ബിഹാറിലെ ഭഗൽപുരിൽ മൂന്ന് നിലകെട്ടിടത്തിലുണ്ടായ സ്ഫോടനത്തിൽ ഏഴു പേർ മരിച്ചു

0

ഭഗൽപുർ: ബിഹാറിലെ ഭഗൽപുരിൽ മൂന്ന് നിലകെട്ടിടത്തിലുണ്ടായ സ്ഫോടനത്തിൽ ഏഴു പേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. സ്ഫോടനത്തിൽ തകർന്ന കെട്ടിടത്തിനുള്ളിൽ 15 പേർ കുടുങ്ങിയതായി പോലീസ് പറയുന്നു.

പ​രി​ക്കേ​റ്റ​വ​രെ മാ​യാ​ഗ​ഞ്ചി​ലെ ജെ​എ​ൽ​എ​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ​മീ​പ​ത്തു​ള്ള മൂ​ന്ന് വീ​ടു​ക​ൾ​ക്ക് സ്ഫോ​ട​ന​ത്തി​ൽ കേ​ടു​പാ​ടു​ണ്ടാ​യി. പ​ട​ക്ക നി​ർ​മാ​ണ​ത്തി​നി​ടെ​യാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​തെ​ന്ന് പ​റ​യു​ന്നു.

കെ​ട്ടി​ട​ത്തി​ൽ സൂ​ക്ഷി​ച്ചി​രി​ന്ന നാ​ട​ൻ ബോം​ബു​ക​ൾ, വെ​ടി​മ​രു​ന്ന്, പ​ട​ക്ക​ങ്ങ​ൾ എ​ന്നി​വ​യാ​ണ് സ്‌​ഫോ​ട​ന​ത്തി​നു കാ​ര​ണ​മായതെ​ന്ന് ഭ​ഗ​ൽ​പു​ർ റേ​ഞ്ച് ഡി​ഐ​ജി സു​ജി​ത് കു​മാ​ർ പ​റ​ഞ്ഞു.

Leave a Reply