Monday, November 23, 2020

ഡോള്‍ഫിന്‍ ബോട്ടുകൾ ആക്രമിച്ചു . അമ്പരന്ന് ശാസ്‌ത്രജ്ഞര്‍

Must Read

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാകുളം 325, കോട്ടയം 279, തൃശൂര്‍...

പിതാവ് മരിച്ചപ്പോൾ മദ്യം ആവശ്യപ്പെട്ട് സ്വപ്‌ന വിളിച്ചിരുന്നു;സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് അകന്ന ബന്ധുവാണെന്ന് ബാറുടമ ബിജു രമേശ്

തിരുവനന്തപുരം : സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് അകന്ന ബന്ധുവാണെന്ന് ബാറുടമ ബിജു രമേശ്. സ്വപ്‌ന തന്നെ വിളിച്ചിട്ടുണ്ട്. കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്ക് മദ്യം...

കിയ മോട്ടോര്‍സ് എസ്‌യുവിയുടെ റഗ്ഗഡ് X-ലൈന്‍ കണ്‍സെപ്റ്റിനെ പരിചയപ്പെടുത്തി

സോറന്റോ എസ്‌യുവിയുടെ രണ്ട് പുതിയ വേരിയന്റുകളുമായി മോഡല്‍ ലൈന്‍ വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ് കിയ മോട്ടോര്‍സ്. അതിന്റെ ഭാഗമായി എസ്‌യുവിയുടെ റഗ്ഗഡ് X-ലൈന്‍ കണ്‍സെപ്റ്റിനെ ബ്രാന്‍ഡ് പരിചയപ്പെടുത്തി....

മാഡ്രിഡ്: കടലില്‍ വച്ച്‌ ഡോള്‍ഫിന്‍ കുടുംബാംഗങ്ങളില്‍ നിന്ന് കിട്ടുന്ന മുട്ടന്‍ ഇടിയുടെ കാരണമറിയാതെ തല പുകയ്‌ക്കുകയാണ് സ്‌പാനിഷ് തീരങ്ങളിലെ ശാസ്‌ത്രജ്ഞര്‍. സ്‌പെയിന്‍റെ വടക്കന്‍ തീരത്തുനിന്ന് യുകെയിലേക്കുള്ള യാത്രക്കിടെ ശാസ്‌ത്രജ്ഞരുടെ ബോട്ടിനെ ഡോള്‍ഫിന്‍ കൂട്ടം ആക്രമിച്ചതാണ് ഒടുവിലത്തെ സംഭവം. കുറഞ്ഞത് 15 തവണയെങ്കിലും ഡോള്‍ഫിന്‍ ഗുണ്ടകളുടെ ആക്രമണം നേരിട്ടു എന്നാണ് ദ് ഗാര്‍ഡിയനോട് ഇവര്‍ വിവരിച്ചത്. കനത്ത ആക്രമണത്തില്‍ നിന്ന് ശാസ്‌ത്രജ്ഞര്‍ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടെങ്കിലും ബോട്ടിന് കാര്യമായ കോട്ടംതട്ടി.

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഈ പ്രദേശത്ത് കടല്‍ജീവികളുടെ ആക്രമണം പതിവായിരിക്കുകയാണ്.ഓഗസ്റ്റ് അവസാനം വീഗോയ്‌ക്ക് സമീപം തിമിംഗലങ്ങള്‍ ആക്രമിക്കുന്നതായി നാവികര്‍ അപായസൂചന കോസ്റ്റ് ഗാര്‍ഡിനെ അറിയിച്ചിരുന്നു. ഇതേ ദിവസം സ്‌പാനിഷ് നേവിയുടെ യാട്ടിനെ മറ്റൊരിടത്തുവച്ച്‌ ഡോള്‍ഫിനുകള്‍ വളഞ്ഞു. അന്നും ബോട്ടിന്‍റെ പങ്കായത്തിന് സാരമായ കേടുപാടുപറ്റി. ജൂലൈ 29ന് സ്‌പെയിനിന്‍റെ ദക്ഷിണ-പടിഞ്ഞാറ് തീരത്തുവച്ച്‌ ഒന്‍പത് ഡോള്‍ഫിനുകള്‍ ഒരു ബോട്ടിനെ വളഞ്ഞു. ഒരു മണിക്കൂറോളം ആക്രമണം തുടര്‍ന്ന ഇവ ബോട്ടിനെ ഇടിച്ചുതുരത്തി. നാവികര്‍ക്ക് പരിക്കേറ്റതായും ഇവിടുന്ന് റിപ്പോര്‍ട്ടുകള്‍ വന്നു.

ഡോള്‍ഫിനുകള്‍ സാധാരണ ജിജ്ഞാസയുള്ളവരാണെന്നും അവ ബോട്ടിനെ അടുത്തു പിന്തുടരുന്നത് സാധാരണമാണെന്നും ജിബ്രാള്‍ട്ടര്‍ കടലിടുക്കിലെ ചെറിയ ജനസംഖ്യയെക്കുറിച്ച്‌ പഠിക്കുന്ന ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇത്ര ശക്തമായി ഇവ സാധാരണയായി ആക്രമിക്കാറില്ലെന്നാണ് അവരുടെ നിഗമനം. തുടര്‍ച്ചയായ സംഭവങ്ങളുടെ വെളിച്ചത്തില്‍ കപ്പലുകളോടും ബോട്ടുകളോടും ഡോള്‍ഫിനുകളിലും തിമിംഗലങ്ങളിലും നിന്ന് അകലം പാലിക്കാന്‍ സ്‌പാനിഷ് മറൈന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Scientists on the Spanish coast are smoking their heads off at sea without knowing the cause of the mutton thunder from the dolphin family.

ഡോള്‍ഫിന്‍ ബോട്ടുകൾ ആക്രമിച്ചു .  അമ്പരന്ന് ശാസ്‌ത്രജ്ഞര്‍ 1

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാകുളം 325, കോട്ടയം 279, തൃശൂര്‍...

പിതാവ് മരിച്ചപ്പോൾ മദ്യം ആവശ്യപ്പെട്ട് സ്വപ്‌ന വിളിച്ചിരുന്നു;സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് അകന്ന ബന്ധുവാണെന്ന് ബാറുടമ ബിജു രമേശ്

തിരുവനന്തപുരം : സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് അകന്ന ബന്ധുവാണെന്ന് ബാറുടമ ബിജു രമേശ്. സ്വപ്‌ന തന്നെ വിളിച്ചിട്ടുണ്ട്. കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്ക് മദ്യം ആവശ്യപ്പെട്ടാണ് സ്വപ്‌ന വിളിച്ചത്.

കിയ മോട്ടോര്‍സ് എസ്‌യുവിയുടെ റഗ്ഗഡ് X-ലൈന്‍ കണ്‍സെപ്റ്റിനെ പരിചയപ്പെടുത്തി

സോറന്റോ എസ്‌യുവിയുടെ രണ്ട് പുതിയ വേരിയന്റുകളുമായി മോഡല്‍ ലൈന്‍ വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ് കിയ മോട്ടോര്‍സ്. അതിന്റെ ഭാഗമായി എസ്‌യുവിയുടെ റഗ്ഗഡ് X-ലൈന്‍ കണ്‍സെപ്റ്റിനെ ബ്രാന്‍ഡ് പരിചയപ്പെടുത്തി. ഏറ്റവും പുതിയ 2021 സോറന്റോയ്ക്ക് ഇനി...

സാംസങ് ഗാലക്‌സി ഇസഡ് ഫോള്‍ഡ് 3 അടുത്ത ജൂണിൽ വിപണിയിൽ

പുതുക്കിയ ഡിസൈനും കൂടുതല്‍ മെച്ചപ്പെടുത്തിയ സവിശേഷതകളുമായി സാംസങ് ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ സീരീസ് അടുത്ത ജൂണില്‍ ലോഞ്ച് ചെയ്യും. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗാലക്‌സി നോട്ട് സീരീസ് പോലുള്ള മറ്റ് മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ സീരിസുകളെക്കാള്‍...

മേബാക്ക് S -ക്ലാസിനെ മെര്‍സിഡീസ് ആഗോളതല അവതരിപ്പിച്ചു

ബെന്റ്ലി ഫ്ലൈയിംഗ് സ്പര്‍ V8, റോള്‍സ് റോയ്‌സ് ഗോസ്റ്റ് എന്നിവയ്‌ക്കെതിരായ മത്സരം പുതുക്കാനായി 2021 മേബാക്ക് S -ക്ലാസിനെ മെര്‍സിഡീസ് ആഗോളതല അവതരിപ്പിച്ചു. ജര്‍മ്മന്‍ കാര്‍ നിര്‍മാതാക്കളില്‍ നിന്നുള്ള ആഢംബരത്തിന്റെ പര്യായമായ 2021...

More News