ഷാരൂഖ് ഖാൻ മൃതദേഹത്തിൽ ഊതിയത് അടുത്ത ജന്മത്തിൽ അനുഗ്രഹത്തിന് വേണ്ടി; ഇസ്‌ലാം മതത്തിൽ മരിച്ചവരുടെ ദേഹത്ത് ‘സാത്താനെ’ അകറ്റാൻ ഊതുന്നത് പതിവെന്നും വാദം; ലതാ മങ്കേഷ്‌കർക്ക് അന്തിമോപചാരം അർപ്പിക്കുമ്പോൾ കിംഗ് ഖാൻ തുപ്പിയെന്ന വിവാദത്തിന് പിന്നാലെ സംഭവം ചർച്ചയാകുന്നത് ഇങ്ങനെ…

0

മുംബൈ: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറുടെ അന്തിമോപചാര ചടങ്ങിൽ ഷാരൂഖ് ഖാൻ ചെയ്‌ത ഒരു പ്രവർത്തിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. അന്തിമോപചാരം അർപ്പിക്കുന്നതിനിടെ മൃതദേഹത്തിൽ ഷാരൂഖ് ഖാൻ തുപ്പിയെന്നാണ് ഒരു പക്ഷം ആൾക്കാരുടെ വാദം. മാസ്ക് മാറ്റി മൃതദേഹത്തിനടുത്തി ചെയ്യുന്ന ഒരു പ്രവർത്തിയുടെ ദൃശ്യങ്ങളാണ് വൈറലായത്. പക്ഷെ തുപ്പുന്നത് ദൃശ്യങ്ങളിൽ വ്യക്തമല്ല. എന്നാൽ ഷാരൂഖ് ഖാൻ ചെയ്തത് ഒരു മതാചാരമാണെന്നാണ് മറ്റൊരു പക്ഷം പറയുന്നത്.

ചേരിതിരിഞ്ഞ് വിമർശനവും ന്യായീകരണവും സോഷ്യൽമീഡിയയിൽ ഇപ്പോഴും ശക്തമായി തുടരുകയാണ്. ഷാരൂഖ് തന്റെ മാനേജർ പൂജ ദദ്‌ലാനിയ്‌ക്കൊപ്പം പ്രാർത്ഥനയിൽ കൈകോർത്ത് ദുആ അർപ്പിക്കുന്ന ചിത്രം വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് ഷാറുഖ് ഖാൻ അന്തിമോപചാരം അർപ്പിക്കുന്നതിനിടെ മാസ്‌ക് മാറ്റി ലതാ മങ്കേഷ്‌കറിന്റെ ഭൗതികശരീരത്തിൽ തുപ്പുന്നത് പോലെയുള്ള വീഡിയോ പുറത്തുവന്നത്. ഇതാണ് വിവാദങ്ങൾക്ക് കാരണമായത്.

ഷാരൂഖ് ഖാൻ തുപ്പിയത് അല്ലെന്ന് ഇസ്ലാം മതാചാര പ്രകാരം മൃതദേഹത്തിൽ ഊതുകയാണ് ചെയ്തതെന്ന് മിക്കവരും മറുപടി നൽകി. ആചാരപ്രകാരം മൃതദേഹത്തിൽ നിന്ന് ദുരാത്മാക്കളെ അല്ലെങ്കിൽ ‘സാത്താനെ’ അകറ്റുന്നതിനായി ആണ് ഇത്തരത്തിൽ ഊതുന്നത്. ഷാരൂഖ് ഖാൻ ദുആ വായിക്കുകയും ലതാജിയുടെ മൃതശരീരത്തിൽ ഊതുകയും ചെയ്യുന്നത് അടുത്ത ജന്മത്തിൽ സംരക്ഷണത്തിനും അനുഗ്രഹത്തിനും വേണ്ടിയാണെന്നും വാദമെത്തുന്നത്. എന്നാൽ, ഷാരൂഖിനോ പോലെ ഒരാളിൽ നിന്ന് ഇത്തരം പ്രവൃത്തി പ്രതീക്ഷിച്ചില്ലെന്ന് പലരും മറുപടിയും നൽകി. ഏതായാലും ചർച്ച തുടരുകയാണ്.

രാജ്യത്തെ എക്കാലത്തെയും വലിയ വാനമ്പാടിയുടെ ചേതനയറ്റ മൃതദേഹത്തിന് മുമ്പിൽ ഒരാൾ കൈകൂപ്പി നിന്ന് പ്രാർത്ഥിച്ചു. ഒരാൾ കൈകൾ മുകളിലേക്ക് ഉയർത്തി ‘ദുആ’ ചെയ്തു. ആ ചിത്രങ്ങളാണ് ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും വൈറലായിരിക്കുന്നത്. മാറിയ ഇന്ത്യ വേണ്ട, നമുക്ക് ഈ ഇന്ത്യ മതി എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചു?കൊണ്ട് ഓരോരുത്തരും പറയുന്നത്.

ഇന്ത്യയുടെ വാനമ്പാടിക്ക് ആദാരഞ്ജലി അർപ്പിച്ചുകൊണ്ട് ഷാരൂഖിന്റെ മാനേജർ പൂജ ദദ്ലാനിയും അദ്ദേഹത്തിനൊപ്പം നിൽക്കുന്നത് വൈറൽ ചിത്രത്തിൽ കാണാം. പക്ഷേ, പ്രാർത്ഥനാ നിർഭരമായ ആ ചിത്രത്തെത്തയും ചിലർ വെറുതെ വിട്ടില്ല. ‘ദുആ’ ചെയ്ത ശേഷം മാസ്‌ക് മാറ്റിയ ഷാരൂഖ് ഖാൻ മൃതദേഹത്തിൽ തുപ്പി എന്ന നിലക്കുള്ള അങ്ങേയറ്റം വിഷം വമിപ്പിക്കുന്ന പ്രചാരണങ്ങളാണ് അവർ നടത്തുന്നതെന്ന് ഷാരൂഖിനെ അനുകൂലിക്കുന്നവരും പറയുന്നു.

ഒരു പടികൂടി കടന്ന് മുസ്‌ലിംകളെ ഇനി ഹിന്ദുക്കളുടെ സംസ്‌കാര വേളകളിൽ പങ്കെടുപ്പിക്കരുത് എന്നും ചിലർ മുറവിളി കൂട്ടുന്നു. ട്വിറ്റർ, ഫേസ് ബുക്ക് വഴി അവർ വിദ്വേഷ പ്രചാരണം തുടരുകയാണ്.

Leave a Reply