷനുകളും ചേരുന്ന ചവറ മണ്ഡലത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളിൽ ഇടതുമുന്നണിക്കാണ് മേൽകൈ

English summary

Shibu Baby John has been declared the RSP candidate for Chavara constituency in the by-elections.

Leave a Reply

Latest News

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഈ മാസം 25 ന് ഭാരതബന്ദിന് ആഹ്വാനം

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഈ മാസം 25 ന് ഭാരതബന്ദിന് ആഹ്വാനം. ഓൾ ഇന്ത്യ കിസാന്‍ സംഘര്‍ഷ്...

ചട്ടം ലംഘിച്ച് മതഗ്രന്ഥങ്ങള്‍ കേരളത്തില്‍ വിതരണം ചെയ്തതിന് കസ്റ്റംസ് കേസെടുത്തു

കൊച്ചി : ചട്ടം ലംഘിച്ച് മതഗ്രന്ഥങ്ങള്‍ കേരളത്തില്‍ വിതരണം ചെയ്തതിന് കസ്റ്റംസ് കേസെടുത്തു. യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസെടുത്തത്. ഈ കേസില്‍ മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം...

സ്വര്‍ണക്കടത്ത് കേസില്‍ 160 സാക്ഷികളില്‍ ഒരാള്‍ മാത്രമാണ് താനെന്ന് മന്ത്രി കെടി ജലീല്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ 160 സാക്ഷികളില്‍ ഒരാള്‍ മാത്രമാണ് താനെന്ന് മന്ത്രി കെടി ജലീല്‍. കേസിലെ ചില പ്രതികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദേശീയ അന്വേഷണ ഏജന്‍സി തന്നെ വിളിപ്പിച്ചത്....

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി മുന്‍ മോഡല്‍

യു എസ് :അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി മുന്‍ മോഡല്‍ രംഗത്ത്. രണ്ട് ദശാബ്ദം മുമ്ബ് ന്യൂയോര്‍ക്കിലെ യുഎസ് ഓപ്പണ്‍ സ്റ്റാന്റിലെ വിഐപി ബോക്‌സില്‍ വെച്ച്‌ ട്രംപ് തന്നെ ലൈംഗികമായി...

പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ്: ഫിനാൻസ് ഡയറക്ടർ . റിയ തോമസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഡോ. റിയ തോമസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തെളിവെടുപ്പിന്റെ ഭാഗമായി റിയയെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം. റിയയില്‍ നിന്ന് സാമ്ബത്തിക തിരിമറി സംബന്ധിച്ചുള്ള...

More News