പതിനേഴുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി, ശേഷം കഴുത്ത് ഞെരിച്ച് മൃഗീയമായി കൊലപ്പെടുത്തി; രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ വെടിവച്ച് വീഴ്‌ത്തി പോലീസ്

0

ലക്നൗ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളെ വെടിവച്ച് വീഴ്‌ത്തി യുപി പോലീസ്. ഉത്തർപ്രദേശിലെ ഗോണ്ടയിലാണ് കഴിഞ്ഞയാഴ്ച പതിനേഴുകാരിയായ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കേസിലെ പ്രതികളായ രണ്ട് യുവാക്കളെ യുപി പോലീസ് വെടിവച്ച് വീഴ്‌ത്തുകയായിരുന്നു. കേസിലെ മറ്റൊരു പ്രതി ഒളിവിലാണ്.

ഫെബ്രുവരി 3ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൃതദേഹം വീടിന് സമീപത്തെ വയലിൽ കണ്ടെത്തുന്നത്. ടൻ തന്നെ പോലീസ് അന്വേഷണം ആരംഭിക്കുകയും മുഖ്യപ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു.

പെൺകുട്ടിയുടെ മുഖത്ത് മുറിവുകളുണ്ടായിരുന്നു. പ്രാഥമിക പരിശോധനയിൽ, കൊല്ലപ്പെടുന്നതിന് മുമ്പ് പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കേസിൽ മൂന്ന് പേരുടെയും പങ്കാളിത്തം പോലീസിന് മനസ്സിലായി. പിന്നീട്, ഇവർ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് കാലിൽ വെടിവച്ച് വീഴ്‌ത്തിയത്. അറസ്റ്റിലായവരിൽ ഒരാൾ പെൺകുട്ടിയുടെ അയൽവാസിയാണ്, മറ്റൊരാൾ അയൽ ഗ്രാമത്തിൽ നിന്നുള്ളയാളാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായതായും പോലീസ് പറഞ്ഞു.

Leave a Reply