Saturday, September 19, 2020

മെസിയും സംഘവും വമ്പൻ തോൽവി ഏറ്റുവാങ്ങി; ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയ്ക്ക് നാണം കെട്ട തോൽവി

Must Read

ജോലിക്ക് തുല്യ വേതനമൊരുക്കി സൗദി അറേബ്യ

ജിദ്ദ: ഒരേ ജോലിക്ക് തുല്യ വേതനമെന്ന ചരിത്രപരമായ നിയമം നടപ്പിലാക്കി സൗദി അറേബ്യ. കൂലി നല്‍കുന്നതിലെ സ്ത്രീ- പുരുഷ വിവേചനങ്ങള്‍ അവസാനിപ്പിക്കുന്നതാണ് സൗദി സര്‍ക്കാരിന്റെ പുതിയ...

“എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സി.എം വിജയനാണോ എന്ന് തുടങ്ങുന്ന നസ്രിയയുടെ വീഡിയോ സോങ് വൈറൽ

നടി നസ്രിയയുടെ ഒരു വീഡിയോ​യാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. "എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സി.എം വിജയനാണോ? എന്റെ ഡാന്‍സ് കഥകളിയാണോ? എനിക്ക് നീ വേണോ?,"...

നടി ആക്രമിക്കപ്പെട്ട കേസില്‍ അഭിനേതാക്കൾ കൂറുമാറിയതില്‍ അവള്‍ക്കൊപ്പംമാത്രം ഹാഷ് ഡാഗിൽ പ്രതികരിച്ച് സംവിധായകന്‍ ആഷിക് അബു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അഭിനേതാക്കളായ സിദ്ദിഖും ഭാമയും കൂറുമാറിയതില്‍ പ്രതികരണവുമായി സംവിധായകന്‍ ആഷിക് അബു. തലമുതിര്‍ന്ന നടനും നായികനടിയും കൂറുമാറിയതില്‍ അതിശയമില്ലെന്നായിരുന്നു ആഷിക് അബു...

ലിസ്ബണ്‍: ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയ്ക്ക് നാണം കെട്ട തോൽവി. ബയേൺ മ്യൂണിക്കിനോടാണ് മെസിയും സംഘവും വമ്പൻ തോൽവി ഏറ്റുവാങ്ങിയത്. രണ്ടിനെതിരെ എട്ടു ഗോളുകൾക്കായിരുന്നു ബയേണിന്റെ തകർപ്പൻ വിജയം. ജയത്തോടെ ബയേൺ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ കടന്നു.

ബയേണിന് വേണ്ടി തോമസ് മുള്ളറും ഫിലിപ്പോ കുടീഞ്ഞോയും രണ്ട് ​ഗോളുകൾ വീതം നേടി. മൽസരത്തിന്റെ നാലാം മിനുട്ടിൽ തന്നെ ബാഴ്സയുടെ വലയിൽ പന്തെത്തിച്ച് ബയേൺ നിലപാട് വ്യക്തമാക്കി. തോമസ് മുള്ളറുടെ വകയായിരുന്നു ബയേണിന്റെ ആദ്യ ​ഗോൾ. തൊ​ട്ടു​പി​ന്നാ​ലെ ഡേവിഡ് അ​ലാ​ബ​യു​ടെ പി​ഴ​വി​ലൂ​ടെ ബാ​ഴ്സ സ​മ​നി​ല​യി​ലെ​ത്തി. ഏഴാം മിനുട്ടിൽ അ​ലാ​ബ​യു​ടെ സെ​ൽ​ഫ് ഗോ​ളി​ലൂ​ടെ ആ​യി​രു​ന്നു ബാ​ഴ്സ​ലോ​ണ സ​മ​നി​ല നേ​ടി​യ​ത്.

ഇതോടെ വർധിത വീര്യത്തോടെ ബയേൺ ആഞ്ഞടിക്കുകയായിരുന്നു. 21-ാം മി​നി​റ്റി​ൽ ഇവാൻ പെ​രി​സി​ച്ചിലൂടെ ബാ​ഴ്സ​യു​ടെ വ​ല വീ​ണ്ടും കു​ലു​ക്കി ബയേൺ ലീഡ് നേടി. ആറുമിനുട്ട് കഴിഞ്ഞപ്പോഴേക്കും സെർജിയോ ​ഗാബറി വീണ്ടും ബാഴ്സയുടെ വല കുലുക്കി ബയേണിന്റെ ലീഡ് ഉയർത്തി. തൊട്ടു പി​ന്നാ​ലെ 31-ാം മി​നി​റ്റിൽ തോമസ് മു​ള്ള​റി​ന്‍റെ ര​ണ്ടാം ഗോ​ളും പി​റ​ന്നു. ആ​ദ്യ പ​കു​തി 4-1നാ​ണ് അ​വ​സാ​നി​ച്ച​ത്.

തിരിച്ചുവരവ് ലക്ഷ്യമിട്ട് ര​ണ്ടാം പ​കു​തിയിൽ ഉണർന്നുകളിച്ച ബാഴ്സലോണ, രണ്ടാംപകുതിയുടെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ലൂയി സു​വാ​ര​സി​ലൂ​ടെ ഒ​രു ഗോ​ൾ കൂ​ടി തി​രി​ച്ച​ടി​ച്ചു. ഇ​തോ​ടെ ബാ​ഴ്സ​യ്ക്കു​മേ​ൽ ബ​യേ​ണ്‍ ആ​ക്ര​മ​ണം ക​ടു​പ്പി​ച്ചു. 63-ാം മി​നി​റ്റി​ൽ ജോഷ്വാ കി​മ്മി​ച്ചി​ലൂ​ടെ ബ​യേ​ണ്‍ വീ​ണ്ടും ബാ​ഴ്സ​യു​ടെ വ​ല കു​ലു​ക്കി.

82-ാം മിനുട്ടിൽ റോബർട്ടോ ലെവൻഡോവ്സ്കി ബാഴ്സയെ വീണ്ടും നിരാശയിലേക്ക് തള്ളിയിട്ടു. ലെവൻഡോവ്സ്കിയുടെ ഗോളോടെ ബയേൺ 6-2 എന്ന ലീഡിലെത്തി. തുടർന്ന് ബ്രസീലിയൻ താരം ഫിലിപ്പോ കുടീഞ്ഞോയുടെ ഊഴമായിരുന്നു. 85-ാം മിനിറ്റിലും 89-ാം മിനിറ്റിലും കുടിഞ്ഞോ ബാഴ്സയുടെ പോസ്റ്റിലേക്ക് നിറയൊഴിച്ചു. ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ബാഴ്സലോണയുടെ ഏറ്റവും മോശം പരാജയം ആണിത്.

English summary

Shameless defeat to Spanish giants Barcelona in the Champions League quarter-finals. Messi and his team suffered a huge defeat to Bayern Munich. Bayern won by eight goals to two. With the win, Bayern advanced to the Champions League semi-finals

Leave a Reply

Latest News

ജോലിക്ക് തുല്യ വേതനമൊരുക്കി സൗദി അറേബ്യ

ജിദ്ദ: ഒരേ ജോലിക്ക് തുല്യ വേതനമെന്ന ചരിത്രപരമായ നിയമം നടപ്പിലാക്കി സൗദി അറേബ്യ. കൂലി നല്‍കുന്നതിലെ സ്ത്രീ- പുരുഷ വിവേചനങ്ങള്‍ അവസാനിപ്പിക്കുന്നതാണ് സൗദി സര്‍ക്കാരിന്റെ പുതിയ...

“എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സി.എം വിജയനാണോ എന്ന് തുടങ്ങുന്ന നസ്രിയയുടെ വീഡിയോ സോങ് വൈറൽ

നടി നസ്രിയയുടെ ഒരു വീഡിയോ​യാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. "എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സി.എം വിജയനാണോ? എന്റെ ഡാന്‍സ് കഥകളിയാണോ? എനിക്ക് നീ വേണോ?," എന്നു തുടങ്ങുന്ന പാട്ടിനൊപ്പം ഡബ്സ്ഷ് ചെയ്യുന്ന...

നടി ആക്രമിക്കപ്പെട്ട കേസില്‍ അഭിനേതാക്കൾ കൂറുമാറിയതില്‍ അവള്‍ക്കൊപ്പംമാത്രം ഹാഷ് ഡാഗിൽ പ്രതികരിച്ച് സംവിധായകന്‍ ആഷിക് അബു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അഭിനേതാക്കളായ സിദ്ദിഖും ഭാമയും കൂറുമാറിയതില്‍ പ്രതികരണവുമായി സംവിധായകന്‍ ആഷിക് അബു. തലമുതിര്‍ന്ന നടനും നായികനടിയും കൂറുമാറിയതില്‍ അതിശയമില്ലെന്നായിരുന്നു ആഷിക് അബു ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം… തലമുതിര്‍ന്ന നടനും...

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും നീ​ളം​കൂ​ടി​യ ബ​സ് വെ​സ്റ്റി ബു​ള്‍ ബ​സ് കൊ​ട്ടാ​ര​ക്ക​ര​യി​ലും

കൊ​ട്ടാ​ര​ക്ക​ര: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും നീ​ളം​കൂ​ടി​യ ബ​സ് വെ​സ്റ്റി ബു​ള്‍ ബ​സ് കൊ​ട്ടാ​ര​ക്ക​ര​യി​ലെ​ത്തി. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നാ​ണ് 17 മീ​റ്റ​ര്‍ നീ​ളം വ​രു​ന്ന ബ​സ് കെ​എ​സ്‌ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​ല്‍ എ​ത്തി​യ​ത്. കേ​ര​ള​ത്തി​ല്‍ കെ ​എ​സ് ആ​ര്‍ ടി ​സി...

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പേടിഎം തിരിച്ചെത്തി

പ്രമുഖ ഓണ്‍ലൈന്‍ പണമിടപാട് ആപ്പായ പേടിഎം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ തിരിച്ചെത്തി. പ്ലേസ്റ്റോറിന്റെ ഓണ്‍ലൈന്‍ ചൂതാട്ടങ്ങളുമായി ബന്ധപ്പെട്ട നയങ്ങള്‍ ലംഘിച്ച കാരണം ചൂണ്ടിക്കാട്ടി നീക്കം ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് ആപ്പ് തിരിച്ചെത്തിയതായി അധികൃതര്‍...

More News