Friday, September 25, 2020

നാലു ദിവസം മുമ്പ്  പള്ളിയുടെ പുകപ്പുരയിലുണ്ടായ തീപിടിത്തത്തിൽ നാല് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു; പൊള്ളലേറ്റവർക്ക് എന്തെങ്കിലും സംഭവിച്ചാൽ വികാരിയെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് പോലീസ് പറഞ്ഞതായി വിശ്വാസികളുടെ വെളിപ്പെടുത്തൽ; കാണാതായ വൈദികനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പോലീസിനെതിരെ ഗുരുതര ആക്ഷേപവുമായി വിശ്വാസികൾ

Must Read

ഒടുവിൽ മാസ്ക് ഫോണും എത്തി

ബ്രിട്ടീഷ് സംരഭകനായ ഡീനോ ലാല്‍വാനിയുടെ ടെക് കബനിയായ ഹബ്ബിള്‍ കണക്ടഡ് പുതിയ മാസ്‌ക്‌ഫോണ്‍ അവതരിപ്പിച്ചു .മെഡിക്കല്‍-ഗ്രേഡ് N95 ഫില്‍റ്റര്‍ മാസ്കും വയര്‍ലെസ്സ് ഹെഡ്‍ഫോണും ചേര്‍ന്നതാണ് മാസ്ക്ഫോണ്‍.ടെക്...

പുകപരിശോധന സര്‍ട്ടിഫിക്കറ്റ് അടുത്തമാസംമുതല്‍ മോട്ടോര്‍വാഹനവകുപ്പ് നല്‍കും

കൊച്ചി: പുകപരിശോധന സര്‍ട്ടിഫിക്കറ്റ് അടുത്തമാസംമുതല്‍ മോട്ടോര്‍വാഹനവകുപ്പ് നല്‍കും. പുകപരിശോധനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തുടരുന്നതിനാലാണ് നടപടി. പുകപരിശോധന നിലവില്‍ നടക്കുന്നതു പോലെ പരിശോധനകേന്ദ്രങ്ങളില്‍ തുടരുകയും ബാക്കി നടപടികള്‍...

സുരക്ഷ ജോലിയിലായിരുന്ന സിആർപിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം

ശ്രീനഗ‍ർ: സുരക്ഷ ജോലിയിലായിരുന്ന സിആർപിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം. ആക്രമണത്തിൽ ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. ആക്രമണം നടത്തിയ ഭീകരർക്കായി സുരക്ഷാസേനകൾ പ്രദേശത്ത് തെരച്ചിൽ...

ഏറ്റുമാനൂർ: കാണാതായ വൈദികനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പോലീസിനെതിരെ ഗുരുതര ആക്ഷേപം. പുന്നത്തുറ സെന്റ് തോമസ് പളളി വികാരിയുടെ മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്. ഫാ ജോര്‍ജ് എട്ടുപറയിലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.  ഇന്ന് രാവിലെയാണ് ഇദ്ദേഹത്തെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
നാലു ദിവസം മുമ്പ്  പള്ളിയുടെ പുകപ്പുരയിൽ ഉണ്ടായ തീപിടിത്തത്തിൽ നാല് പേർക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. അന്വേഷണത്തിൻ്റെ ഭാഗമായി പലകുറി പോലീസ് വികാരിയുടെ അടുത്തെത്തിയിരുന്നു.

പൊള്ളലേറ്റവർക്ക് എന്തെങ്കിലും സംഭവിച്ചാൽ വികാരിയെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് പോലീസ് പറഞ്ഞതായി വിശ്വാസികൾ വെളിപ്പെടുത്തി. ഇതേ തുടർന്ന് വികാരി മാനസീക സംഘർഷത്തിലായിരുന്നു. വിദേശത്തു നിന്നും എത്തിയ വികാരിക്ക് ഇന്ത്യയിലെ അന്വേഷണ രീതികളെ പറ്റി വലിയ ധാരണകളില്ലായിരുന്നു എന്ന് വിശ്വാസികൾ പറയുന്നു. 
വികാരിയുടെ മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ വൈകിട്ട് മുതലാണ് വികാരിയെ കാണാതായത്. മൊബൈൽ ഫോൺ നിശബ്ദമാക്കിവച്ച് മുറി ചാരിയിട്ട നിലയിലായിരുന്നു. പള്ളിയിലെ സിസിടിവി ക്യാമറകൾ ഓഫ് ചെയ്ത നിലയിൽ ആയിരുന്നു. വിദേശത്തുനിന്ന് വന്ന ഇദ്ദേഹം ഏതാനും മാസങ്ങൾക്ക് മുമ്പാണ് പള്ളിയുടെ ചുമതലയേറ്റത്. ചങ്ങനാശ്ശേരി അതിരൂപതയിലെ വൈദികരും പോലീസും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് വൈദികന്റെ മൃതദേഹം കണ്ടെത്തിയത്.

English summary

Serious complaint against police in connection with the death of a missing doctor at a well. The body of the vicar of Punnathura St Thomas’ Church was found in the well. The body of Fr. He was found dead in a well this morning.
Four people were seriously injured in a fire that erupted in the mosque of the church four days ago. As part of the probe, Pakururi police reached the vicar.

Leave a Reply

Latest News

ഒടുവിൽ മാസ്ക് ഫോണും എത്തി

ബ്രിട്ടീഷ് സംരഭകനായ ഡീനോ ലാല്‍വാനിയുടെ ടെക് കബനിയായ ഹബ്ബിള്‍ കണക്ടഡ് പുതിയ മാസ്‌ക്‌ഫോണ്‍ അവതരിപ്പിച്ചു .മെഡിക്കല്‍-ഗ്രേഡ് N95 ഫില്‍റ്റര്‍ മാസ്കും വയര്‍ലെസ്സ് ഹെഡ്‍ഫോണും ചേര്‍ന്നതാണ് മാസ്ക്ഫോണ്‍.ടെക്...

പുകപരിശോധന സര്‍ട്ടിഫിക്കറ്റ് അടുത്തമാസംമുതല്‍ മോട്ടോര്‍വാഹനവകുപ്പ് നല്‍കും

കൊച്ചി: പുകപരിശോധന സര്‍ട്ടിഫിക്കറ്റ് അടുത്തമാസംമുതല്‍ മോട്ടോര്‍വാഹനവകുപ്പ് നല്‍കും. പുകപരിശോധനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തുടരുന്നതിനാലാണ് നടപടി. പുകപരിശോധന നിലവില്‍ നടക്കുന്നതു പോലെ പരിശോധനകേന്ദ്രങ്ങളില്‍ തുടരുകയും ബാക്കി നടപടികള്‍ ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കി മോട്ടോര്‍വാഹനവകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന...

സുരക്ഷ ജോലിയിലായിരുന്ന സിആർപിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം

ശ്രീനഗ‍ർ: സുരക്ഷ ജോലിയിലായിരുന്ന സിആർപിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം. ആക്രമണത്തിൽ ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. ആക്രമണം നടത്തിയ ഭീകരർക്കായി സുരക്ഷാസേനകൾ പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിൻ്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല....

40 ദിവസം പ്രായമായ പിഞ്ചു കുഞ്ഞിനെ അച്ഛൻ പുഴയിൽ എറിഞ്ഞു കൊന്നു

തിരുവനന്തപുരം: 40 ദിവസം പ്രായമായ പിഞ്ചു കുഞ്ഞിനെ അച്ഛൻ പുഴയിൽ എറിഞ്ഞു കൊന്നു. തിരുവല്ലം സ്വദേശി ഉണ്ണികൃഷ്ണനാണ് കുഞ്ഞിനെ കാർഡ്ബോർഡ് പെട്ടിയിൽ ഒളിപ്പിച്ച് കൊണ്ടുവന്ന് പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയത്.

പ്രണയം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ ഇറക്കികൊണ്ട് വന്നു; താലിമാല വാങ്ങാൻ പണമില്ല; ഒടുവിൽ പിടിച്ചുപറി ലക്ഷ്യമാക്കി സുഹൃത്തിനൊപ്പം ബൈക്കിൽ കറങ്ങി; കാൽനടയാത്രക്കാരന്റെ മൂന്നര പവന്റെ മാല പൊട്ടിച്ചു; താലിമാല വാങ്ങിയെങ്കിലും സി.സി.ടി.വി ചതിച്ചു

തൃശൂർ: വിവാഹം കഴിക്കുന്നതിന് കാമുകിക്ക് താലിമാല വാങ്ങിനൽകാൻ കാൽനടയാത്രക്കാരന്റെ മൂന്നര പവന്റെ മാല ബൈക്കിലെത്തി പിടിച്ചുപറിച്ച യുവാവും സുഹ‍ൃത്തും അറസ്റ്റിൽ. പാറക്കോവിൽ പുഴമ്പള്ളത്ത് ആഷിഖ് (24), പടിഞ്ഞാട്ടുമുറി പകരാവൂർ ധനീഷ്...

More News