Monday, July 26, 2021

ഇവൾ പത്തനാട്ടുകാരുടെ സുന്ദരി; ഇറച്ചിപ്പൊതിയുമായി അവൾ വരുന്നതും കാത്ത് അപകടം പറ്റിയ കൂട്ടുകാരൻ;കരുണയുള്ള തെരുവുനായയുടെ കഥ; ഇറച്ചി നൽകുന്ന കടക്കാരും മാസാണ് കൊല മാസ്

Must Read

കങ്ങഴ: പത്തനാട്ടുകാർക്ക് ഇവൾ സുന്ദരിയാണ്. സുന്ദരി ആരാണെന്നല്ലേ. ഒരു തെരുവ് നായ. സുന്ദരമായ രൂപവും മനസുമുള്ള ഒരു തെരുവുനായ.

കടിച്ചുതൂക്കിയ പ്ലാസ്റ്റിക് സഞ്ചിയുമായി മുടങ്ങാതെ എല്ലാദിവസവും റോഡിന്റെ വശംചേർന്ന് പോകുന്ന ഒരു തെരുവുനായയെ പത്തനാട്ടുകാർ കാണാൻ തുടങ്ങിയിട്ട് മൂന്നുവർഷത്തോളമായി. എല്ലാവർക്കും പരിചിതയായ ഇവൾ ‘സുന്ദരി’ എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്. കുളത്തൂർമൂഴി റോഡിലെ തടിമില്ലിലാണ് കിടപ്പ്. ദിവസവും രാവിലെ 11.30-ഓടെ മില്ലിൽനിന്നിറങ്ങി റോഡിന്റെ വശംചേർന്ന് 400 മീറ്ററോളം നടന്ന് കവലയിലെത്തും. യാത്ര അവസാനിക്കുന്നത് ഇബ്രാഹിംകുട്ടിയുടെയോ അഷറഫിന്റെയോ ഇറച്ചിക്കടയുടെ മുൻപിൽ.

കടയുടെ മുൻപിലെത്തി വാലാട്ടി നിൽക്കുമ്പോൾത്തന്നെ സുന്ദരിക്കായി ഒരുക്കിവെച്ച ഇറച്ചിപ്പൊതി ഇട്ടുകൊടുക്കും. പക്ഷേ, പൊതി കടിച്ചെടുക്കണമെങ്കിൽ കച്ചവടക്കാരൻ പറയണം. ‘എടുത്തോടീ’ എന്ന വാക്കുകേട്ടാൽ ഇറച്ചിപ്പൊതിയും കടിച്ചെടുത്ത് പതിയെ മില്ലിലേക്ക് തിരിഞ്ഞുനടക്കും. സംഭവം പതിവായതോടെ വ്യാപാരികളും നാട്ടുകാരും സുന്ദരിയെ ശ്രദ്ധിച്ചുതുടങ്ങി. ഇറച്ചിപ്പൊതിയുമായി നേരേ പോകുന്നത് മില്ലിലേക്കാണെന്ന്് മനസ്സിലായി.

മില്ലിലെത്തിയാൽ ഇറച്ചിപ്പൊതി കടിച്ചുകീറി ഒരുഭാഗം കാലിന് പരിക്കേറ്റുകിടക്കുന്ന മറ്റൊരു നായയ്ക്ക് കൊടുക്കും. അവൻ കഴിച്ചതിന്റെ ബാക്കി സുന്ദരി കഴിക്കും. ശേഷം, മിച്ചമുള്ള ഭാഗം മണ്ണിട്ടുമൂടിവെയ്ക്കും. ആദ്യമൊക്ക ഇറച്ചിക്കഷണം നടപ്പാതയിൽ ഇട്ടുകൊടുക്കുകയായിരുന്നു പതിവ്. എന്നാൽ, ഇറച്ചിയും എല്ലിൻകഷണവും കടിച്ചുകൊണ്ടുപോകുന്നത് മറ്റൊരാൾക്കുകൂടിയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് കച്ചവടക്കാർ ഇറച്ചി സഞ്ചിയിൽക്കെട്ടി കൊടുത്തുതുടങ്ങിയത്. എല്ലാവർക്കും പ്രിയപ്പെട്ടവളായതോടെ സുന്ദരിക്ക് ബിസ്കറ്റും ആഹാരസാധനങ്ങളും വാങ്ങിനൽകുന്നവരുമുണ്ട്. എന്ത് കിട്ടിയാലും അതും കടിച്ചെടുത്ത് മില്ലിലെത്തിച്ച് മറ്റുനായ്ക്കൾക്കുകൂടി പങ്കിട്ടശേഷമേ അവൾ കഴിക്കൂ.

Leave a Reply

Latest News

കൊടകര കുഴല്‍പ്പണക്കേസ് കുറ്റപത്രത്തില്‍ ബി.ജെ.പിയെ ബന്ധിപ്പിക്കുന്ന ഒന്നും തന്നെയില്ല; മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ‘കൊടകരയില്‍ കവര്‍ച്ച ചെയ്ത പണം ബി.ജെ.പിയുടേതാണെന്ന് പറഞ്ഞ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. കൊടകര കുഴല്‍പ്പണക്കേസിലെ ഗൂഢാലോചന ഇതോടെ വ്യക്തമായി. സ്വര്‍ണക്കടത്തിലും ഡോളര്‍ക്കടത്തിലും തന്റെ സര്‍ക്കാര്‍...

More News