Monday, July 26, 2021

ഇടുക്കിയുടെ ആദ്യവനിത കളക്ടറായി ഷീബ ജോര്‍ജ് ചുമതലയേൽക്കുന്നു

Must Read

തൊടുപുഴ: ഇടുക്കിയുടെ 40-മതു ജില്ലാ കളക്ടറായി ഷീബ ജോര്‍ജ് ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കളക്ടറേറ്റിലെത്തി ചുമതല ഏല്‍ക്കും. ജില്ലയുടെ ആദ്യവനിത കളക്ടറെന്ന സ്ഥാനവും കൂടിയാണ് പുതിയ കലക്ടറെ കാത്തിരിക്കുന്നത്. സാമൂഹ്യ നീതി വകുപ്പ് ഡയറക്റായി സേവനമനുഷ്ഠിച്ചു വരുന്നതിനിടെയാണ് ഇടുക്കി ജില്ലാ കളക്ടറായി നിയമിതയാകുന്നത്. ഇടുക്കി ഡെപ്യൂട്ടി കളക്ടര്‍, തിരുവനന്തപുരം ഐ എല്‍ഡി എം ഡെപ്യൂട്ടി കലക്ടര്‍, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇടുക്കി ജില്ലയെ അറിയാവുന്ന വ്യക്തിയെന്ന നിലയില്‍ ജില്ലയുടെ വികസനത്തിനും സ്ത്രീകളുടെ ക്ഷേമത്തിനും സ്ത്രീ ശാക്തീകരണത്തിനും പുതിയ കളക്ടറുടെ നിയമനം ജില്ലയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് മലയോര ജനത. ഇടുക്കി ജില്ലയുടെ സമീപ സ്ഥലമായ കോട്ടയം ജില്ലയിലെ മേലുകാവ് എള്ളുമ്പുറം സ്വദേശിനിയാണ്. മേലുകാവ് ഹെന്റി ബേക്കര്‍ കോളേജില്‍ അദ്ധ്യാപികയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഏള്ളുമ്പുറം കൂളത്തിങ്കല്‍ കെവി ജോര്‍ജ്ജിന്റെ മകളാണ്. ഏള്ളുമ്പുറത്തായിരുന്നു പ്രാഥമിക വിദ്യാഭ്യാസം

Leave a Reply

Latest News

ഓണക്കിറ്റിൽ അഴിമതി സി ബി ഐ അന്വേഷിക്കണം കരുവിള മാത്യൂസ്

തിരുവനന്തപുരം: സപ്ലെക്കോയുടെ ടെൻഡർ വ്യവസ്ഥകൾ കാറ്റിൽ പറത്തി സെൻട്രൽ വിജിലൻസ് കമ്മിഷൻ്റെ ഉത്തരവുകൾ ലംഘിച്ച് കഴിഞ്ഞ വർഷത്തെ ഓണക്കിറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടം നൽകിയ വിവാദ കമ്പനിയായ...

More News