ബത്തേരിക്കടുത്ത് മൈതാനിക്കുന്നിലെ കുടിലിൽനിന്നാണു 350 കോടി രൂപയുടെ ആസ്തിയുള്ളയാളായി കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ ഷൈബിൻ അഷ്റഫ് വളർന്നത്

0

കൽപറ്റ ∙ ബത്തേരിക്കടുത്ത് മൈതാനിക്കുന്നിലെ കുടിലിൽനിന്നാണു 350 കോടി രൂപയുടെ ആസ്തിയുള്ളയാളായി കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ ഷൈബിൻ അഷ്റഫ് വളർന്നത്. കുറച്ചുകാലം ബത്തേരിയിൽ ലോറിയിലെ ക്ലീനറായിരുന്ന ഷൈബിൻ ഇടയ്ക്ക് ഓട്ടോറിക്ഷയും ഓടിച്ചിരുന്നു. അതിനിടെ, മാതാവ് ജോലി തേടി ഗൾഫിലേക്കു പോയി. ആ ബന്ധങ്ങൾ ഉപയോഗിച്ചാണു ഷൈബിനും ഗൾഫിലെത്തിയത്. പിന്നീട് വളരെ വേഗം സാമ്പത്തികമായി ഉയർന്നു.

മൈതാനിക്കുന്നിലെ കുടിലിൽനിന്ന് ബത്തേരി നഗരത്തിലെ മാനിക്കുനിയിലെയും മന്തൊണ്ടിക്കുന്നിലെയും വലിയ വാടകവീടുകളിലേക്കു കുടുംബം താമസം മാറി. 7 വർഷം മുൻപ് ബത്തേരി പുത്തൻകുന്നിൽ ഊട്ടി റോഡരികിൽ ആഡംബരവസതിയുടെ നിർമാണം ആരംഭിച്ചു. ചോദിച്ചവരോടെല്ലാം അബുദാബിയിൽ അറബിക്കൊപ്പം ഡീസൽ കച്ചവടമെന്നാണു പറഞ്ഞത്. കാര്യമായ സമ്പാദ്യമില്ലാതിരുന്ന ഷൈബിന് ഇന്ധന ബിസിനസിലേക്കിറങ്ങാൻ പണം എങ്ങനെ കിട്ടി എന്നത് ഇനിയും ചുരുളഴിയേണ്ട രഹസ്യം. ഹൂതി വിമതർക്ക് ഇന്ധനം എത്തിക്കലായിരുന്നു ഇടപാട് എന്നു പറയപ്പെടുന്നു.

നാട്ടിലെ കുറെ ചെറുപ്പക്കാരെ ഒപ്പംകൂട്ടിയ ഇയാൾ ഇവരിൽ പലരെയും വിദേശത്തു കൊണ്ടുപോയി. വിശ്വസ്തർക്ക് കാറും ബൈക്കും സമ്മാനിച്ചു. ചിലർക്ക് വയനാട്ടിൽ മീൻകടകളും സജ്ജീകരിച്ചു നൽകി.

ക്വട്ടേഷനിലേക്ക്: ബത്തേരി പൊലീസിന്റെ ഗുണ്ടാ പട്ടികയിലുള്ള സീസിങ് ജോസിന്റെ സംഘവുമായുള്ള അടിപിടികളിലൂടെ ഷൈബിൻ ക്വട്ടേഷൻ ബന്ധങ്ങളും തുടങ്ങി. നാട്ടിൽ ഷൈബിന്റെ ഉറ്റവരായി 30 പേരാണുണ്ടായിരുന്നത്. ഇവരെ പല ബിസിനസുകളും ഏൽപിച്ചു. ഇഞ്ചിക്കൃഷിയിലും കുരുമുളക്, മീൻ, തുണി കച്ചവടത്തിലും പണം ഇറക്കി. ബെംഗളൂരുവിൽനിന്നു തുണി വയനാട്ടിൽ എത്തിച്ച് മറ്റു ജില്ലകളിലേക്കു റീട്ടെയ്‌ലായി നൽകാൻ ബത്തേരിയിൽ ഓഫിസ് തുടങ്ങി. അക്കാലത്തുതന്നെ സംഘാംഗങ്ങളിൽ പലരും ഷൈബിനെതിരെ തിരിഞ്ഞുതുടങ്ങി. എന്നാൽ, ഉപദ്രവം ഭയന്നും കേസിൽപെടുത്തുമെന്ന ഭീഷണിക്കു വഴങ്ങിയും അവരെല്ലാം പിൻവാങ്ങി.

അതിനിടെ ഷൈബിനെ വൃക്കരോഗം അലട്ടിത്തുടങ്ങി. വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷം ബിസിനസിൽ സജീവമായപ്പോഴാണ് അബുദാബിയിൽ കേസിൽപെടുന്നത്. 2 വർഷത്തോളം അവിടെ ജയിലിൽ കഴിഞ്ഞു. കേസിൽ കുടുങ്ങിയതോടെ വയനാട്ടിലെ വീടുപണി നിലച്ചു.

തിരിച്ചടിച്ച പരാതി: ജയിൽ വിട്ടു കേരളത്തിലെത്തിയ ഷൈബിൻ നിലമ്പൂരിൽ പുതിയ വീടു വാങ്ങി താമസമാക്കി. പറഞ്ഞ തുക നൽകാതെ ജോലിയിൽനിന്നു പിരിച്ചുവിട്ടതു ചോദ്യം ചെയ്യാൻ തങ്ങളകത്ത് നൗഷാദും കൂട്ടരും നിലമ്പൂരിലെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയതോടെയാണു ഷൈബിന്റെ ക്രൂരമുഖം വെളിച്ചത്ത് വന്നത്

LEAVE A REPLY

Please enter your comment!
Please enter your name here