Sunday, October 17, 2021

പുരാവസ്തു തട്ടിപ്പ് കേസിൽ പിടിയിലായ മോൻസൻ മാവുങ്കലിന്‍റെ മ്യൂസിയത്തിലെ ശിൽപ്പങ്ങളും വിഗ്രഹങ്ങളും പിടിച്ചെടുത്തു

Must Read

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിൽ പിടിയിലായ മോൻസൻ മാവുങ്കലിന്‍റെ മ്യൂസിയത്തിലെ ശിൽപ്പങ്ങളും വിഗ്രഹങ്ങളും പിടിച്ചെടുത്തു. മോൻസന് ശിൽപി സുരേഷ് നൽകിയ എട്ട് ശിൽപ്പങ്ങളും വിഗ്രഹങ്ങളും വിഷ്ണുവിന്‍റെ വിശ്വരൂപം അടക്കമുള്ളവയാണ് പിടിച്ചെടുത്തത്.

തി​രു​വ​ന​ന്ത​പു​രം ക്രൈം​ബ്രാ​ഞ്ച് ടീ​മാ​ണ് ശി​ൽ​പ്പ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​ന്ന് പു​ല​ർ​ച്ച​യോ​ടെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് സം​ഘം മ്യൂ​സി​യ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ശി​ൽ​പി സു​രേ​ഷി​ന്‍റെ പ​രാ​തി​യി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. 80 ല​ക്ഷം രൂ​പ മോ​ൻ​സ​ൻ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു​വെ​ന്നും ഏ​ഴ് ല​ക്ഷം രൂ​പ മാ​ത്ര​മാ​ണ് ത​നി​ക്ക് ല​ഭി​ച്ച​തെ​ന്നും സു​രേ​ഷ് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

അ​തേ​സ​മ​യം കൊ​ച്ചി ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള മോ​ൻ​സ​ന്‍റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കും. ക​ഴി​ഞ്ഞ​ദി​വ​സം പു​രാ​വ​സ്തു​ക​ളു​ടെ മ്യൂ​സി​യം സ്ഥി​തി​ചെ​യ്യു​ന്ന ക​ലൂ​രി​ലെ വീ​ട്ടി​ൽ മോ​ൻ​സ​നെ എ​ത്തി​ച്ച് ക്രൈം​ബ്രാ​ഞ്ച് തെ​ളി​വെ​ടു​ത്തി​രു​ന്നു. പു​രാ​വ​സ്തു​വ​കു​പ്പും മോ​ൻ​സ​ന്‍റെ ക​ലൂ​രി​ലെ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

മോ​ന്‍​സ​ൻ മാ​വു​ങ്ക​ലി​നെ​തി​രേ നാ​ല് കേ​സു​ക​ളാ​ണ് ക്രൈം​ബ്രാ​ഞ്ച് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. 10 കോ​ടി രൂ​പ ത​ട്ടി​യെ​ന്നു കാ​ട്ടി കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ഒ​രു കേ​സ്. മ​ധ്യ​പ്ര​ദേ​ശ് സ​ര്‍​ക്കാ​രി​ന്‍റെ കീ​ഴി​ല്‍ വ​യ​നാ​ട്ടി​ലു​ള്ള 500 ഏ​ക്ക​ര്‍ കാ​പ്പി​ത്തോ​ട്ടം ലീ​സി​ന് വാ​ങ്ങി​ക്കൊ​ടു​ക്കാ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ചു പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി രാ​ജീ​വി​ല്‍​നി​ന്ന് 1.62 കോ​ടി രൂ​പ ത​ട്ടി​യ പ​രാ​തി​യി​ലും വ്യാ​ജ​ഡോ​ക്ട​ര്‍ ച​മ​ഞ്ഞ് ചി​കി​ത്സ ന​ട​ത്തി​യ​തി​നും സം​സ്‌​കാ​ര ടി​വി​യു​ടെ പേ​രി​ല്‍ ത​ട്ടി​പ്പു ന​ട​ത്തി​യ​തി​നും കേ​സെ​ടു​ത്തു.

Leave a Reply

Latest News

ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ബോർഡിലേക്ക് നിലവിലുള്ള ഒൻപത് അംഗങ്ങളടക്കം 11 പേരെ തിരഞ്ഞെടുത്തു

നിലവിലെ ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയും ബോർഡ് അംഗം സ്വാമി ശിവസ്വരൂപാനന്ദയും പരാജയപ്പെട്ടു. സ്വാമി ശുഭാംഗാനന്ദയും സ്വാമി സച്ചിദാനന്ദയുമാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർ.ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി...

More News