Tuesday, June 22, 2021

അന്തരിച്ച ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ ചികിത്സയിൽ ഗുരുതര പിഴവെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഏഴോളം പേർക്ക് ശിക്ഷ ലഭിച്ചേക്കും

Must Read

ബ്വേനസ്​​െഎ​റിസ്​: മറഡോണയുടെ സ്വകാര്യ ഡോക്​ടറും ന്യൂറോസർജനുമായ ലിയോപോൾഡോ ലൂക്വി , ഫിസിയാർടിസ്​റ്റ്​ അഗസ്​റ്റിന കൊസകോവ്​, സൈക്കോളജിസ്​റ്റ്​ കാർലോസ്​ ഡയസ്​ അടക്കമുള്ളവർക്ക്​​ എട്ടുമുതൽ 25 വർഷം വരെ തടവ്​ ലഭിച്ചേക്കുമെന്ന്​ ജുഡീഷ്യൽ വൃത്തങ്ങളെ ഉദ്ധരിച്ച്​ എ.എഫ്​.പി റിപ്പോർട്ട്​ ചെയ്​തു. മനപ്പൂർവമല്ലാത്ത നരഹത്യ കേസ്​ ചുമത്തിയാണ്​ കേസെടുക്കുന്നതാണ്​ സൂചന.

നേരത്തെ ഡീഗോയുടെ മരണവുമായി ബന്ധപ്പെട്ട്​ അന്വേഷണത്തിന്​ നിയമിച്ച മെഡിക്കൽ ബോർഡി​െൻറ റിപ്പോർട്ടിൽ​ ചികിത്സയിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയിരുന്നു​. അവസാന ​12 മണിക്കൂറിൽ വേണ്ടത്ര ചികിത്സ ലഭിച്ചില്ലെന്നും, ജീവൻരക്ഷാ പ്രവർത്തനങ്ങൾ നടത്താതെ മരണത്തിനു​ വിട്ടുനൽകിയെന്നുമായിരുന്നു റിപ്പോർട്ടിലെ പരാമർശങ്ങൾ. ​​

തലയിലെ ശസ്​ത്രക്രിയക്കു ശേഷം ​ബ്വേനസ്​ ​െഎറിസിലെ വീട്ടിൽ വിശ്രമിക്കവെയാണ്​ 2020 നവംബർ 25നാണ്​​ ഡീഗോ മറഡോണ മരണപ്പെടുന്നത്​. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. എന്നാൽ, അന്ത്യം സംബന്ധിച്ച്​ ​നേരത്തേതന്നെ വിവാദങ്ങൾ ഉയർന്നിരുന്നു. കുടുംബവും ആരാധകരും പരാതിയുമായി രംഗത്തെത്തിയതോടെ ​മറഡോണയുടെ പേഴ്​സനൽ ഡോക്​ടർ ലിയോപോൾഡോ ലൂക്വി അറസ്​റ്റിലാവുകയും, സ്ഥാപനങ്ങളിൽ റെയ്​ഡ്​ നടക്കുകയും ചെയ്​തു. കഴിഞ്ഞ മാർച്ചിലാണ്​ അർജൻറീന ജസ്​റ്റിസ്​ മന്ത്രാലയം പ്രത്യേക മെഡിക്കൽ ബോർഡിനെ അന്വേഷണത്തിനായി നിയമിച്ചത്​.

ഏപ്രിൽ 30നു​ സമർപ്പിച്ച റിപ്പോർട്ടിൽ മറഡോണയുടെ മെഡിക്കൽ ടീമി​െൻറ ​അനാസ്ഥയെയും കെടുകാര്യസ്ഥതയെയും രൂക്ഷമായി വിമർശിച്ചിരുന്നു. അവസാന 12 മണിക്കൂറിൽ മറഡോണ മരണവേദനയിൽ പിടഞ്ഞിട്ടും മെഡിക്കൽ ടീം അടിയന്തര പരിചരണമോ, ജീവൻരക്ഷിക്കാനുള്ള നടപടിയോ സ്വീകരിച്ചില്ലെന്നും കുറ്റപ്പെടുത്തുന്നു.

Leave a Reply

Latest News

മലയാളി യുവതി മകനൊപ്പം ജീവനൊടുക്കി

മും​ബൈ: മ​ല​യാ​ളി യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യാ​ണ് യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി​യ​ത്. മും​ബൈ ചാ​ന്ദ് വാ​ലി​യി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​ത് പാ​ലാ സ്വ​ദേ​ശി രേ​ഷ്മ​യും ആ​റു...

More News