Sunday, September 20, 2020

രാജ്യത്ത് 73 ദിവസത്തിനകം കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തളളി മരുന്ന് കമ്പനിയായ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ

Must Read

സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു;ഇത്തവണ മികച്ച ടി.വി. പരമ്പരയ്ക്കുള്ള പുരസ്കാരങ്ങൾ ഇല്ല

തിരുവനന്തപുരം :28-ാമത് കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2019ലെ വിജയികളെയാണ് പ്രഖ്യാപിച്ചത്. കഥാ വിഭാഗം, കഥേതര വിഭാഗം, രചനാ വിഭാഗം എന്നിങ്ങനെ മൂന്നു തലത്തിൽ...

കുട്ടികളെ കാണാൻ സമ്മതിച്ചില്ല; ഭാര്യാപിതാവ് മരുമകനെ കുത്തിക്കൊന്നു

വെട്ടുകാട് :കുടുംബവഴക്കിനിടെ ഭാര്യാപിതാവ് മരുമകനെ കുത്തിക്കൊന്നു. വെട്ടുകാട് സ്വദേശി ലിജിനെ കൊലപ്പെടുത്തിയ കേസില്‍ നിക്കോളാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. മക്കളെ കാണണമെന്ന് ആവശ്യപ്പെട്ട് രാത്രി വീട്ടിലെത്തി...

കരിമീനിന്റെ വായില്‍ ഐസ് കട്ടകള്‍ തിരുകി മീനിന് തുക്കം കൂട്ടി വില്‍പ്പന നടത്തിയെന്ന് പരാതി

ആലപ്പുഴ: 400 രൂപ നിരക്കില്‍ വാങ്ങിയ കരിമീനിന്റെ വായില്‍ ഐസ് കട്ടകള്‍ തിരുകി മീനിന് തുക്കം കൂട്ടി വില്‍പ്പന നടത്തിയെന്ന് പരാതിയുമായി വീട്ടമ്മ....

ന്യൂഡല്‍ഹി: രാജ്യത്ത് 73 ദിവസത്തിനകം കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന റിപ്പോര്‍്ട്ടുകള്‍ തളളി പ്രമുഖ മരുന്ന് കമ്പനിയായ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ. റിപ്പോര്‍ട്ട് പൂര്‍ണമായി വ്യാജമാണെന്നും ഊഹാപോഹമാണെന്നും കമ്പനി വ്യക്തമാക്കി.

ഓക്‌സ്ഫഡ് സര്‍വ്വകലാശാലയും ആസ്ട്ര സെനേകയും ചേര്‍ന്ന് വികസിപ്പിച്ച കോവിഡ് വാക്‌സിനായ കോവിഷീല്‍ഡ് 73 ദിവസത്തിനകം ഇന്ത്യയില്‍ ലഭ്യമാക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് കൊണ്ടുളള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്.ഇതിനെ നിഷേധിച്ച് കൊണ്ടാണ് സെറം കമ്പനി രംഗത്തുവന്നത്.

കോവിഷീല്‍ഡ് ഉല്‍പ്പാദിപ്പിക്കാനുളള അനുമതി മാത്രമാണ് പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെറം കമ്പനിക്ക് കേന്ദ്രത്തില്‍ നിന്ന് ലഭിച്ചത്. ഭാവിയെ മുന്നില്‍ കണ്ട് വാക്‌സിന്‍ സ്‌റ്റോക്ക് ചെയ്യാനും അനുവദിച്ചിട്ടുണ്ട്. വാക്‌സിന്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ കോവിഷീല്‍ഡിന്റെ വാണിജ്യാടിസ്ഥാനത്തിലുളള ഉല്‍പ്പാദനം കമ്പനി ആരംഭിക്കും. എന്നാല്‍ വിവിധ അനുമതികള്‍ക്ക് വിധേയമായി മാത്രമേ മരുന്ന് വിപണിയില്‍ എത്തിക്കുകയുളളൂവെന്നും കമ്പനി വ്യക്തമാക്കി. വാക്‌സിന്‍ ഫപ്രദമാണെന്ന് തെളിഞ്ഞാല്‍ മാത്രമേ വാക്‌സിന്റെ ലഭ്യത ഉറപ്പുവരുത്തുകയുളളൂവെന്നും സെറം വ്യക്തമാക്കി.

നിലവില്‍ വാക്‌സിന്‍ പരീക്ഷണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ക്കായി ക്ലിനിക്കല്‍ ട്രയല്‍സ് രജിസ്ട്രറി ഓഫ് ഇന്ത്യയില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ രണ്ടു ഘട്ടങ്ങളിലുളള പരീക്ഷണത്തിന് ഓഗസ്റ്റ് മൂന്നിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ കമ്പനിക്ക് അനുമതി നല്‍കിയിട്ടുണ്ട്. ആരോഗ്യമുളള 1600 ആളുകളില്‍ വാക്‌സിന്‍ പരീക്ഷണം നടത്തുമെന്നും കമ്പനി അറിയിച്ചു.

English summary

Serum Institute of India has rejected reports that the Kovid vaccine will be available in the country within 73 days. The company said the report was completely false and speculative.

Leave a Reply

Latest News

സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു;ഇത്തവണ മികച്ച ടി.വി. പരമ്പരയ്ക്കുള്ള പുരസ്കാരങ്ങൾ ഇല്ല

തിരുവനന്തപുരം :28-ാമത് കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2019ലെ വിജയികളെയാണ് പ്രഖ്യാപിച്ചത്. കഥാ വിഭാഗം, കഥേതര വിഭാഗം, രചനാ വിഭാഗം എന്നിങ്ങനെ മൂന്നു തലത്തിൽ...

കുട്ടികളെ കാണാൻ സമ്മതിച്ചില്ല; ഭാര്യാപിതാവ് മരുമകനെ കുത്തിക്കൊന്നു

വെട്ടുകാട് :കുടുംബവഴക്കിനിടെ ഭാര്യാപിതാവ് മരുമകനെ കുത്തിക്കൊന്നു. വെട്ടുകാട് സ്വദേശി ലിജിനെ കൊലപ്പെടുത്തിയ കേസില്‍ നിക്കോളാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. മക്കളെ കാണണമെന്ന് ആവശ്യപ്പെട്ട് രാത്രി വീട്ടിലെത്തി ബഹളം വച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്. വെള്ളിയാഴ്ച...

കരിമീനിന്റെ വായില്‍ ഐസ് കട്ടകള്‍ തിരുകി മീനിന് തുക്കം കൂട്ടി വില്‍പ്പന നടത്തിയെന്ന് പരാതി

ആലപ്പുഴ: 400 രൂപ നിരക്കില്‍ വാങ്ങിയ കരിമീനിന്റെ വായില്‍ ഐസ് കട്ടകള്‍ തിരുകി മീനിന് തുക്കം കൂട്ടി വില്‍പ്പന നടത്തിയെന്ന് പരാതിയുമായി വീട്ടമ്മ. പള്ളാത്തുരുത്തിയില്‍ റോഡില്‍ മത്സ്യവില്‍പന നടത്തിയ ആളില്‍...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കി ഹൈക്കോടതി

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കി ഹൈക്കോടതി. പ്രതിയ്ക്ക് ജാമ്യം നല്‍കുന്നതിനുള്ള ഉപാധിയായാണ് കോടതി സമൂഹമാധ്യമ വിലക്ക് ഏര്‍പ്പെടുത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന ഇരയുടെ...

അമേരിക്ക ടിക് ടോക്ക് വിലക്ക് ഈ മാസം 27 വരെ നീട്ടിവെച്ചു

വാഷിങ്ടണ്‍: ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരാനിരുന്ന ജനപ്രിയ വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ ടിക് ടോക്കിനുള്ള ഡൗണ്‍ലോഡിങ് വിലക്ക് ഈ മാസം 27 വരെ നീട്ടിവെക്കുന്നതായി യുഎസ് വാണിജ്യ വകുപ്പ് ശനിയാഴ്ച പ്രഖ്യാപിച്ചു. 'സമീപകാലത്തെ...

More News