Thursday, July 29, 2021

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഷറാറ ഷറഫുദ്ദീന് ലൈംഗിക ശേഷിയില്ലെന്ന് വൈദ്യപരിശോധന റിപോര്‍ട്ട്

Must Read

കണ്ണൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഷറാറ ഷറഫുദ്ദീന് ലൈംഗിക ശേഷിയില്ലെന്ന് വൈദ്യപരിശോധന റിപോര്‍ട്ട്. പോലീസിന് നൽകിയ വൈദ്യപരിശോധനയിലാണ് ലൈംഗിക ശേഷിയില്ലെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. റിപ്പോർട്ടിന് എതിരെ പ്രോസിക്യൂഷൻ അഭിഭാഷകർ നടപടി ആരംഭിച്ചു.

കഴിഞ്ഞ മാസം 28 നാണ് ഷറഫുദ്ദീനെ പീഡനക്കേസിൽ അറസ്റ്റ് ചെയ്തത്. മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ അമ്മയുടെ സഹോദരിയും ഭർത്താവും ചേർന്ന് വ്യവസായിയുടെ അടുത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇവിടെ നിന്ന് ഇയാൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

വീട്ടിൽ തിരിച്ചെത്തിയ കുട്ടി അമ്മയോട് വിവരം പറഞ്ഞു. തുടർന്ന് പോലീസ് സ്റ്റേഷനിൽ ഇവർ പരാതി നൽകുകയായിരുന്നു.

Leave a Reply

Latest News

നിലമ്പൂരിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിന് ഹോം ഗാര്‍ഡിന്റെ ക്രൂര മര്‍ദ്ദനം

നിലമ്പൂരിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിന് ഹോം ഗാര്‍ഡിന്റെ ക്രൂര മര്‍ദ്ദനം. ഹോം ഗാര്‍ഡ് സെയ്തലവിയാണ് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഹോം ഗാര്‍ഡിനെതിരെ...

More News