Thursday, July 29, 2021

ഇവൾ മിടുമിടുക്കി… വിമാനത്തിൻ്റെ വാൽ കണ്ടാൽ പറയും ഏതെന്ന്

Must Read


ന്യൂദൽഹി : വിമാനക്കമ്പനികളെ ഞൊടിയിടയിൽ തിരിച്ചറിഞ്ഞ് ലോകശ്രദ്ധയാകർഷിച്ചിരിക്കുകയാണ് ഹരിയാന പഞ്ചകുള സ്വദേശിനിയായ ആറ് വയസുകാരി ആർന ഗുപ്ത.

planehttps://youtu.be/hRCNasEvz6k

വിമാനങ്ങളുടെ പുറംഭാഗത്തെ വാലിലെ ഡിസൈനുകൾ നോക്കി ഒരു മിനിട്ടിനുള്ളിൽ ഈ കൊച്ചു മിടുക്കി തിരിച്ചറിഞ്ഞത് 93 വിമാനക്കമ്പനികളെയാണ്. സത്യത്തിൽ ഇത് ഒരു ഗിന്നസ് വേൾഡ് റെക്കോർഡ് തന്നെയാണ്. ആർനയുടെ ഈ മികവ് ഇൻ്റർ നഷണൽ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടുകയും ചെയ്തു. തൻ്റെ മകൾക്ക് കുഞ്ഞുനാൾ മുതൽക്കെ മികച്ച ഓർമ്മ ശക്തിയാണുള്ളതെന്ന് അമ്മ നേഹാ ഗുപ്ത പറഞ്ഞു. തങ്ങൾ മകളെ നന്നായി ശ്രദ്ധിക്കാറുണ്ടെന്നും ഇത്തരത്തിലുള്ള കഴിവുകൾ കൂടുതൽ മികവുറ്റതാകാൻ തങ്ങൾ എല്ലാവിധ പിന്തുണയും നൽകുന്നുണ്ടെന്നും അമ്മ വ്യക്തമാക്കി. പെൺകുട്ടി വിമാനക്കമ്പനികളെ തിരിച്ചറിയുന്നതിൻ്റെ വീഡിയോ ഗിന്നസ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനുള്ള നീക്കത്തിലാണ് മാതാപിതാക്കൾ. 2020ൽ 12കാരനായ സിദ്ധാർത്ഥ് ഗമ്പർ ഒരു മിനിട്ടിൽ 39 വിമാനക്കമ്പനികളെ തിരിച്ചറിഞ്ഞതാണ് ഇപ്പോൾ ഉള്ള റെക്കോർഡ്.

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News