പോളി വടക്കൻ
മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.
മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് നടപടി
കുന്നംകുളം സ്റ്റേഷനിലെ 6 പേരെയും എരുമപ്പെട്ടി സ്റ്റേഷനിലെ ഒരാളെയുമാണ് കമ്മിഷണർ ആർ.ആദിത്യ സസ്പെൻഡ് ചെയ്തത്.
എഎസ്ഐമാരായ ജോയ് തോമസ്, ഗോകുലൻ, സീനിയർ സിപിഒ അബ്ദുൽ റഷീദ്, സിപി ഒമാരായ ഷിബിൻ, ഷജീർ, ഹരി കൃഷ്ണൻ, ഡ്രൈവർ നാരായണൻ എന്നിവർക്കെതിരെയാണ് നടപടി.
6 ദിവസം മുൻപു കടവല്ലൂർ വടക്കേക്കോട്ടോലിലാണു സംഭവം. എരുമപ്പെട്ടി, കുന്നംകുളം മേഖലയിൽ വ്യാപകമായി മണ്ണുകടത്തു നടക്കുന്നതായി പരാതി യുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എസ്ഐ ടി. ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനപരിശോധന നട ത്തുന്നതിനിടെ മണ്ണുമായി ഒരു ടിപ്പർ ലോറിയെത്തി. ലോറിയടക്കം ഡ്രൈവരെ പൊലീസ് സ്റ്റേഷനിലെത്തിച്ചു.
ലോറിയിൽനിന്നു കണ്ടെടുത്ത് 2 ഫോണുകൾ പരിശോധിച്ചപ്പോൾ കോൾ ഹിസ്റ്ററിയിലേറെയും പൊലീസുകാരുടെ ഫോൺ വിളികളാണെന്നു തെളിഞ്ഞു.
സംഭവം ശ്രദ്ധയിൽപ്പെട്ട കുന്നംകുളം എസിപി പൊലീസുകാരുടെ അനധികൃത ഇടപാടുകൾ സംബന്ധിച്ചു കമ്മിഷണർക്കു റിപ്പോർട്ട് സമർപ്പിച്ചു. ഇതോടെയാ സസ്പെൻഡ് ചെയ്യാൻ തീരു മാനമായത്. റോഡിൽ ഏതെല്ലാ ഭാഗങ്ങളിൽ പൊലീസ് പരിശോധന നടക്കുമെന്ന് ഇവർ മണ്ണുമാഫിയയ്ക്ക് വിവരം ചോർത്തി നൽകിയിരുന്നെന്നാണു കരുതുന്നത്. ഇതിനു പ്രതിഫലം കൈപ്പ റ്റിയിരുന്നോയെന്ന വിവരം പൊലീസ് അന്വേഷിക്കുന്നുണ്ട്.