Monday, January 24, 2022

പുതുവർഷം ആഘോഷിക്കാൻ ലഹരിയുമായി ഒത്തുകൂടിയത് യുവതി ഉൾപ്പെടെ ഏഴുപേർ; പൊലീസിനെ കണ്ട് എട്ടാം നിലയിൽ നിന്നും താഴേക്ക് ചാടി 22കാരൻ; തൃക്കാക്കരയിലെ ഫ്ലാറ്റിലെ ലഹരി പാർട്ടിക്കിടെ ഇന്നലെ സംഭവിച്ചത് ഇതാണ്

Must Read

കാക്കനാട്: പുതുവർഷപാർട്ടിക്കിടെ ലഹരി പാർട്ടി നടത്തിയ സംഘം പിടിയിൽ. തൃക്കാക്കര നവോദയയിലുള്ള ഫ്ളാറ്റിൽ നിന്നാണ് ഒരു യുവതി ഉൾപ്പെടെ ആറുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പൊലീസിനെ കണ്ട് ഫ്ലാറ്റിന്റെ എട്ടാം നിലയിൽ നിന്നും ചാടിയ യുവാവിന് ​ഗുരുതര പരിക്ക് പറ്റി. കായംകുളം സ്വദേശി അതുൽ (22) ആണ് ​ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.

ഇന്നലെ ഉച്ചയോടെയാണ് സംഭവം. യുവതി ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫ്ളാറ്റിൽനിന്ന് എം.ഡി.എം.എ., ഹാഷിഷ് ഓയിൽ തുടങ്ങിയ ലഹരിമരുന്നുകൾ പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.

ഫ്ളാറ്റിൽ മയക്കുമരുന്ന് പാർട്ടി നടക്കുന്നുവെന്ന്‌ അറിഞ്ഞെത്തിയ പോലീസിനെ കണ്ടാണ് അതുൽ ഫ്ലാറ്റിന്റെ എട്ടാം നിലയിൽനിന്ന് താഴേക്ക് ചാടിയത്. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ഫ്ളാറ്റിലെ എട്ടാം നിലയിലെ മുറിയിൽ ലഹരി പാർട്ടി നടക്കുന്നെന്ന വിവരത്തെ തുടർന്നായിരുന്നു ഷാഡോ പോലീസും തൃക്കാക്കര പോലീസും പരിശോധനയ്ക്ക് എത്തിയത്. ഒരു യുവതി ഉൾപ്പടെ ഏഴുപേരാണ് ഫ്ളാറ്റിലുണ്ടായിരുന്നത്. ഇതിനിടെയാണ് അതുൽ ഫ്ളാറ്റിന്റെ ബൽക്കണി വഴി എടുത്തുചാടിയത്.

ഫ്ലാറ്റിന്റെ കാർഷെഡ്ഡിന്‌ മുകളിലേക്കാണ് വീണത്. ഷെഡ്ഡിന്റെ അലുമിനീയം ഷീറ്റ് തുളച്ചാണ് അതുൽ നിലത്തുവീണത്. വീഴ്ചയിൽ കൈക്ക് ഉൾപ്പെടെ പരിക്കേറ്റു. ഉടൻ പോലീസ് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News