Tuesday, October 26, 2021

പേരും ലിംഗവും മാത്രം രേഖപ്പെടുത്തി, സാക്ഷരതാ മിഷന്‍ വിതരണം ചെയ്‌ത ഏഴാം ക്ലാസ്‌ തുല്യതാ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നതിനു തെളിവുകള്‍ പുറത്ത്‌

Must Read

തിരുവനന്തപുരം : പേരും ലിംഗവും മാത്രം രേഖപ്പെടുത്തി, സാക്ഷരതാ മിഷന്‍ വിതരണം ചെയ്‌ത ഏഴാം ക്ലാസ്‌ തുല്യതാ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നതിനു തെളിവുകള്‍ പുറത്ത്‌. സാക്ഷരതാ മിഷനും തിരുവനന്തപുരം നഗരസഭയും ചേര്‍ന്ന്‌ നടപ്പാക്കുന്ന അക്ഷരശ്രീ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്‌ത ഏഴാംതരം തുല്യതാ സര്‍ട്ടിഫിക്കറ്റാണു വ്യാജന്‍മാര്‍ കൈക്കലാക്കിയത്‌.
തുല്യതാ കോഴ്‌സില്‍ പഠിക്കാന്‍ രജിസ്‌ട്രേഷന്‍ ഫോമില്‍ ഫോട്ടോ പതിപ്പിച്ച്‌, വിലാസവും ജനനത്തീയതിയും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കണം. ഇതു സൂക്ഷ്‌മപരിശോധന നടത്തിയാണു രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുക. ഈ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കിയാലേ പരീക്ഷയെഴുതാനാകൂ. എന്നാല്‍, അക്ഷരശ്രീ പദ്ധതിയില്‍ സാക്ഷരതാ മിഷന്‍ നല്‍കിയ ഏഴാം ക്ലാസ്‌ തുല്യതാ സര്‍ട്ടിഫിക്കറ്റുകളില്‍ പഠിതാവിന്റെ വിവരങ്ങളൊന്നുമില്ല. “ഒരു വിവരവും നല്‍കിയിട്ടില്ല, രേഖ ഹാജരാക്കിയിട്ടില്ല” എന്നൊക്കെയാണ്‌ ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌.
രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കാത്ത പഠിതാക്കള്‍ക്കു പരീക്ഷയെഴുതാന്‍ കഴിയില്ലെന്നു സാക്ഷരതാ മിഷന്‍ ഉത്തരവിറക്കിയിരുന്നു. പഠിതാവിന്റെ മുഴുവന്‍ വിവരങ്ങളും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടാകുമെന്നിരിക്കേയാണ്‌ ഏഴാം ക്ലാസ്‌ തുല്യതാ സര്‍ട്ടിഫിക്കറ്റില്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നു ജീവനക്കാരന്‍ എഴുതിയത്‌. രേഖകളില്ലാത്ത സര്‍ട്ടിഫിക്കറ്റില്‍ തുല്യതാപരീക്ഷ ബോര്‍ഡ്‌ സെക്രട്ടറിയെന്ന നിലയില്‍ സാക്ഷരതാ മിഷന്‍ ഡയറക്‌ടര്‍ ഒപ്പിട്ടതും മിഷന്റെ മുദ്രപതിച്ചതും ഗുരുതരക്രമക്കേടാണ്‌.
ഈ വ്യാജ സര്‍ട്ടിഫിക്കറ്റ്‌ ഉപയോഗിച്ച്‌ അക്ഷരാഭ്യാസമില്ലാത്ത ആര്‍ക്കും എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചില്‍ രജിസ്‌റ്റര്‍ ചെയ്യാം, പി.എസ്‌.സി. പരീക്ഷകള്‍ക്ക്‌ അപേക്ഷിക്കാം. തിരുവനന്തപുരം നഗരസഭയിലെ 100 വാര്‍ഡുകളില്‍ ഹയര്‍ സെക്കന്‍ഡറി വരെ സൗജന്യവിദ്യാഭ്യാസം നല്‍കാന്‍ 2017 സെപ്‌റ്റംബറില്‍ 4.15 കോടി രൂപ ചെലവില്‍ തുടങ്ങിയ പദ്ധതിയാണ്‌ അക്ഷരശ്രീ. ഇതിന്റെ ഭാഗമായി നിരക്ഷരരെ കണ്ടെത്താന്‍ നടത്തിയ സര്‍വേ തട്ടിപ്പായിരുന്നെന്ന്‌ ആക്ഷേപമുയര്‍ന്നിരുന്നു. നഗരത്തില്‍ 11,700 നിരക്ഷരരുണ്ടെന്ന കണ്ടെത്തല്‍ പെരുപ്പിച്ച കണക്കാണെന്നായിരുന്നു ആരോപണം. അക്ഷരശ്രീ പദ്ധതിയില്‍ സാക്ഷരതാ മിഷന്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്‌തതു വെളിച്ചത്തുകൊണ്ടുവന്ന ജീവനക്കാരനെ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു. ക്രമക്കേടില്‍ അനേ്വഷണമാവശ്യപ്പെട്ട്‌ ഇദ്ദേഹം സമര്‍പ്പിച്ച പരാതിയില്‍ ഗവര്‍ണറുടെ ഓഫീസ്‌ നടപടിയാരംഭിച്ചു.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News