ട്രെയിനിൽ പിതാവിനൊപ്പം യാത്ര ചെയ്ത പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം. എറണാകുളം-ഗുരുവായൂര്‍ സ്പെഷ്യല്‍ എക്സ്പ്രസ് തീവണ്ടിയില്‍ യാത്ര ചെയ്ത 16കാരിക്ക് നേരേയാണ് അതിക്രമമുണ്ടായത്. കൂടെ യാത്ര ചെയ്തിരുന്ന യുവാക്കള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ മോശമായ രീതിയില്‍ സ്പര്‍ശിച്ചെന്നും ശല്യംചെയ്തെന്നുമാണ് പരാതി. സംഭവത്തില്‍ അഞ്ച് യുവാക്കള്‍ക്കെതിരേ തൃശ്ശൂര്‍ റെയില്‍വേ പോലീസ് പോക്സോ വകുപ്പു പ്രകാരം കേസെടുത്തു. ഇവരെ പിടികൂടാനായിട്ടില്ല.
കഴിഞ്ഞദിവസം രാത്രി 7.50ന് എറണാകുളത്തുനിന്ന് പുറപ്പെട്ട ട്രെയിനിലാണ് സംഭവം. ട്രെയിൻ കളമശ്ശേരി റെയില്‍വേ സ്റ്റേഷന് പിന്നിട്ടതോടെ യുവാക്കളുടെ ഉപദ്രവം ആരംഭിച്ചെന്നാണ് പരാതി.
റെയിൽവേ ഗാർഡിനോട് പരാതിപ്പെട്ടിട്ടു പൊലീസിനെ അറിയിച്ചില്ലെന്നും ആരോപണമുണ്ട്. ഉപദ്രവം തുടര്‍ന്നതോടെ അച്ഛനും മകളും തൃശ്ശൂര്‍ റെയില്‍വേ പോലീസിനെ ഫോണില്‍ വിളിച്ച് വിവരമറിയിച്ചു. എന്നാല്‍ പോലീസ് സംഘം കാത്തിരുന്നെങ്കിലും യുവാക്കള്‍ ഇതിനുമുമ്പേ തീവണ്ടിയില്‍നിന്ന് ഇറങ്ങി രക്ഷപ്പെട്ടിരുന്നു.