ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പഠിപ്പ് മുടക്ക് സമരം ആഹ്വാനം ചെയ്ത എസ്.എഫ്.ഐ പ്രവർത്തകരും നാട്ടുകാരും തമ്മിൽ വടകരയിൽ സംഘർഷം

0

വടകര: ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പഠിപ്പ് മുടക്ക് സമരം ആഹ്വാനം ചെയ്ത എസ്.എഫ്.ഐ പ്രവർത്തകരും നാട്ടുകാരും തമ്മിൽ വടകരയിൽ സംഘർഷം. വടകര എം.യു.എം ഹയർസെക്കൻഡറി സ്കൂളിലാണ് ചൊവ്വാഴ്ച രാവിലെ സംഘർഷമുണ്ടായത്.

എസ്.എഫ്.ഐ പഠിപ്പ് മുടക്ക് സമരം ആഹ്വാനം ചെയ്തെങ്കിലും സ്കൂളുകളിൽ ക്ലാസുകൾ നടത്തിയതാണ് പ്രശ്നമായത്. ക്ലാസുകൾ നടക്കുന്നതറിഞ്ഞ് പ്രവർത്തകർ സംഘടിച്ചെത്തുകയായിരുന്നു. ക്ലാസ് വിടില്ലെന്ന് സ്കൂൾ അധികൃതർ അറിയച്ചതോടെ വാക്കേറ്റമുണ്ടായി. ഇതോടെ നാട്ടുകാരും വിഷയത്തിൽ ഇടപെടുകയായിരുന്നു. തുടർന്ന് പോലീസെത്തി ലാത്തി വീശിയാണ് രംഗം ശാന്തമാക്കിയത്. 15 എസ്.എഫ്.ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ വടകരയിൽ പ്രകടനം നടത്തി.

Leave a Reply