Monday, June 21, 2021

ജമ്മു കശ്മീരിൽ പുരാതന ശിവക്ഷേത്രം നവീകരിച്ച് സുരക്ഷാ സേന

Must Read

ശ്രീനഗർ : ജമ്മു കശ്മീരിൽ പുരാതന ശിവക്ഷേത്രം നവീകരിച്ച് സുരക്ഷാ സേന. വടക്കൻ കശ്മീരിലെ ഗുൽമാർഗിലെ ശിവക്ഷേത്രമാണ് നാട്ടുകാരുടെ സഹകരണത്തോടെ സൈന്യത്തിന്റെ നേതൃത്വത്തിൽ പുതുക്കിപ്പണിഞ്ഞത്. നവീകരിച്ച ക്ഷേത്രം ചൊവ്വാഴ്ച സുരക്ഷാ സേന ഭക്തർക്കായി തുറന്നു നൽകി.

ജമ്മു കശ്മീർ ഭരണാധികാരിയായിരുന്ന മഹാരാജ ഹരി സിംഗിന്റെ ഭാര്യ മഹാറാണി മോനിനി ഭായ് സിസോഡിയ 1915 ൽ പണികഴിപ്പിച്ച ക്ഷേത്രമാണ് ഗുൽമാർഗിലേത്. എന്നാൽ നവീകരണ പ്രവർത്തനങ്ങൾ നടത്താതായതോടെ ക്ഷേത്രത്തിന് കേടുപാടുകൾ സംഭവിക്കുകയായിരുന്നു. അടുത്തിടെയായി ഗുൽമാർഗിലെത്തുന്ന വിനോദസഞ്ചാരികളും പ്രദേശവാസികളും ക്ഷേത്രം പഴയതുപോലെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് സൈന്യം ക്ഷേത്രം നവീകരിക്കാൻ സൈന്യം ക്ഷേത്രം നവീകരിക്കാൻ മുന്നിട്ടിറങ്ങിയത്. തീരുമാനിക്കുകയായിരുന്നു. ക്ഷേത്രത്തിന്റെ ഘടനയിലും, ക്ഷേത്രത്തിലേക്കുള്ള വഴിയിലും മാറ്റങ്ങൾ വരുത്തിയാണ് നവീകരിച്ചിരിക്കുന്നത്.

ക്ഷേത്രം തുറന്നു കൊടുക്കുന്ന ചടങ്ങിൽ സൈനിക കമാൻഡർ, ജാമിയ മസ്ജിദ് ഇമാം, ഗുരുദ്വാരയിലെയും, പള്ളിയിലെയും പുരോഹിതന്മാർ എന്നിവരും പ്രദേശവാസികളും പങ്കെടുത്തു.

പ്രദേശത്ത് വിദേശികളും, സ്വദേശികളുമായി നിരവധി പേരാണ് എത്താറുള്ളതെന്ന് സൈനിക കമാൻഡർ പറഞ്ഞു. ക്ഷേത്ര നവീകരണത്തിനായി സഹായിക്കണമെന്ന് ഇവർ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് പ്രദേശവാസികളുടെ സഹായത്തോടെ ക്ഷേത്രം നവീകരിച്ചത്. ജമ്മു കശ്മീർ പോലീസും സഹായിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Latest News

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി; രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി. രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളിൽ...

More News