Thursday, December 2, 2021

തങ്കിക്കവലയിൽ വാഹന അപകടത്തിൽ ഒരു കുടുംബത്തിലെ ആറ് പേരടക്കം ഏഴ് പേർക്ക് പരിക്കേറ്റു

Must Read

തങ്കിക്കവലയിൽ വാഹന അപകടത്തിൽ ഒരു കുടുംബത്തിലെ ആറ് പേരടക്കം ഏഴ് പേർക്ക് പരിക്കേറ്റു. കരുനാഗപള്ളി ചെറിയഴീക്കൽ വെള്ളനാതുരുത്തിൽ ബാലകൃഷ്ണൻ (50), ഭാര്യ രാധാമണി (44), വിനീത് (20), സുധീഷ് (22), വിജീഷ (4), നിരഞ്ചൻ (2), ഡ്രൈവർ രതീഷ് (38) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു അപകടം.

ബാലകൃഷ്ണന്റ പേരക്കുട്ടിയ്ക്ക് ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ചോറ് കൊടുത്ത ശേഷം തിരിച്ച് കരുനാഗപള്ളിയിലേയ്ക്ക് വരുമ്പോൾ തങ്കിക്കവലയ്ക്ക് സമീപം വച്ച് വാഹനത്തിന്റെ മുൻ വശത്തുള്ള ടയർ പഞ്ചറായാതിനെ തുടർന്ന് നിയന്ത്രണം വിടുകയായിരുന്നു. ഡിവൈഡറിൽ ഉണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തകർത്ത് വലതുവശത്തെ റോഡിലേയ്ക്ക് മുന്ന് പ്രാവശ്യം മറഞ്ഞതിന് ശേഷമാണ് കാർ നിന്നത്.

ചില്ല് തകർന്ന വശങ്ങളിലൂടെ രാധാമണിയും വിജീഷയും റോഡിലേയ്ക്ക് തെറിച്ച് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർ മാരാണ് ആദ്യരക്ഷാപ്രവർത്തനം നടത്തിയത്. അഞ്ച് ഓട്ടോയിലായി ഏഴു പേരെയും ചേർത്തല താലൂക്കാശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാധാമണിയുടെ പരിക്ക് സാരമായതിനാൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തങ്കിക്കവലയിൽ അപകടങ്ങൾ നിത്യ സംഭവങ്ങളാവുകയാണ്.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News