എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകം: മുഖ്യ പ്രതി യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകൻ നിഖിൽ പൈലി പിടിയിൽ; കുടുങ്ങിയത് ബസിൽ രക്ഷപ്പെടുന്നതിനിടെ

0

ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ കൊന്ന കുറ്റത്തിന് മുഖ്യ പ്രതി നിഖിൽ പൈലി പിടിയിൽ. രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിലാണ് നിഖിലിനെ പോലീസ് സംഘം പിടി കൂടുന്നത്. കസ്റ്റഡിയിലെടുത്തത് ബസിൽ നിന്ന്. യൂത്ത്‌ കോൺഗ്രസ്‌ വാഴത്തോപ്പ് നിയോജക മണ്ഡലം പ്രസിഡണ്ട് ആണ് മണിയാറംകുടി സ്വദേശി നിഖിൽ പൈലി.

യൂത്ത്‌ കോൺഗ്രസിന്റെ ഭാരവാഹിയും സജീവ പ്രവർത്തകനാണ്‌ നിഖിൽ പൈലി. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ, പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ തുടങ്ങി കോൺഗ്രസിന്റെയും യൂത്ത്‌ കോൺഗ്രസിന്റെയും സംസ്ഥാന‐ജില്ലാ നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ്‌ നിഖിൽ. ഇത്‌ തെളിയിക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. നവമാധ്യമങ്ങളിൽ നിരന്തരം പ്രാകോപനപരമായ പോസ്റ്റുകളും നിഖിൽ ഇട്ടിരുന്നു.

അതേസമയം അത്രമേൽ വലിയൊരു രാഷ്ട്രീയ പശ്ചാത്തലമുള്ള ആളായിരുന്നില്ല ഇടുക്കി എഞ്ചിനീറിങ്ങിൽ കോളേജിൽ ഇന്ന് ഉച്ചക്ക് കൊല കത്തിക്ക് ഇരയായ ധീരജ്. ക്യാമ്പസിൽ ചേർന്നതിന് ശേഷം മാത്രമാണ് ധീരജ് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായി ഇറങ്ങുന്നത്. ധീരജ് നാട്ടിൽ സജീവ രാഷ്ട്രീയ പ്രവർത്തകനായിരുന്നില്ലെന്ന് പ്രാദേശിക നേതാക്കൾ സൂചിപ്പിച്ചു .

കണ്ണൂർ തൃച്ചംബരം വട്ടപ്പാറയിലാണ് ധീരജിന്റെ വീട്. അമ്മയും അചഛനും ഒരു സഹോദരനുമാണ് വീട്ടിൽ ഉള്ളത്. ധീരജ് നാട്ടിൽ രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല. ക്യാമ്പസിലെത്തിയതിനു ശേഷമാണ് എസ്എഫ്ഐയുമായി അടുത്തതെന്ന് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് മനു തോമസ് പറഞ്ഞു. കണ്ണൂർ വട്ടപ്പാറ സ്വദേശിയാണ്. ധീരജിന്റെ അച്ഛൻ എൽഐസി ജീവനക്കാരനും അമ്മ ആയുർവേദ ആശുപത്രി നഴ്സുമാണ്.

ഇവർ സ്വന്തമായി വീട് വെച്ചിട്ട് 2 വർഷം മാത്രമേ ആയിട്ടുള്ളൂ. മൂന്ന് വർഷമായി പഠനവുമായി ബന്ധപ്പെട്ട് ധീരജ് കൂടുതൽ സമയവും ഇടുക്കിയിൽ തന്നെയായിരുന്നു. സംഭവം അറിഞ്ഞ് വീട്ടുകാരെ എങ്ങനെ സമാധാനിപ്പിക്കണമെന്ന ആശങ്കയിലും ഞെട്ടലിലുമാണ് നാട്ടുകാർ.

ധീരജ് കൊലക്കത്തിക്ക് ഇരയാകുമ്പോൾ മാതാവ് പുഷ്പകല ആശുപത്രി വാർഡിൽ ഡ്യൂട്ടിയിലായിരുന്നു. തളിപ്പറമ്പ് ആയുർവേദ ആശുപത്രിയിൽ നഴ്‌സാണ് പുഷ്‌കല. ധീരജ് കൊല്ലപ്പെട്ടത് സഹപ്രവർത്തകർ അറിഞ്ഞുവെങ്കിലും മകൻ ദാരുണമായി കൊല്ലപ്പെട്ട വിവരം അമ്മയെ അറിയിക്കാൻ അവർക്ക് ധൈര്യമുണ്ടായിരുന്നില്ല. ബന്ധുക്കൾ ആശുപത്രിയിലെത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന ശേഷമാണ് മകൻ നഷ്ടമായ വിവരം അമ്മ അറിഞ്ഞത്.

ധീരജിന്റെ പിതാവ് എൽ.ഐ.സി ഏജന്റായ രാജേന്ദ്രൻ തിരുവനന്തപുരം പാലോട് സ്വദേശിയാണ്. രാജേന്ദ്രൻ-പുഷ്പകല ദമ്പതികളുടെ രണ്ട് ആൺമക്കളിൽ മൂത്തയാളാണ് ധീരജ്. സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഒന്നാം വർഷ വിദ്യാർത്ഥി അദ്വൈതാണ് സഹോദരൻ. നേരത്തേ താലോളങ്ങരയിൽ വാടകക്ക് താമസിച്ചിരുന്ന കുടുംബം തളിപ്പറമ്പ് തൃച്ചംബരം യു.പി സ്‌കൂളിന് സമീപം ‘അദ്വൈതം’ എന്ന പുതിയ വീടുവെച്ച് താമസം മാറിയത് രണ്ടു വർഷം മുമ്പാണ്.

പഠനത്തിൽ മിടുക്കനായിരുന്ന ധീരജ് നാട്ടുകാർക്കും അയൽവാസികൾക്കുമെല്ലാം പ്രിയങ്കരനാണ്. ധീരജിന്റെ കൊലപാതക വാർത്തയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ജന്മനാട്. കോളജിൽനിന്ന് അവധിക്ക് നാട്ടിലെത്തിയ ധീരജ് ഞായറാഴ്ചയാണ് കാമ്പസിലേക്ക് മടങ്ങിയത്. ഇനി ധീരജ് മടങ്ങി വരില്ലെന്ന് അറിവ് കൂടുംബത്തെ ശരിക്കും തകർക്കുന്നു.

ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാളെ എസ്എഫ്‌ഐ സംസ്ഥാന വ്യാപക പഠിപ്പ്മുടക്ക്. കൊലപാതകം ആസൂത്രിതമാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ദേവ് പ്രതികരിച്ചു. ക്യാമ്പസിനു പുറത്തുനിന്ന് സംഘടിച്ചെത്തിയ യൂത്ത് കോണ്‍ഗ്രസ് സംഘം എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു എന്ന് സച്ചിന്‍ദേവ് പറഞ്ഞു.

കെഎസ്‌യു നടത്തുന്നത് അതിഭീകരമായ അക്രമമാണ്. അതിന് എല്ലാ സഹായവും നല്‍കുന്നത് യൂത്ത് കോണ്‍ഗ്രസാണ്. ഭ്രാന്ത് പിടിച്ച അക്രമി സംഘമായി കെഎസ്‌യു മാറി. വിദ്യാര്‍ത്ഥികളെയും ജനങ്ങളെയും അണിനിരത്തി ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോവുമെന്നും സച്ചിന്‍ദേവ് പറഞ്ഞു.

ഇടുക്കി എന്‍ജിനീയറിങ് കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തൻ ധീരജിന്റെ കൊലപാതകം ദുഃഖകരവും അപലപനീയവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കലാലയങ്ങളില്‍ കലാപം സൃഷ്ടിക്കാന്‍ അനുവദിക്കില്ല. കുറ്റക്കാരെ ഉടന്‍ പിടികൂടാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതിനിടയിൽ എസ് എഫ് ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ ഒരാൾ കസ്റ്റഡിയിൽ. യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് പിടിയിലായത്. കൊലപാതകത്തിന് ശേഷം പ്രതി ഓടി രക്ഷപെടുന്നതിനിടെയാണ് പിടിയിലായത്. പിടിയിലായത് കെ എസ് യു ഭാരവാഹിയാണ്. തൊടുപുഴയിലെ സ്വകാര്യ കോളേജിലാണ് ഇയാൾ പഠിക്കുന്നത്. ഏകദേശം കോളേജിനകത്തും പുറത്തും നിന്ന് പത്തോളം പേരുണ്ടായിരുന്നു സംഘർഷത്തിൽ. ജെറിൻ ജോജോ എന്ന ആളാണ് ഇപ്പോൾ കസ്റ്റഡിയിൽ ഉള്ളത്.

ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെ കോൺഗ്രസിനേയും കെപിസിസി അധ്യക്ഷൻ കെ സുധാകരനേയും അതിരൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെ സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയതിൽ പിന്നെയാണ് സംസ്ഥാനത്ത് അക്രമ രാഷ്ട്രീയമാണുണ്ടാകുന്നതെന്ന് കോടിയേരി കുറ്റപ്പെടുത്തി.

സുധാകരൻ പ്രകോപനം സൃഷ്ടിക്കുന്നു. 21 പേർ കൊല്ലപ്പെട്ടു. ഇനിയെങ്കിലും കോൺഗ്രസ് കൊലക്കത്തി താഴെ വെക്കണം. കേരളത്തിൽ ക്രമസമാധാനം തകർന്നുവെന്ന് വരുത്തിത്തീർക്കാനാണ് ഇപ്പോൾ കോൺഗ്രസ് ശ്രമിക്കുന്നതെന്നും ഇതാണ് കോൺഗ്രസിന്റെ സെമി കേഡറെങ്കിൽ കേരളത്തിന്റെ അവസ്ഥയെന്താകുമെന്നും കോടിയേരി ചോദിച്ചു. ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലെ എസ് ഐഫ് ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകം അത്യന്തം പ്രതിഷേധാർഹമാണ്.

കോളേജ് തെരഞ്ഞെടുപ്പിലെ കെഎസ് യുവിന്റെ പരാജയഭീതി കാരണം പുറത്ത് നിന്ന് സംഘടിച്ചെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് അക്രമം നടത്തിയത്. കലാലയങ്ങൾ സംഘർഷഭൂമിയാക്കി തകർച്ചയിൽ നിന്ന് കരകയറാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി. യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പുകൾ അക്രമത്തിലൂടെ പിടിച്ചെടുക്കാനുള്ള ശ്രമം നടക്കില്ലെന്നും കോടിയേരി പറഞ്ഞു.

അതേസമയം ഇടുക്കി എൻജിനീയറിങ് കോളേജിൽ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയത് പുറത്തുനിന്ന് വന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെന്ന് റിപ്പോർട്ട്. ആക്രമണം നടത്തിയ ശേഷം ഇയാൾ ഓടി രക്ഷപെട്ടെന്നും നാട്ടുകാർ പറയുന്നു. കണ്ണൂർ സ്വദേശിയായ ധീരജ് ആണ് കൊല്ലപ്പെട്ടത്. അക്രമണത്തിൽ ധീരജ് ഉൾപ്പെടെ രണ്ട് വിദ്യാർത്ഥികൾക്കാണ് കുത്തേറ്റത്. പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലാണ്.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവമുണ്ടായത്. തെരഞ്ഞെടുപ്പിനിടയിലുണ്ടായ കെ എസ് യു-എസ്എഫ്ഐ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് എസ്എഫ്‌ഐ ആരോപിച്ചു.

കോളേജിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഈ സമയം പുറത്ത് നിന്നെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ധീരജിനെ കുത്തിയത് എന്നാണ് ആരോപണം. കോളേജിലെ എസ് എഫ് ഐയുടെ സജീവ പ്രവർത്തകനാണ് കൊല്ലപ്പെട്ട വിദ്യാർത്ഥി.

ധീരജിന്റെ കഴുത്തിലാണ് കുത്തേറ്റത്. നാട്ടുകാരും വിദ്യാർത്ഥികളും ചേർന്ന് തൊട്ടടുത്തുള്ള ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചുവെന്നാണ് വിവരം. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആളുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പുറത്ത് നിന്നുള്ള ആളുകൾ പ്രവേശിച്ചതിനെതിരേയും കോളേജിനുള്ളിൽ ഇപ്പോൾ ശക്തമായ പ്രതിഷേധം നടന്നു.

മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം തളിപ്പറമ്പിലേക്ക് കൊണ്ടുവരും. തളിപ്പറമ്പ് തൃച്ഛംബരത്തിനടുത്തും നിന്നും മൂന്ന് കിലോമീറ്റർ അകലെയുള്ള പാലക്കുളങ്ങരയിലാണ് നീരജിന്റെ വീട്.

Leave a Reply