Wednesday, October 27, 2021

ദക്ഷിണ കശ്‌മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ അഞ്ച്‌ ഭീകരരെ സുരക്ഷാസേന വധിച്ചു

Must Read

ശ്രീനഗര്‍: ദക്ഷിണ കശ്‌മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ അഞ്ച്‌ ഭീകരരെ സുരക്ഷാസേന വധിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ താഴ്‌വരയില്‍ നടന്ന കൊലപാതകങ്ങളില്‍ പങ്കാളികളായ ദ്‌ റെസിസ്‌റ്റന്‍സ്‌ ഫ്രണ്ടുമായി (ടി.ആര്‍.എഫ്‌.) ബന്ധമുള്ള മൂന്നു പേര്‍ ഉള്‍പ്പെടെയാണു മരിച്ചത്‌. ഭീകരര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഏഴു സിവിലിയന്‍മാരെ വധിച്ചതോടെയാണു കശ്‌മീരില്‍ ഭീകരവേട്ട വീണ്ടും ശക്‌തമായത്‌.
തിങ്കളാഴ്‌ച വൈകി ഷോപ്പിയാനിലെ ഇമാം സാഹിബിലെ വീടിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരരോടു കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. തുടര്‍ന്ന്‌ നടന്ന സൈനിക നടപടിയില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു. മരിച്ചവരിലൊരാള്‍ ഗന്ധര്‍ബാല്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന മുഖ്‌താര്‍ ഷാ ആണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്‌. ബിഹാര്‍ സ്വദേശിയായ തെരുവ്‌ കച്ചവടക്കാരന്‍ വീരേന്ദ്ര പാസ്വാനെ കഴിഞ്ഞയാഴ്‌ച കൊലപ്പെടുത്തിയ ശേഷം ഇയാള്‍ പ്രവര്‍ത്തനം ഷോപിയാനിലേക്കു മാറുകയായിരുന്നെന്നു പോലീസ്‌ അറിയിച്ചു.
ഇതിനു മണിക്കൂറുകള്‍ക്കുശേഷം ഫെരിപോറ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ മറ്റു രണ്ടു ഭീകരരും കൊല്ലപ്പെട്ടു. തിങ്കളാഴ്‌ച പൂഞ്ച്‌ ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മലയാളി ജവാന്‍ ഉള്‍പ്പടെ അഞ്ചു സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ഈ വര്‍ഷം കശ്‌മീരില്‍ ഒരു ഡസന്‍ കമാന്‍ഡര്‍മാരടക്കം 120 ഭീകരരെയാണു സൈന്യം വകവരുത്തിയത്‌.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News