Saturday, June 19, 2021

കൊറോണയുടെ രണ്ടാം തരംഗം; ഏറ്റവും കൂടുതൽ ബാധിച്ചത് 21 നും 30 നും ഇടയിൽ പ്രായമുള്ളവരെ

Must Read

തിരുവനന്തപുരം : കൊറോണയുടെ രണ്ടാം തരംഗം ഏറ്റവും കൂടുതൽ ബാധിച്ചത് സംസ്ഥാനത്തെ യുവാക്കളെ. 21 നും 30 നും ഇടയിൽ പ്രായമുള്ളവർക്കാണ് കേരളത്തിൽ ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. ഐ.ബി സതീഷ് എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്ത് 21 നും, 31 നും ഇടയിൽ പ്രായമുള്ള 2,61,232 പേർക്കാണ് കൊറോണ ബാധിച്ചത്. ഇതിന് പുറമേ 31 നും 40 നും ഇടയിൽ പ്രായമുള്ള 2,52,935 പേർക്കും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ രോഗബാധിതരിൽ 2,33,126 പേർ 41 നും 50 നും ഇടയിൽ പ്രായമുള്ളവരാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് മരിച്ചവരിൽ കൂടുതൽ പേർ 81 നും 90 നും ഇടയിൽ പ്രായമുള്ളവരാണ്. ഈ പ്രായത്തിലുള്ള 17,105 പേർക്കാണ് ആകെ കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 502 പേർക്ക് ജീവൻ നഷ്ടമായി. 2.93 ശതമാനമാണ് മരണ നിരക്കെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Latest News

രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം അടുത്ത ആറ് – എട്ട് ആഴ്ചയ്ക്കകം ഉണ്ടാകുമെന്ന് എയിംസ് മേധാവിയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം അടുത്ത ആറ് - എട്ട് ആഴ്ചയ്ക്കകം ഉണ്ടാകുമെന്ന് എയിംസ് മേധാവിയുടെ മുന്നറിയിപ്പ്. വൈറസിന്റെ മൂന്നാംതരംഗം ഒഴിവാക്കാന്‍ പറ്റില്ല....

More News