Thursday, January 27, 2022

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. കെ.എസ്. ഷാൻ വധക്കേസിലെ അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു

Must Read

ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. കെ.എസ്. ഷാൻ വധക്കേസിലെ അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. മറ്റു പ്രതികളും ആലപ്പുഴ ജില്ലക്കാരാണെന്ന് അന്വേഷണസംഘത്തിനു വിവരം ലഭിച്ചു.

ഷാ​നി​നെ വ​ധി​ക്കാ​ൻ കൊ​ല​യാ​ളി​സം​ഘം ര​ണ്ടര​മാ​സം കാ​ത്തി​രു​ന്ന​താ​യും കാ​റി​ലെ​ത്തി​യ കൊ​ല​യാ​ളി സം​ഘ​ത്തി​ന് പു​റ​മെ ഒ​രു ബൈ​ക്കി​ലും ഷാ​നി​നെ പി​ന്തു​ട​ർ​ന്നി​രു​ന്ന​താ​യും വി​വ​ര​മു​ണ്ട്. വ​യ​ലാ​റി​ലെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ ന​ന്ദു​വി​നെ കൊ​ന്ന​തി​ലു​ള്ള പ്ര​തി​കാ​ര​മാ​ണ് ഷാ​നി​ന്‍റെ വ​ധ​മെ​ന്ന് പോ​ലീ​സി​ന്‍റെ റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

കാ​റി​ൽ അ​ഞ്ചു​പേ​രും കാ​റി​നു മു​ന്നി​ൽ ഷാ​ൻ സ​ഞ്ച​രി​ക്കു​ന്ന വ​ഴി​കാ​ട്ടാ​ൻ ബൈ​ക്കി​ൽ ഒ​രാ​ളു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് അ​റ​സ്റ്റി​ലാ​യ​വ​ർ പ​റ​ഞ്ഞ​താ​യാ​ണ് സൂ​ച​ന. കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം ഇ​വ​ർ വാ​ഹ​നം ഉ​പേ​ക്ഷി​ച്ച​ശേ​ഷം ചേ​ർ​ത്ത​ല ഭാ​ഗ​ത്തേ​ക്ക് ക​ട​ന്നു.

പ്ര​തി​ക​ളി​ൽ ഒ​രാ​ൾ ഒ​ഴി​കെ മ​റ്റെ​ല്ലാ​വ​രു​ടെ​യും പേ​രു​വി​വ​ര​ങ്ങ​ൾ പി​ടി​യി​ലാ​യ ര​ണ്ടു​പേ​രി​ൽ​നി​ന്ന് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു ല​ഭി​ച്ച​താ​യാ​ണ് അ​റി​വ്. മൊ​ബൈ​ൽ ഫോ​ണു​ക​ൾ സ്വി​ച്ച് ഓ​ഫാ​യ​തി​നാ​ൽ ഒ​ളി​വു​കേ​ന്ദ്രം ക​ണ്ടെ​ത്താ​നാ​കു​ന്നി​ല്ല.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News