Friday, April 16, 2021

സേനാപതി ഗ്രാമപഞ്ചായത്ത് പ്രസിഡൻറിെൻറ ഔദ്യോഗിക ഫോൺ മുൻ പ്രസിഡൻറ് ചോർത്തിയതായി പരാതി

Must Read

മന്ത്രി ജി സുധാകരനെതിരെ പൊലീസില്‍ പരാതി

ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരെ പൊലീസില്‍ പരാതി. മന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയാണ് അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയത്. എസ്എഫ്‌ഐ ആലപ്പുഴ മുന്‍...

കോവിഡ് രോഗബാധ രൂക്ഷമായ സാഹചര്യത്തില്‍ രോഗവ്യാപനം തടയുക ലക്ഷ്യമിട്ട് സംസ്ഥാനത്ത് ഇന്നും നാളെയും കൂട്ടപ്പരിശോധന നടത്തും

തിരുവനന്തപുരം : കോവിഡ് രോഗബാധ രൂക്ഷമായ സാഹചര്യത്തില്‍ രോഗവ്യാപനം തടയുക ലക്ഷ്യമിട്ട് സംസ്ഥാനത്ത് ഇന്നും നാളെയും കൂട്ടപ്പരിശോധന നടത്തും. വെള്ളി, ശനി ദിവസങ്ങളിലായി രണ്ടര ലക്ഷം...

കുറച്ച് ആഴ്ച മുമ്പ് ആളുകള്‍ ഡോഗ്‌കോയിനെക്കുറിച്ച് ട്രോളുകള്‍ പുറത്തിറക്കിയെങ്കില്‍ ഇപ്പോഴത് മാറിയിരിക്കുന്നു; ഇതിന്റെ വലിയ കുതിപ്പ് കണ്ട് ജനം മൂക്കത്ത് വിരല്‍ വെക്കുന്നു

കുറച്ച് ആഴ്ച മുമ്പ് ആളുകള്‍ ഡോഗ്‌കോയിനെക്കുറിച്ച് ട്രോളുകള്‍ പുറത്തിറക്കിയെങ്കില്‍ ഇപ്പോഴത് മാറിയിരിക്കുന്നു. ഇതിന്റെ വലിയ കുതിപ്പ് കണ്ട് ജനം മൂക്കത്ത് വിരല്‍ വെക്കുന്നു. ടെസ്‌ല മേധാവി...

സേനാപതി (ഇടുക്കി): സേനാപതി ഗ്രാമപഞ്ചായത്ത് പ്രസിഡൻറിെൻറ ഔദ്യോഗിക ഫോൺ മുൻ പ്രസിഡൻറ് ചോർത്തിയതായി പരാതി. തെൻറ ഔദ്യോഗിക ഫോൺ മുൻ പ്രസിഡൻറ് ജോസ് തോമസ് കോൾ ഡൈവേർഷനിലൂടെ അദ്ദേഹത്തിെൻറ ഫോണിലേക്ക് കണക്ട് ചെയ്ത് തനിക്ക് വന്നതും താൻ വിളിച്ചതുമായ കോളുകൾ ചോർത്തിയതായി നിലവിലെ പ്രസിഡൻറ് തിലോത്തമ സോമൻ പറയുന്നു.

ഇ​ത് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി, സൈ​ബ​ർ സെ​ൽ, ഉ​ടു​മ്പ​ൻ​ചോ​ല സി.​ഐ എ​ന്നി​വ​ർ​ക്ക് ഇ​വ​ർ പ​രാ​തി ന​ൽ​കി.

ഔ​ദ്യോ​ഗി​ക ഫോ​ൺ വെ​ള്ളി​യാ​ഴ്ച കാ​ണാ​താ​യി​രു​ന്നു. എ​വി​ടെ​യെ​ന്ന് അ​റി​യു​ന്ന​തി​നാ​യി വി​ളി​ച്ച​പ്പോ​ൾ ഒ​രു പു​രു​ഷ​നാ​ണ് കാ​ൾ എ​ടു​ത്ത​ത്. ഉ​ട​ൻ ക​ട്ട് ആ​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് മ​റ്റൊ​രു പ​ഞ്ചാ​യ​ത്ത് അം​ഗം ഇ​തേ ന​മ്പ​റി​ലേ​ക്ക് വി​ളി​ച്ച​പ്പോ​ൾ പ​ഴ​യ ആ​ൾ ത​ന്നെ കാ​ൾ എ​ടു​ക്കു​ക​യും താ​ൻ ജോ​സ് തോ​മ​സ് ആ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

പിറ്റേന്ന് തിരികെക്കിട്ടിയ ഫോൺ പരിശോധിച്ചപ്പോഴാണ് കാൾ ഡൈവേർട്ട് ചെയ്തിരിക്കുന്നതായി മനസ്സിലായതെന്നാണ് തിലോത്തമ സോമെൻറ പരാതി. അധികാരം ഒഴിഞ്ഞപ്പോൾ ഫോൺ കോൾ ഡൈവേർട്ട് ചെയ്തശേഷം ഓഫിസിൽ തിരികെ നൽകിയതാണെന്നാണ് സംശയം.എന്നാൽ, ആരോപണം മുൻ പ്രസിഡൻറ് ജോസ് തോമസ് നിഷേധിച്ചു. തനിക്ക് ഈ സംഭവത്തെക്കുറിച്ച് അറിവില്ല. ഭരണസമിതിയുടെ കാലാവധി കഴിഞ്ഞപ്പോൾ ഔദ്യോഗിക ഫോൺ തിരികെ നൽകിയിരുന്നു. പഴയ രീതിയിലുള്ള കീപാഡ് ഫോണാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. സ്മാർട്ട് ഫോൺ ഇല്ല. അധികാരം ഒഴിഞ്ഞശേഷം നിരവധി കോളുകൾ വരുന്നുണ്ടെങ്കിലും അവയെല്ലാം തെൻറ സ്വന്തം നമ്പറിലേക്കാണ് വരുന്നതെന്നും ജോസ് തോമസ് പറഞ്ഞു.

English summary

Senapati Grama Panchayat President’s official phone leaked by former President

Leave a Reply

Latest News

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു

പെരുമ്പാവൂർ: ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ അപ്പൂസ്‌ ഓഡിറ്റോറിയത്തിൽ ആയുർ നടനം എന്ന പേരിലാണ്...

More News