Monday, April 12, 2021

50 യാത്രക്കാരും 12 ജീവനക്കാരുമായി കടലില്‍ തകര്‍ന്നുവീണ ഇന്തൊനീഷ്യൻ വിമാനത്തിലെ യാത്രക്കാര്‍ക്കായി തിരച്ചില്‍ തുടരുന്നു

Must Read

റഷ്യയുടെ സ്പുട്നിക് 5 വാക്സീന് ഇന്ത്യയിൽ ചില ഉപാധികളോടെ ഉപയോഗാനുമതി നൽകാൻ ശുപാർശ ചെയ്ത് വിദഗ്ധ സമിതി

ന്യൂഡൽഹി∙ റഷ്യയുടെ സ്പുട്നിക് 5 വാക്സീന് ഇന്ത്യയിൽ ചില ഉപാധികളോടെ ഉപയോഗാനുമതി നൽകാൻ ശുപാർശ ചെയ്ത് വിദഗ്ധ സമിതി. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനു...

അനിവാര്യ സാഹചര്യം ഉടലെടുത്താല്‍ സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ

ബംഗളൂരു: കർണാടകയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. തിങ്കളാഴ്ച 9,579 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 2,767 പേർ രോഗമുക്തി നേടുകയും 52 പേർ മരിക്കുകയും ചെയ്തു....

കറുത്ത വർഗക്കാരനെ പോലീസ് വെടിവച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ അമേരിക്കയിലെ മിനെപ്പോളിസിൽ പ്രതിഷേധം ശക്തമാകുന്നു

മിനെപ്പോളിസ്: കറുത്ത വർഗക്കാരനെ പോലീസ് വെടിവച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ അമേരിക്കയിലെ മിനെപ്പോളിസിൽ പ്രതിഷേധം ശക്തമാകുന്നു. 20കാരൻ ഡാന്‍റെ റൈറ്റിനെയാണ് പോലീസ് കൊലപ്പെടുത്തിയത്. മി​നെ​പ്പോ​ളി​സി​ലെ ബ്രൂ​ക്ലി​ൻ സെ​ന്‍റ​റി​ലെ പോ​ലീ​സ്...

ജക്കാർത്ത ∙ 50 യാത്രക്കാരും 12 ജീവനക്കാരുമായി കടലില്‍ തകര്‍ന്നുവീണ ഇന്തൊനീഷ്യൻ വിമാനത്തിലെ യാത്രക്കാര്‍ക്കായി തിരച്ചില്‍ തുടരുന്നു. ശനിയാഴ്ച ഉച്ചയ്ക്കു ജക്കാർത്തയിൽനിന്നു പറന്നുയർന്ന ശ്രീവിജയ എയറിന്റെ ബോയിങ് 737–500 വിമാനമാണു ദുരന്തത്തിനിരയായത്. പറന്നുപൊങ്ങി 11,000 അടി വരെ എത്തിയശേഷം പെട്ടെന്നു താഴേക്കു പതിക്കുകയായിരുന്നു.

ബോണിയോ ദ്വീപിലെ പോണ്ട്യാനക്കിലേക്ക് 2.36നു പുറപ്പെട്ട വിമാനവുമായുള്ള റഡാർ ബന്ധം 2.40ന് നഷ്ടമായി. യാത്രക്കാരിൽ 7 പേർ കുട്ടികളാണ്. അപകടകാരണം വ്യക്തമല്ല. ജക്കാർത്തയ്ക്കു സമീപമുള്ള ദ്വീപുസമൂഹത്തിനരികെ മൂന്നരയോടെ മത്സ്യത്തൊഴിലാളികളാണ് കടലിൽ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

ഒരു തീഗോളമായി പടര്‍ന്ന് കടലില്‍ പതിക്കുന്നത് കണ്ടതായി പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. കേബിളും വസ്ത്രഭാഗങ്ങളും ലോഹക്കഷണങ്ങളുമാണു ലഭിച്ചത്. കനത്ത മഴയും കാറ്റും തിരച്ചിലിന് തടസ്സമാവുകയാണ്. അഞ്ച് യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് തിരച്ചില്‍.

കഴിഞ്ഞ വർഷങ്ങളിൽ അപകടങ്ങൾക്കിരയായ ബോയിങ് 737 മാക്സിനെക്കാൾ പഴക്കമുള്ള ബോയിങ് 737–500ന് 27 വർഷമാണു പ്രായം. വിമാനത്തിലെ സോഫ്റ്റ്‌‌വെയറും വ്യത്യസ്തമാണ്. മികച്ച സേവനചരിത്രമുള്ള ശ്രീവിജയ എയർ ഇന്തൊനീഷ്യയിലെ മൂന്നാമത്തെ വലിയ വിമാനക്കമ്പനിയാണ്.

English summary

Search continues for passengers on Indonesian plane that crashed at sea with 50 passengers and 12 crew

Leave a Reply

Latest News

സംസ്ഥാനത്ത് നാളെ മുതല്‍ റമദാന്‍ നോമ്പുകാലം ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ റമദാന്‍ നോമ്പുകാലം ആരംഭിക്കും. കോഴിക്കോട് കാപ്പാട് തീരത്ത് പിറ കണ്ടതോടെയാണ് നാളെ റംസാൻ ഒന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. പതിനൊന്ന് മാസത്തെ കാത്തിരിപ്പിനൊടുവിലാണ്...

More News