Sunday, December 5, 2021

ഷാജി വലയെറിഞ്ഞു ; കുടുങ്ങിയത്‌ കണ്ണന്റെ അലമാര

Must Read

കുട്ടനാട്‌: ഒഴുക്കില്‍ കിട്ടിയ അലമാരയുടെ ഉടമയെ കണ്ടത്തിയ സന്തോഷത്തിലാണ്‌ കിടങ്ങറ മണ്ണൂത്ര ഷാജി. മുണ്ടക്കയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടിയതിന്റെ അടുത്ത ദിവസം വെളുപ്പിനെ ആറ്റില്‍ വലവീശാനിറങ്ങിയപ്പോഴാണ്‌ ഒഴുകി വരുന്ന തടി ഉരുപ്പടി ഷാജിയുടെ ശ്രദ്ധയില്‍ പെട്ടത്‌.
അലമാരയാണെന്ന്‌ മനസിലായതിനെ തുടര്‍ന്ന്‌ ആറ്റിലിറങ്ങി കരയിലേക്ക്‌ വലിച്ചടുപ്പിച്ചു. കൂട്ടുകാരുടെ സഹായത്തോടെ വീട്ടിലെത്തിച്ചു. വാതിലുകള്‍ തുറന്ന്‌ കമിഴ്‌ന്ന്‌ ഒഴുകിയ അലമാരക്കുള്ളില്‍ നിറയെ മാലിന്യങ്ങളായിരുന്നു. വൃത്തിയാക്കിയപ്പോഴാണ്‌ താഴെയുള്ള ഡ്രോയുടെ ഉള്ളിലുള്ള പ്ലാസ്‌റ്റിക്‌ ബാഗ്‌ ലഭിച്ചത്‌. നനഞ്ഞു കുതിര്‍ന്ന ബാഗ്‌ അടുപ്പിന്‌ സമീപം വെച്ച്‌ ഉണക്കിയെടുത്തതിന്‌ ശേഷം പരിശോധിച്ചപ്പോള്‍ ലഭിച്ച രേഖകളില്‍ നിന്നും ഉടമസ്‌ഥന്റെ വിവരം ലഭിച്ചു. കെ.എസ്‌.ഇ.ബി ഉദ്യോഗസ്‌ഥനായ മുണ്ടക്കയം ഷാസ്‌ നികുഞ്‌ജത്തില്‍ കണ്ണന്‍ എന്നയാളെ അലമാര ലഭിച്ച വിവരം അറിയിച്ചു. പൂര്‍ണമായും വെള്ളമിറങ്ങിയതിനു ശേഷം അലമാര തിരികെ കൊണ്ടു പോകാന്‍ വരുമെന്നാണ്‌ ഉടമ ഷാജിയെ അറിയിച്ചത്‌.
ഏറെ സന്തോഷത്തോടെ തിരികെ ഏല്‍പ്പിക്കാന്‍ അലമാര വൃത്തിയാക്കി തയാറെടുത്തിരിക്കുകയാണ്‌ ഷാജിയും അലമാര വീട്ടിലെത്തിക്കാന്‍ സഹായിച്ച കിടങ്ങറ മുട്ടത്‌ മോനച്ചനും തോമസും. വെളിയനാട്‌ ഗ്രാമ പഞ്ചായത്തില്‍ ഒമ്പതാം വാര്‍ഡില്‍ ചെറുകാട്ടുശേരി പാടത്തിന്റെ ചിറയിലാണ്‌ ഷാജിയും കുടുംബവും താമസിക്കുന്നത്‌ . ഓരോ പ്രളയകാലത്തും കുട്ടനാട്ടുകാര്‍ക്ക്‌ ഇത്തരത്തിലുള്ള ഉപകരണങ്ങള്‍ ലഭിക്കാറുണ്ടെങ്കിലും കിഴക്കന്‍ നാട്ടിലുള്ള ഉടമകളെ കണ്ടെത്താന്‍ സാധിക്കാറില്ല .

Leave a Reply

Latest News

ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ പാമ്പ്! സ്റ്റിയറിങിന് മുന്നിലെത്തി തല പൊക്കി; പരിഭ്രാന്തി

തൃശൂർ: ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. കാറിനുള്ളിലെ മീറ്റർ ബോർഡിലാണ് പാമ്പിനെ കണ്ടത്. ഇന്നലെ ഉച്ചയ്ക്ക് പുതുക്കാടാണ് സംഭവം.ബിജെപി മണ്ഡലം പ്രസിഡന്റുമാരായ...

More News