Thursday, May 13, 2021

രണ്ടാംവർഷ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ തിങ്കളാഴ്ച പൂർത്തിയാകും

Must Read

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനിടെ ഉയർന്ന ആശങ്കകൾ മറികടന്ന് രണ്ടാംവർഷ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ തിങ്കളാഴ്ച പൂർത്തിയാകും. 4,46,471 ലക്ഷം വിദ്യാർഥികൾ ഹയർ സെക്കൻഡറി പരീക്ഷയും 28,565 പേർ വി.എച്ച്.എസ്.ഇ പരീക്ഷയും എഴുതുന്നു.

എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ 29നാ​ണ്​ അ​വ​സാ​നി​ക്കു​ന്ന​ത്. ഹോം ​സ​യ​ൻ​സ്​, ഗാ​ന്ധി​യ​ൻ സ്​​റ്റ​ഡീ​സ്​, ഫി​ലോ​സ​ഫി, ജേ​ണ​ലി​സം, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​, സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​ വി​ഷ​യ​ങ്ങ​ളി​ലാ​ണ്​ തി​ങ്ക​ളാ​ഴ്​​ച​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ. വി.​എ​ച്ച്.​എ​സ്.​ഇ​യി​ൽ വൊ​ക്കേ​ഷ​ന​ൽ തി​യ​റി​യാ​ണ്​ പ​രീ​ക്ഷ. 28 മു​ത​ൽ പ്ല​സ്​ ടു ​പ്രാ​ക്​​ടി​ക്ക​ൽ പ​രീ​ക്ഷ തു​ട​ങ്ങാ​നാ​ണ്​ തീ​രു​മാ​നം.

പ്രാ​ക്​​ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ കോ​വി​ഡ്​ വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ൽ മാ​റ്റി​വെ​ക്ക​ണ​മെ​ന്ന്​ അ​ധ്യാ​പ​ക​സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​രീ​ക്ഷ മാ​റ്റി​വെ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ അ​യ​ച്ച നോ​ട്ടീ​സി​ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ തി​ങ്ക​ളാ​ഴ്​​ച മ​റു​പ​ടി ന​ൽ​കും. ഇ​തി​ന്​ ശേ​ഷ​മാ​യി​രി​ക്കും പ​രാ​തി​യി​ൽ ക​മീ​ഷ​ൻ തീ​രു​മാ​ന​മെ​ടു​ക്കു​ക.

പ്രാ​ക്​​ടി​ക്ക​ൽ​പ​രീ​ക്ഷ ന​ട​ത്തി​പ്പ്​ സം​ബ​ന്ധി​ച്ച്​ പ്ര​ത്യേ​ക മാ​ർ​ഗ​നി​ർ​ദേ​ശം വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്​ തി​ങ്ക​ളാ​ഴ്​​ച പു​റ​പ്പെ​ടു​വി​ക്കും. മേ​യ്​ 15ന​കം പ്രാ​ക്​​ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ പൂ​ർ​ത്തി​യാ​കും. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം മേ​യ്​ 10​ന്​ ​തു​ട​ങ്ങും.

ഇ​ര​ട്ട മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തു​ന്ന ഫി​സി​ക്​​സ്​, കെ​മി​സ്​​ട്രി, മാ​ത്​​സ്​ പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം മേ​യ്​ 17നാ​യി​രി​ക്കും ആ​രം​ഭി​ക്കു​ക. കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും അ​ധ്യാ​പ​ക​ർ ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്

English summery

Second year Higher Secondary and VHSE exams to be completed on Monday

Leave a Reply

Latest News

ലോക്ക്ഡൗൺ ലംഘിച്ച് കോഴിക്കോട് ബീച്ചിൽ പെരുന്നാൾ ആഘോഷം

ലോക്ക്ഡൗൺ ലംഘിച്ച് കോഴിക്കോട് ബീച്ചിൽ പെരുന്നാൾ ആഘോഷം. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ പ്രോട്ടോക്കോൾ പാലിക്കണമെന്ന നിർദേശമുണ്ടായിട്ടും ഇരുപതോളം യുവാക്കൾ ബീച്ചിൽ ഒത്തുകൂടുകയായിരുന്നു. മാസ്‌ക് ധരിക്കാതെ എത്തിയ...

More News