2025 വരെ സുര്യന്റെ കാന്തികമണ്ഡലം ഓരോ ദിവസവും സജീവമായിക്കൊണ്ടിരിക്കുമെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്

0

സൂര്യന്റെ കാന്തികമണ്ഡലം സജീവമായതിനെത്തുടർന്നുണ്ടായ സൗരജ്വാലകളിൽ (സോളർ ഫ്ലെയർ) ഇന്നലെ ഓസ്ട്രേലിയയിലെയും തെക്കുകിഴക്കൻ ഏഷ്യയിലെയും 30 മെഗാഹെട്സിൽ താഴെയുള്ള റേഡിയോ വിനിമയങ്ങൾ തകരാറിലായി. 2025 വരെ സുര്യന്റെ കാന്തികമണ്ഡലം ഓരോ ദിവസവും സജീവമായിക്കൊണ്ടിരിക്കുമെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. സൗരജ്വാലകളും സൗരവാതങ്ങളും കൊറോണൽ മാസ് ഇജക്‌ഷൻ എന്ന പ്രതിഭാസവുമൊക്കെ ഇക്കാലയളവിൽ ഇടയ്ക്കിടെയുണ്ടാകാനുള്ള സാധ്യത ഏറെയാണ്.

സൂര്യന്റെ വിദൂരഭാഗത്തെ സ്ഫോടനത്തെത്തുടർന്നാണ് സൗരജ്വാലകൾ രൂപംകൊള്ളുന്നത്. സൂര്യന്റെ ഭ്രമണത്തിന്റെ ഭാഗമായി ഇവ ഭൂമിയിൽ എത്തുന്നു. വരുംദിവസങ്ങളിലും ഇതു തുടരാമെന്നും സൗരവാതത്തിനും സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകി.

ശക്തമായ സൗരജ്വാലകൾ അന്തരീക്ഷത്തിലെത്തി റേഡിയോ തരംഗങ്ങൾ സഞ്ചരിക്കുന്ന അന്തരീക്ഷമേഖലയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. വാർത്താവിനിമയ ബന്ധം താൽക്കാലികമായി തടസ്സപ്പെടുത്തുന്നതിന് ഇതു കാരണമാകാറുണ്ട്. ഇത് വ്യോമ, നാവിക ഗതാഗതത്തെയും പ്രതികൂലമായി ബാധിക്കാം.

Leave a Reply