Tuesday, October 26, 2021

എൺപതാം വയസ്സിലും കഞ്ഞിക്കുഴിയിലെ മുതിർന്ന കർഷകനായ ശേഖരനു ചീരക്കൃഷിയിൽ പതിനാറിന്റെ ചുറുചുറുക്ക്

Must Read

എൺപതാം വയസ്സിലും കഞ്ഞിക്കുഴിയിലെ മുതിർന്ന കർഷകനായ ശേഖരനു ചീരക്കൃഷിയിൽ പതിനാറിന്റെ ചുറുചുറുക്ക്. വർഷം മുഴുവനും ചീരക്കൃഷിചെയ്യുന്ന കർഷകനാണു ശേഖരൻ. കൃഷിയിൽ സ്വന്തമായൊരു ശൈലിയുമുണ്ട്. ആറിനം ചീരകളാണു ശേഖരൻ കൃഷിചെയ്യുന്നത്. കോഴിവളവും ചാരവും ചാണകവും ഗോമൂത്രവും ചേർത്ത മിശ്രിതമാണു പ്രധാനവളം. വീതികുറച്ചു നീളത്തിൽ തടമെടുത്താണു കൃഷി.

ചീരവിത്തു പാകിമുളപ്പിച്ചു പറിച്ചുനടും. നട്ട് 25-ാംപക്കം ചീര വിളവെടുക്കാം. കഞ്ഞിക്കുഴി 13- ാം വാർഡിൽ മറ്റപ്പറമ്പിൽ വീട്ടിൽ രണ്ടരയേക്കർ ഭൂമിയിലാണു കൃഷി. കൊപ്രാസംഭരണമായിരുന്നു പ്രധാനജോലി. 2002 വരെ ഈ ജോലിചെയ്തു. കടംകയറിയതിനാൽ ഈ ജോലി നിർത്തി. പിന്നീടു കടംവീട്ടിയതു ചീരക്കൃഷിയിലൂടെയാണ്‌.

എല്ലാദിവസവും വിളവെടുപ്പുണ്ട്. വഴിയോരത്തു പച്ചക്കറിക്കച്ചവടം നടത്തുന്ന പത്തുപേർ സ്ഥിരമായി ശേഖരൻ ചേട്ടന്റെ വീട്ടിലെത്തി ചീര വാങ്ങും. തീർന്നില്ലെങ്കിൽ ഉച്ചകഴിഞ്ഞ് ശേഖരൻ ചീരയുമായി വഴിയോരക്കച്ചവടത്തിനിറങ്ങും. കൃത്യമായി വരുമാനമൊന്നുമില്ല. എങ്കിലും നല്ല വരുമാനം കിട്ടുമെന്നാണു ശേഖരൻ പറയുന്നത്. പുലർച്ചേ നാലുമണിക്കു തുടങ്ങുന്ന ജോലി ചിലപ്പോൾ രാത്രി പത്തുവരെ നീളും. എല്ലാത്തിനും കൂട്ടായി ഭാര്യ പത്മാക്ഷിയുണ്ട്. ചീരത്തൈകൾ വാങ്ങാനും ചീരക്കൃഷി പഠിക്കാനും ഒട്ടേറപ്പേരാണ് ഇദ്ദേഹത്തെത്തേടിയെത്തുന്നത്.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News