Monday, June 21, 2021

ഇവൾ ആൾ പുലിയാണ്..ഒറ്റ തള്ളിന് മറിച്ചിട്ടത് കരടിയെ

Must Read

കാലിഫോർണിയ: ആരെങ്കിലും ഭീമാകാരനായ കരടിയുമായി മൽപിടുത്തത്തിന് തയാറാകുമോ? ഈ ചോദ്യത്തിന് ഉത്തരവും വളരെ ലളിതമാണ്, ഒരിക്കലും ഇല്ല എന്നതിൽ കുറഞ്ഞ ഒരു ഉത്തരവും ഇതിന് ലഭിക്കില്ല. എന്നാൽ കാലിഫോർണിയായിലെ ഒരു 17കാരി കരടി അല്ല സിംഹം വന്നാലും യുദ്ധത്തിന് തയാറാകുമെന്ന തെളിയിച്ചിരിക്കുകയാണ്.

സാൻഗബ്രിയേൽ വാലിയിലെ ബ്രാഡ്ബറി എന്ന പ്രദേശത്തുള്ള ഒരു വീട്ടിലെ സിസിടിവി ക്യാമറയിലാണ് പെൺകുട്ടിയും കരടിയും തമ്മിലുള്ള മൽപിടുത്തം കുടുങ്ങിയത്. പെൺകുട്ടിയുടെ വീടിൻ്റെ പുറക് വശത്തുള്ള മതിലിനു മുകളിൽ കൂടി തള്ളക്കരടിയും കുഞ്ഞുങ്ങളും നടന്ന് വരികയായിരുന്നു. ഈ കാഴ്ച കണ്ട് പാഞ്ഞെത്തിയ വളർത്തു നായകൾ കരടികളെ വിരട്ടിയോടിക്കാൻ ശ്രമിച്ചു. കുഞ്ഞുങ്ങൾ ഓടി പോയെങ്കിലും തള്ള കരടി നായകളെ തിരിച്ച് ആക്രമിക്കുകയായിരുന്നു. വീടിനു പുറകിലെ നായകളുടെ കുരയും ബഹളവും കേട്ട് മൊറിനികോ എന്ന പെൺകുട്ടി ഓടിയെത്തി. ഒരു നിമിഷം അക്ഷരാർത്ഥത്തിൽ പകച്ച് പോയെങ്കിലും തൻ്റെ ഏറ്റവും പ്രിയപ്പെട്ട വളർത്തുനായ ആയ വാലൻ്റൈനെ ആക്രമിക്കുന്ന കരടി ഓടിക്കുക അല്ലാതെ മറ്റൊന്നും മനസിൽ തെളിഞ്ഞില്ല എന്ന് മൊറിനികോ പറഞ്ഞു. ഓടി മതിൽക്കെട്ടിന് സമീപത്ത് എത്തിയ പെൺകുട്ടി മതിലിന് മുകളിൽ നിലയുറപ്പിച്ചിരുന്ന തള്ളകരടിയെ തള്ളിയിടാൻ ശ്രമിക്കുകയായിരുന്നു. ആദ്യ ശ്രമത്തിൽ തന്നെ കരടിയെ തള്ളി താഴെയിട്ട പെൺകുട്ടി തൻ്റെ നായകളെ കോരിയെടുത്ത് ഓടി പോകുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. കൈക്ക് ചെറിയ മുറിവുകൾ ഒഴിച്ചാൽ മൊറിനികോയ്ക്ക് മറ്റ് പരിക്കുകൾ ഒന്നും തന്നെ ഇല്ല. എന്നാൽ താൻ ഭാഗ്യ കൊണ്ടാണ് രക്ഷപ്പെട്ടതെന്നും കരടികളെ ഇത്തരത്തിൽ ഒരിക്കലും നേരിടാൻ പാടില്ലെന്നും പെൺകുട്ടി പറഞ്ഞു.

Leave a Reply

Latest News

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി; രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി. രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളിൽ...

More News