വിവാഹത്തിനു പുറത്തുള്ള ലൈംഗിക ബന്ധം അത്ര ഗുരുതരമായ ഒരു പാപമല്ല;
പത്രോസിന്റെ പത്തു കല്പനകളിൽ നിന്നും വ്യഭിചാരത്തെ പോപ്പ് ഒഴിവാക്കുമോ? വിവാഹേതര ലൈംഗിക ബന്ധം ഗുരുതരമായ തെറ്റല്ലെന്ന് മാർപാപ്പ; കാഴ്ച്ചപ്പാടുകൾ മാറുന്ന കത്തോലിക്കാ സഭ

0

വ്യഭിചാരം സംബന്ധിച്ച് മാർപാപ്പയുടെ പ്രതികരണം കത്തോലിക്കാ സഭക്കുള്ളിൽ വഴിവെക്കുന്നത് വലിയ ചർച്ചകൾക്ക്. ശാരീരിക പാപങ്ങൾ ഏറ്റവും ഗുരുതരമായവയല്ലെന്ന പോപ്പ് ഫ്രാൻസിസ് വ്യക്തമാക്കുന്നത്. ഇത് ക്രിസ്തു മതത്തിലെ പത്തു കല്പനകൾക്ക് വിരുദ്ധമാണെന്ന നിലപടാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, സഭ കാലാനുസൃതമായ മാറ്റങ്ങൾക്ക് വിധേയമാകുന്നതിന്റെ സൂചനകളാണ് പോപ്പ് നൽകുന്നതെന്നാണ് ഒരു വിഭാ​ഗം ചൂണ്ടിക്കാട്ടുന്നത്. ഗ്രീസ് സന്ദർശനം കഴിഞ്ഞു മടങ്ങവേ വിമാനത്തിനകത്തു നടന്ന പത്രസമ്മേളനത്തിലായിരുന്നു പോപ്പ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ആറാമത്തെ കല്പനയായ വ്യഭിചാരം അരുത് എന്നതിന് വിരുദ്ധമായിട്ടായിരുന്നു വിവാഹേതര ബന്ധങ്ങളെ സംബന്ധിച്ച പോപ്പിന്റെ അഭിപ്രായം. എന്നാൽ, അത് പാപമല്ലെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.വിവാഹത്തിനു പുറത്തുള്ള ലൈംഗിക ബന്ധം അത്ര ഗുരുതരമായ ഒരു പാപമല്ല എന്നാണ് മാർപാപ്പ പറയുന്നത്.

മാംസദാഹവുമായി ബന്ധപ്പെട്ട പാപങ്ങൾ അത്ര ഗുരുതരമല്ല, അഹങ്കാരവും വെറുപ്പുമാണ് ഏറ്റവും വലിയ ശിക്ഷ അർഹിക്കുന്ന പാപങ്ങൾ, പോപ്പിന്റെ പ്രത്യേക വിമാനത്തിൽ ഒരുക്കിയ പത്രസമ്മേളനത്തിൽ മാർപ്പാപ്പ പറഞ്ഞു. ഒരു സ്ത്രീയുമായി ലൈംഗിക ബന്ധം പുലർത്തിയിരുന്നു എന്ന ആരോപണത്തെ തുടർന്ന് പാരീസ് ആർച്ച്ബിഷപ്പ് മൈക്കൽ ഓപെടിറ്റ് രാജിവെച്ച സംഭവത്തെ കുറിച്ചുള്ള ഒരു ചോദ്യത്തിന് ഉത്തരമായിട്ടായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

കത്തോലിക്ക പുരോഹിതർ കർശനമായ ബ്രഹ്മചാര്യം പുലർത്തേണ്ടതുണ്ട്. ആ പശ്ചാത്തലത്തിലായിരുന്നു ആർച്ച് ബിഷപ്പിനെതിരെയുള്ള ആരോപണം ശക്തമായത്. എന്നാൽ, ആ സ്ത്രീയുമായി ശാരീരിക ബന്ധം ഉണ്ടായിരുന്നു എന്ന ആരോപണം നിഷേധിച്ച ആർച്ച് ബിഷപ്പ്, സഭയെ കൂടുതൽ പ്രതിസന്ധിയിലാക്കാതിരിക്കാൻ വേണ്ടിയായിരുന്നു രാജിവെച്ചത്. ബിഷപ്പിന് ഒരു സ്ത്രീയുമായി സംശയിക്കത്തക്ക വിധമുള്ള അടുപ്പം ഉണ്ടായിരുന്ന്നു എന്നാണ് രൂപതാ വക്താവ് പറഞ്ഞത്. എന്നാൽ അത് ഒരു പ്രണയമോ, ലൈംഗിക ബന്ധമോ ആയിരുന്നില്ലെന്നും അവർ വ്യക്തമാക്കി.എന്നാൽ കിംവദന്തികൾക്ക് ശക്തിയേറുമ്പോൾ ഒരു മനുഷ്യന് ഒരുപക്ഷെ തന്റെ കടമയിൽ ശ്രദ്ധിക്കാൻ കഴിഞ്ഞെന്നു വരില്ല. അതിനാലാണ് താൻ ആർച്ച് ബിഷപ്പിന്റെ രാജി സ്വീകരിച്ചതെന്നും പോപ്പ് പറഞ്ഞു.

വിവാഹേതരബന്ധം പാപമാണെന്നും എന്നാൽ, ശാരീരിക പാപങ്ങൾ ഏറ്റവും ഗുരുതരമായവയല്ലെന്നും അദ്ദേഹം തുടർന്നു. എന്നെയും, ഈ സഭയുടെ അടിസ്ഥാനം കുറിച്ച പത്രോസ് പുണ്യാളനേയും പോലെ ഓപെടിറ്റും പാപിയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഫ്രഞ്ച് കത്തോലിക്ക സഭയിൽ1950 മുതൽ 2000 വരെ നടന്ന ബാലപീഡനങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ തെറ്റായി വളച്ചൊടിക്കരുതെന്ന് മറ്റൊരു ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. ചരിത്രത്തിലെ ഒരു സംഭവമാണതെന്നും അത് ചരിത്ര പശ്ചാത്തലത്തിൽ വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

1950 മുതൽ ഫ്രാൻസിൽ 3,30,000 കുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന കണക്കുകളാണ് പുറത്തു വന്നത്. പതിറ്റാണ്ടുകളായി ‘നിശബ്ദതയുടെ മൂടുപടം’ കൊണ്ട് ആക്രമണങ്ങൾ മൂടിവെക്കപ്പെടുകയായിരുന്നെന്നും രണ്ടര വർഷത്തെ അന്വേഷണത്തിന് ശേഷം ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. വിചിത്രമായ പ്രതിഭാസത്തെക്കുറിച്ചുള്ള ഫ്രാൻസിന്റെ ആദ്യത്തെ പ്രധാന കണക്കെടുപ്പിൽ, ഒരു സ്വതന്ത്ര കമ്മീഷന്റെ രണ്ട് വർഷത്തിലധികം നീണ്ട അന്വേഷണങ്ങൾക്ക് ഒടുവിലാണ് 2,500 പേജുള്ള പുറത്തുവിട്ടത്.

കന്യാസ്ത്രീകൾ പെൺകുട്ടികളെ ബലാത്സംഗം ചെയ്യാൻ ക്രൂശിതരൂപങ്ങൾ ഉപയോഗിച്ചുവെന്നാണ് റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. താൻ 11 വയസ്സുള്ളപ്പോൾ ഒരു കന്യാസ്ത്രീയാൽ പീഡിപ്പിക്കപ്പെട്ടുവെന്ന് മേരി എന്ന് പേരുള്ള ഒരു യുവതി വെളിപ്പെടുത്തുന്നു. പീഡനത്തെക്കുറിച്ച് മാതാപിതാക്കളോട് പരാതിപ്പെട്ടപ്പോൾ ഒരു കന്യാസ്ത്രീക്ക് അങ്ങനെ ചെയ്യാൻ കഴിയുമെന്ന് വിശ്വസിക്കാൻ അവർ വിസമ്മതിച്ചുവെന്നും ഇര പറഞ്ഞു. ഒരു വർഷത്തിലധികം താൻ കന്യാസ്ത്രീയുടെ ലൈം​ഗിക അഭിനിവേശങ്ങളെ അടക്കാനായി ഉപയോ​ഗിക്കപ്പെട്ടെന്നാണ് യുവതി പറയുന്നത്. ‘ഈ കന്യാസ്ത്രീക്ക് ഞാൻ ശരിക്കും ഒരു സമ്മാനം ആയിരുന്നു … കാരണം എന്നെക്കൊണ്ട് അവർക്ക് ഒരു അപകടവുമില്ലെന്ന് അവർക്ക് നന്നായി അറിയാമായിരുന്നു,’ മേരി പറഞ്ഞു.

ഇരകളിൽ എൺപത് ശതമാനവും 10 നും 13 നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളാണ് എന്നാണ് റിപ്പോർട്ട്. പുരോഹിതന്മാർക്കൊപ്പം കന്യാസ്ത്രീകളും കുട്ടികളെ ലൈം​ഗികമായി ദുരുപയോ​ഗം ചെയ്തു. കന്യാസ്ത്രീകൾ കൊച്ചു പെൺകുട്ടികളെ ബലാത്സംഗം ചെയ്യാനോ അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിതരാക്കാനും ക്രൂശിതരൂപങ്ങൾ ഉപയോഗിച്ചതായി റിപ്പോർട്ട് പറയുന്നു.

1950 മുതൽ 2020 വരെയുള്ള കാലയളവിൽ ഫ്രാൻസിലെ കത്തോലിക്കാ സഭയിൽ 3,30,000 കുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പുരോഹിതന്മാരും സഭയിലെ മറ്റ് ഉന്നതരും മാത്രം 2,16,000 ആളുകളെ ദുരുപയോഗം ചെയ്തു. 1993 -ൽ 13 -ാം വയസ്സിൽ ഒരു പുരോഹിതൻ ലൈംഗികമായി പീഡിപ്പിച്ച ഒലിവിയർ സവിഗ്നാക്കിന്റെ പ്രതികരണവും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

‘ഈ പുരോഹിതനെ ഞാൻ നല്ലവനെന്നാണ് കരുതിയിരുന്നത്. എന്നെ ഉപദ്രവിക്കാത്ത ഒരു കരുതലുള്ള വ്യക്തിയാണ്,’ സവിഗ്നാക് പറഞ്ഞു. ‘പക്ഷേ, ആ കിടക്കയിൽ ഞാൻ അർദ്ധനഗ്നനായിരിക്കുകയും അയാൾ എന്നെ സ്പർശിക്കുകയും ചെയ്തപ്പോഴാണ് എന്തോ കുഴപ്പമുണ്ടെന്ന് എനിക്ക് മനസ്സിലായത്.’ വർഷങ്ങളോളം നീണ്ടുനിന്ന ആ ദുരുപയോഗം തന്റെ ജീവിതം തകരാറിലാക്കിയെന്ന് അദ്ദേഹം പറയുന്നു.

ശാസ്ത്രീയ ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടിൽ പുരോഹിതന്മാരും സഭയിലെ ഉന്നതരും സഭയിൽ ഉൾപ്പെട്ടിട്ടുള്ള മതേതരരും നടത്തുന്ന ദുരുപയോഗം ഉൾപ്പെടുന്നെന്ന് കമ്മീഷൻ പ്രസിഡന്റ് ജീൻ-മാർക്ക് സാവേ പറഞ്ഞു. കത്തോലിക്കാ സ്കൂളുകളിലും മറ്റ് സ്ഥാപനങ്ങളിലും ഉണ്ടായിരുന്ന ലക്ഷക്കണക്കിന് ചെറുപ്പക്കാരായ ആൺകുട്ടികളിൽ മൂന്നിൽ രണ്ട് ഭാഗം ലൈം​ഗിക ചൂഷണത്തിന് ഇരകളായതായി റിപ്പോർട്ട് പറയുന്നു. ഇരകളിൽ 86 ശതമാനവും ആണ് കുട്ടികളാണ് – അവരിൽ പലരും പതിറ്റാണ്ടുകളായി അനുഭവിക്കുന്ന പീഡനം വെളിപ്പെടുത്തിയിട്ടില്ല.

22 അഭിഭാഷകർ, ഡോക്ടർമാർ, ചരിത്രകാരന്മാർ, സാമൂഹ്യശാസ്ത്രജ്ഞർ, ദൈവശാസ്ത്രജ്ഞർ എന്നിവരടങ്ങിയതായിരുന്നു സ്വതന്ത്ര അന്വേഷണ കമ്മീഷൻ. രണ്ടര വർഷം കൊണ്ടാണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചത്. ഇരകളെയും സാക്ഷികളെയും നേരിൽ കണ്ടും, 1950 മുതൽ പള്ളി, കോടതി, പോലീസ്, മാധ്യമ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലുള്ള രേഖകളും മറ്റും പരിശോധിച്ചുമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

അന്വേഷണത്തിന്റെ തുടക്കത്തിൽ ആരംഭിച്ച ഒരു ഹോട്ട്‌ലൈൻ നമ്പരിലേക്ക് 6,500 കോളുകൾ ലഭിച്ചു. ഇരകളും ഇരകളായവരെ നേരിട്ട് അറിയാവുന്ന ആളുകളുമായിരുന്നു ഇത്തരത്തിൽ കമ്മീഷനെ ബന്ധപ്പെട്ടത്. ‘അനന്തരഫലങ്ങൾ വളരെ ഗൗരവമുള്ളതാണ്. ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന പുരുഷന്മാരും സ്ത്രീകളും ഏകദേശം 60 ശതമാനം അവരുടെ ലൈംഗിക ജീവിതത്തിൽ വലിയ പ്രശ്നങ്ങൾ നേരിടുന്നു. ‘- സൗവേ പറഞ്ഞു.

Leave a Reply