ബംഗളൂരു: മുതിർന്ന കോൺഗ്രസ് നേതാവും കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായ സി.എം. ഇബ്രാഹിം ജനതാദളിലേക്കു മടങ്ങിപ്പോകുമെന്നു സൂചന. ജനതാ പാർട്ടികളുടെ ഐക്യമാണ് തന്റെ ലക്ഷ്യമെന്നും ഉടൻ ബിഹാർ സന്ദർശിച്ച് ജനതാദൾ(യു) നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ ഉൾപ്പെടെ നേതാക്കളുമായി സംസാരിക്കുമെന്നും ഇബ്രാഹിം വ്യക്തമാക്കി.
പാർട്ടിയിലേക്ക് തിരിച്ചെത്തണമെന്നു സി.എം. ഇബ്രാഹിമിനോട് അഭ്യർഥിച്ചതായി ജനതാദൾ (എസ്) നിയമസഭാ കക്ഷിനേതാവും മുൻമുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാർസ്വാമി കഴിഞ്ഞമാസം എഴിന് പറഞ്ഞിരുന്നു. കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന സൂചനനകൾ സി.എം. ഇഹ്രാഹിം പലതവണ നൽകിയെങ്കിലും ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ല.
സഹപ്രവർത്തകരുമായി ആലോചിച്ച് ഭാവിപരിപാടികൾ പ്രഖ്യാപിക്കുമെന്നാണ് സി.എം. ഇബ്രാഹിമിന്റെ പ്രതികരണം. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഉറ്റ അനുയായിയും കേന്ദ്രമന്ത്രിമായിരുന്ന സി. എം. ഇബ്രാഹിം 2008 ലാണ് കോൺഗ്രസിൽ ചേർന്നത്.
പിന്നീട് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയുടെ വലംകൈ ആയി. അടുത്തിടെ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡി.കെ. ശിവകുമാർ സി. എം. ഇബ്രാഹിമിനെ സന്ദർശിച്ച് അനുനയചർച്ചകൾ നടത്തിയിരുന്നു
English summary
Senior Congress leader and member of the Karnataka Legislative Council, C.M. Indications are that Ibrahim will return to the Janata Dal