Thursday, January 27, 2022

കോടിക്കണക്കിന് വർഷങ്ങൾക്കുമുമ്പ് കാറിന്റെ അത്രയും വലുപ്പത്തിലുള്ള തേരട്ടകൾ ഭൂമിയിൽ ജീവിച്ചിരുന്നതായി ശാസ്ത്രജ്ഞർ

Must Read

കോടിക്കണക്കിന് വർഷങ്ങൾക്കുമുമ്പ് കാറിന്റെ അത്രയും വലുപ്പത്തിലുള്ള തേരട്ടകൾ ഭൂമിയിൽ ജീവിച്ചിരുന്നതായി ശാസ്ത്രജ്ഞർ. 2018-ൽ നോർത്തംബെർലൻഡിൽനിന്ന് ലഭിച്ച ഫോസിലിൽനിന്നാണ് ഭീമൻ തേരട്ടയുടെ ചുരുളഴിഞ്ഞത്. ഇവിടത്തെ ഒരു മലഞ്ചെരിവിൽനിന്നുവീണ് രണ്ടായിപ്പിളർന്ന പാറക്കഷ്ണത്തിനുള്ളിൽ ഫോസിൽ വെളിവാകുകയായിരുന്നു. അതുവഴിപോയ കേംബ്രിജിലെ മുൻ ഗവേഷകവിദ്യാർഥിയാണ് ഫോസിൽ ആദ്യം കണ്ടത്. പിന്നീട് നിരന്തരം പഠനങ്ങൾക്കുവിധേയമാക്കിയശേഷമാണ് 2.6 കോടി കൊല്ലങ്ങൾക്കുമുമ്പു ജീവിച്ചിരുന്ന ഒരു ഭീമൻ തേരട്ടയുടേതാണിതെന്ന് തിരിച്ചറിഞ്ഞത്. വംശനാശം സംഭവിച്ച ആർത്രോപ്ലൂറ വർഗ്ഗത്തിൽപ്പെട്ടവയാണിവ.

2.7 മീറ്റർ നീളവും 50 കിലോഗ്രം ഭാരവും കണക്കാക്കുന്നു. തേരട്ട ചിത്രകാരന്റെ ഭാവനയിൽ

2018ലാണ് ഈ ഫോസിൽ കണ്ടെത്തുന്നത്. കണ്ടെത്തിയ പുറം പാളിയോടുകൂടിയ ഫോസിലിന് 2.5 അടി (75 സെന്റീമീറ്റർ) നീളവും 1.8 അടി (55 സെന്റീമീറ്റർ) വീതിയുമാണുള്ളത്. എന്നാൽ പാറക്കുള്ളിൽ പെട്ട് ഫോസിലാകും മുമ്പ് ഈ ജീവിക്ക് 8.5 അടി (2.6 മീറ്റർ) നീളവും 110 പൗണ്ട് (50 കിലോഗ്രാം) ഭാരവും ഉണ്ടായിരിക്കും എന്നാണ് കണക്കാക്കുന്നത്.

32.6 കോടി വർഷങ്ങൾക്ക് മുമ്പ്( ദിനോസറുകൾ ഭൂമിയിൽ വസിക്കുന്നതിന് ഏകദേശം 10 കോടി വർഷങ്ങൾക്ക് മുമ്പ്) കാർബോണിഫറസ് കാലഘട്ടത്തിലാണ് ഇവ ജീവിച്ചിരുന്നിരുന്നതെന്നാണ് കരുതപ്പെടുന്നത്. 25 കോടി വർഷങ്ങൾക്കുമുമ്പേ ഇവ വംശനാശം സംഭവിച്ചുവെന്നാണ് കണക്കാക്കുന്നത്.

കേംബ്രിജ് സർവകലാശാലയിലെ ഭൗമശാസ്ത്രവിഭാഗത്തിന്റെ പഠനറിപ്പോർട്ട് ‘ജിയോളജിക്കൽ സൊസൈറ്റി ജേണലി’ൽ പ്രസിദ്ധീകരിച്ചു. 2022 ജനുവരി ഒന്നുമുതൽ ഫോസിൽ കേംബ്രിജിലെ സെഡ്ഗ്വിക് മ്യൂസിയത്തിൽ പ്രദർശിപ്പിക്കും.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News